കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനേഷ്യയെ പിടിച്ച് കുലുക്കി ഇരട്ട ഭൂകമ്പം! റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി

Google Oneindia Malayalam News

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഇരട്ട ഭൂകമ്പം. സമുദ്രാന്തര്‍ഭാഗത്തുണ്ടായ ശക്തമായ രണ്ട് ഭൂമി കുലുക്കങ്ങള്‍ പടിഞ്ഞാറന്‍ ഇന്തോനേഷ്യയെ അപ്പാടെ പിടിച്ച് കുലുക്കി. പ്രദേശമാകെ ആശങ്കയിലായെങ്കിലും ഭൂകമ്പത്തില്‍ ആരും മരണപ്പെട്ടതായോ പരിക്ക് പറ്റിയതായോ റിപ്പോര്‍ട്ടുകളില്ല. റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പങ്ങളാണ് ഉണ്ടായത് എന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കി.

സമുദ്രത്തിന് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഇരട്ട ഭൂകമ്പങ്ങളുണ്ടായത്. സുമാത്ര ദ്വീപിലെ ബെംഗ്കുലു മേഖല കേന്ദ്രീകരിച്ചാണ് ഭൂകമ്പമുണ്ടായത്. പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ബെംഗ്കുലു നഗരത്തില്‍ നിന്നും 144.5 കിലോമീറ്റര്‍ ദൂരത്താണിതെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കി. സുമാത്ര ദ്വീപിലെ മറ്റ് മേഖലകളിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങളുണ്ടായി.

Recommended Video

cmsvideo
India started discussions with Russia for sputnik vaccine | Oneindia Malayalam
earthquake

ആറ് മിനുറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് ഭൂകമ്പങ്ങളുണ്ടായത്. 6.8 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂകമ്പമുണ്ടായി 6 മിനിറ്റകള്‍ക്ക് ശേഷം രണ്ടാമത്തേതുമുണ്ടായി. രണ്ടാമത്തെ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 6.9 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഭൂചലനം അധിക നേരം നീണ്ട് നിന്നിരുന്നില്ല. ഭൂകമ്പത്തിന് ശേഷം അധികൃതര്‍ സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

ഭൂമിക്കടിയില്‍ നിന്നും ശക്തമായ കുലുക്കങ്ങളുണ്ടായതിനെ തുടര്‍ന്നാണ് തങ്ങള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റത് എന്ന് ബെംഗ്കുലുവിലെ താമസക്കാരനായ ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. ഭൂമി കുലുങ്ങിയതോടെ എല്ലാവരും ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് വീടുകളില്‍ നിന്നും ജീവനും കൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 270 മില്യണ്‍ ജനസംഖ്യയുളള ഇന്തോനേഷ്യ നിരന്തരമായി ഭൂമികുലുക്കങ്ങളും അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളും സുനാമികളും മറ്റും സംഭവിക്കുന്ന രാജ്യമാണ്.

രാഹുൽ ഗാന്ധിയുടെ കീഴിൽ പുതിയ ട്രബിള്‍ ഷൂട്ടര്‍മാരുടെ ടീം! കോൺഗ്രസിൽ പിടിമുറുക്കി ഈ മൂവർ സംഘം!രാഹുൽ ഗാന്ധിയുടെ കീഴിൽ പുതിയ ട്രബിള്‍ ഷൂട്ടര്‍മാരുടെ ടീം! കോൺഗ്രസിൽ പിടിമുറുക്കി ഈ മൂവർ സംഘം!

അടുത്തിടെയാണ് സുമാത്രയിലുളള സിനാബംഗ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശമാകെ കട്ടിയില്‍ പുക മൂടി. 5000 മീറ്റർ (16,400 അടി) ഉയരത്തിലാണ് ആകാശത്തേക്ക് പുക ഉയര്‍ന്നു. ആരും മരിക്കുകയോ പരിക്ക് പറ്റുകയോ ചെയ്തിട്ടില്ല. സിനാബംഗ് അഗ്നിപര്‍വ്വതം നാല് നൂറ്റാണ്ടുകളോളമാണ് നിഷ്‌ക്രിയമായി നിന്നിരുന്നത്. ആദ്യമായി സിനാബംഗ് പൊട്ടിത്തെറിക്കുന്നത് 2010ല്‍ ആണ്. അന്ന് 2 പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

 21 ദിവസമായി മത്തായിയുടെ മൃതദേഹം മോ‍ർച്ചറിയിൽ! പിണറായി സർക്കാരിനെ കടന്നാക്രമിച്ച് വി മുരളീധരൻ 21 ദിവസമായി മത്തായിയുടെ മൃതദേഹം മോ‍ർച്ചറിയിൽ! പിണറായി സർക്കാരിനെ കടന്നാക്രമിച്ച് വി മുരളീധരൻ

അഭിഭാഷകരെ നിശബ്ദരാക്കരുത്, പ്രശാന്ത് ഭൂഷണ് വേണ്ടി സുപ്രീം കോടതിക്ക് കത്തയച്ച് 1500ലേറെ അഭിഭാഷകർഅഭിഭാഷകരെ നിശബ്ദരാക്കരുത്, പ്രശാന്ത് ഭൂഷണ് വേണ്ടി സുപ്രീം കോടതിക്ക് കത്തയച്ച് 1500ലേറെ അഭിഭാഷകർ

English summary
Two Earthquakes of 6.8 magnitude under the sea in Western Indonesia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X