ചാനലില്‍ നിന്നുള്ള അവസാനത്തെ വാര്‍ത്ത, കരഞ്ഞുകൊണ്ട് വാര്‍ത്ത വായിക്കുന്ന അവതാരക, വീഡിയോ വൈറലാകുന്നു

  • By: നൈനിക
Subscribe to Oneindia Malayalam

ജെറുസലേം: ചാനല്‍ പൂട്ടുന്നുവെന്ന അവസാന ബ്രേക്കിങ് ന്യൂസ് കരഞ്ഞുകൊണ്ട് വായിക്കുന്ന അവതാരകയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇത് ഞങ്ങളുടെ ചാനലിന്റെ അവസാനത്തെ വാര്‍ത്തയായിരിക്കും എന്ന് പറഞ്ഞ് തൊണ്ടയിടറിയാണ് അവതാരകയുടെ വാര്‍ത്താവതരണം.

വാര്‍ത്താവതരണത്തിന്റെ വീഡിയോ പുറത്ത് വിട്ടതോടെ ലക്ഷ കണക്കിന് ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. മാധ്യമ രംഗത്ത് 48 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന ചാനല്‍ പൂട്ടാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇസ്രയേലിലാണ് സംഭവം.

ന്യൂസ് അറ്റ് എ ഗ്ലാന്‍സ്

ന്യൂസ് അറ്റ് എ ഗ്ലാന്‍സ്

ന്യൂസ് അറ്റ് എ ഗ്ലാന്‍സ് എന്ന പരിപാടിക്കിടെയാണ് ചാനലിന്റെ അവസാനത്തെ വാര്‍ത്ത അവതാരിക കണ്ണു നിറച്ച് വായിച്ച് തീര്‍ത്തത്. വാര്‍ത്തയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

 ബ്രേക്കിങ്

ബ്രേക്കിങ്

പാര്‍ലമെന്റില്‍ നിന്ന് ഒരു ബ്രേക്കിങ് ന്യൂസുണ്ട്. ഇത് ചാനലിന്റെ അവസാനത്തെ വാര്‍ത്തയാണ്. ഇത് അവസാനത്തെ എഡിഷനാണ്. അവതാരക തന്റെ സഹപ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നുണ്ട്.

തൊഴില്‍ നഷ്ടപ്പെടുന്നു

തൊഴില്‍ നഷ്ടപ്പെടുന്നു

ഈ ദിവസത്തോടെ ഞങ്ങളില്‍ പലരുടെയും ജോലി നഷ്ടപ്പെടും. അവര്‍ക്ക് നല്ല ജോലി കണ്ടെത്താനാവട്ടെ. ചാനലിനെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ക്കായി കാത്തിരിക്കുക എന്ന് പറഞ്ഞാണ് അവതാരക വാര്‍ത്ത അവസാനിപ്പിക്കുന്നത്.

വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ.

English summary
TV Anchor Fights Tears After Finding Out On Air Channel Is Being Shut.
Please Wait while comments are loading...