കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗ ഇരയെ വിവാഹം കഴിക്കാം; വിവാദ ബില്‍ തുര്‍ക്കി പിന്‍വലിച്ചു

ബലാത്സംഗ കേസില്‍ ഇരയെ വിവാഹം കഴിച്ചാല്‍ കുറ്റവാളിക്ക് രക്ഷപ്പെടാമെന്ന രീതിയില്‍ തയ്യാറാക്കിയ ബില്‍ തുര്‍ക്കി സര്‍ക്കാര്‍ പിന്‍വലിച്ചു.

Google Oneindia Malayalam News

ഇസ്താംബുള്‍: ബലാത്സംഗ കേസില്‍ ഇരയെ വിവാഹം കഴിച്ചാല്‍ കുറ്റവാളിക്ക് രക്ഷപ്പെടാമെന്ന രീതിയില്‍ തയ്യാറാക്കിയ ബില്‍ തുര്‍ക്കി സര്‍ക്കാര്‍ പിന്‍വലിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ഇരകളെ വിവാഹം കഴിക്കാന്‍ അനുമതി നല്‍കുന്ന ബില്ലാണ് വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ചത്. പ്രതിപക്ഷ കക്ഷികളുടെ രൂക്ഷമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് ബില്‍ പിന്‍വലിച്ചത്. നിയമം പാസാക്കുന്നതിനായി ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ വോട്ടാനിടരിക്കയാണ് വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ചത്.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിനിടയിലാണ് വിചിത്രമായൊരു ബില്ലുമായി തുര്‍ക്കി ലോകശ്രദ്ധ നേടിയത്. ചെറുപ്രായത്തില്‍ തന്നെ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നതും കൂടൂതലാണ് തുര്‍ക്കിയില്‍. ഇത്തരമൊരു നിയമം വരുന്നത് 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചവര്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കും. ലോകരാജ്യങ്ങളെല്ലാം ബില്ലിനെ എതിര്‍ത്തിരുന്നു.

Rape

ഭീഷണിപ്പെടുത്തിയോ നിര്‍ബന്ധപൂര്‍വ്വമോ അല്ലാത്ത പീഡനങ്ങളില്‍ ഇരയെ വിവാഹം ചെയ്യാന്‍ തയ്യാറാകുന്നവരെ ശിക്ഷയില്‍ നിന്നും ഒഴിവാക്കുമെന്നായിരുന്നു നിയമം. ഇതേ തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ പോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാരോപിച്ച് ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. ബലാത്സംഗത്തിനെതിരായ നിയമങ്ങള്‍ ലഘൂകരിക്കുമ്പോള്‍ അത് ശൈശവ വിവാഹവും പീഡനവും വര്‍ധിപ്പിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പീഡനത്തിരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് തുര്‍ക്കിയിലെ വനിതകള്‍ പ്രതികരിച്ചത്.

English summary
Turkey’s government is to withdraw a bill that could overturn men’s convictions for child-sex assault after a public backlash, the prime minister, Binali Yıldırım, has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X