ഹിജാബ് ധരിച്ചവരെല്ലാം ഐസിസാണോ, പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന സന്ദേശമിങ്ങനെ...
ചിക്കാഗോ: ലോകത്ത് ഇസ്ലാമോഫോബിയ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പര്‍ദ്ദ ധരിച്ചവരെയും താടി നീട്ടി വളര്‍ത്തിയവരെയും ഐസിസിനെ പിന്തുണയ്ക്കുന്നവരാക്കി മുദ്ര കുത്താനുള്ള ശ്രമം വര്‍ദ്ധിച്ചുവരികയാണ്. അമേരിക്കയില്‍ ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വനിതയ്ക്കും മകള്‍ക്കുമെതിരെയുണ്ടായ ആക്രമണം ഇതിനുള്ള ഉദാഹരണമാണ്.
ഷിഹാം സഹ്ദം, മകള്‍ സൂസന്നെ ദമ്ര എന്നിവരാണ് ആക്രമിക്കപ്പെട്ടത്. അമേരിക്കയില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്നുവരുന്ന വംശീയ വിദ്വേഷത്തിന്റെ തുടര്‍ച്ചയാണ് ഈ സംഭവവും. അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ വംശീയാക്ഷേപങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇ്‌രയാവുന്നതിന് പിന്നാലെയാണ് മുസ്ലിങ്ങളും പൊതുസ്ഥലത്തുവെച്ച് ആക്രമിക്കപ്പെടുന്നത്.

ഐസിസ്
അമേരിക്കയിലെ വെസ്റ്റ് റോജേര്‍സ് പാര്‍ക്കില്‍ ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വനിതയെയും മകളെയും ഐസിസിനെ പിന്തുണയ്ക്കുന്നവരാണെന്ന് മുദ്ര കുത്തി ആക്രമിക്കുകയായിരുന്നു. രണ്ട് പേര്‍ ചേര്‍ന്നാണ് ഇവരെ ആക്രമിച്ചത്.

അസഭ്യവര്‍ഷം
ശാരീരികമായി ഉപദ്രവിച്ചതിനൊപ്പം അസഭ്യപദങ്ങളുപയോഗിക്കുകയും ഇസ്ലാമിക വിരുദ്ധമായ പരാമര്‍ശങ്ങളും അക്രമികള്‍ നടത്തി. ഇരുവരുടേയും ശരീരത്തില്‍ ഐസിസ് എന്ന് വിളിച്ചാക്ഷേപിച്ച് തുപ്പുകയും ചെയ്തു.

അക്രമികള്‍ മൊബൈല്‍ ക്യാമറയില്‍
രണ്ട് യുവതികള്‍ ചേര്‍ന്ന് അമ്മയെയും മകളെയും ആക്രമിക്കുന്നതിന്റേയും അസഭ്യവര്‍ഷം നടത്തുന്നതിന്റേയും ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തിയിട്ടുണ്ട്

ചിക്കാഗോ പോലീസ്
പൊതു സ്ഥലത്തുവെച്ച് സ്ത്രീകള്‍ക്കെതിരെ അതിക്രമുണ്ടായെന്ന് പരാതി ലഭിച്ചതോടെ
ചിക്കാഗോ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇസ്ലാമിക വിരുദ്ധം
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്ലാമിക വിരുദ്ധ പരാമര്‍ശങ്ങളും നിലപാടുകളുമാണ് അമേരിക്കയില്‍ മുസ്ലിങ്ങള്‍ക്ക് ഇത്തരം സംഭവങ്ങള്‍ നേരിടേണ്ടിവരുന്നതെന്നാണ് മുസ്ലിം വനിതയുടെ ആരോപണം.












Click it and Unblock the Notifications