കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ ഫ്ളാറ്റിന് തീപിടിച്ചു രണ്ട് മരണം, ഫ്ളാറ്റിലുണ്ടായിരുന്നത് 22 പേര്‍

Google Oneindia Malayalam News

ദുബായ്: ദുബായില്‍ ഫ്ളാറ്റിന് തീ പിടിച്ച് രണ്ട് പേര്‍ മരിച്ചു. ഇന്റര്‍നാഷണല്‍ സിറ്റിയിലെ ഇംഗ്‌ളണ്ട് ക്ളസ്റ്ററിലുള്ള ഫ്ളാറ്റിനാണ് തീ പിടിച്ചത്. രക്ഷപ്പെടാന്‍ വേണ്ടി താഴേയ്ക്ക് ചാടിയ രണ്ട് പേരാണ് മരിച്ചത്. 22 ലേറെപ്പേര്‍ താമസിയ്ക്കുന്ന ഫ്ളാറ്റിനാണ് തീപിടിച്ചത്. തിങ്കളാഴ്ച രാത്രിയാണ് തീപിടിത്തം ഉണ്ടായത്.

വണ്‍ ബെഡ് റൂം അപ്പാര്‍ട്ട്‌മെന്റുകളാണ് ഇവിടെയുണ്ടായിരുന്നത്. വാടക ഷെയര്‍ ചെയ്ത് താമസിയ്ക്കുന്നവരായിരുന്നു ഏറെയും. കെട്ടിടത്തിലെ മൂന്നാം നിലയിലാണ് തീപിടത്തം ഉണ്ടായത്. തീ പിടിച്ചതോടെ രക്ഷപ്പെടാന്‍ മൂന്ന് പേര്‍ താഴേയ്ക്ക് ചാടുകയായിരുന്നു. ഇവരില്‍ രണ്ട് പേര്‍ സംഭവസ്ഥലത്ത് മരിച്ചു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Dubai

രാത്രി 9.40 ഓടെയാണ് ദുബായ് സിവില്‍ ഡിഫന്‍സിന് വിവരം ലഭിയ്ക്കുന്നത്. 10.6 ഓടെ സംഘം സ്ഥലത്തെത്തി. മൂന്നാമത്തെ നിലയില്‍ കുടുങ്ങിക്കിടന്ന ഏഴ് പേരെ പൊലീസ് രക്ഷപ്പെടുത്തി. തീപിടിത്തത്തെത്തുടര്‍ന്ന് കെട്ടിടത്തില്‍ കനത്ത പുക ഉയര്‍ന്നെന്നും കിടക്കകള്‍ക്ക തീപിടിച്ചുവെന്നും ദുബായ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

22 പേരും വാടക ഷെയര്‍ ചെയ്ത ഫ്ളാറ്റില്‍ താമസിയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പത്ത് പേര്‍ ലിവിംഗ് റൂമിലും 12 പേര്‍ ബെഡ് റൂമിലുമായിരുന്നു. അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നതെന്നും പിന്നീട് ലിവിംഗ് റൂമിലെ സ്‌പോഞ്ച് നിര്‍മ്മിത കിടക്കകളിലും മറ്റും തീ പടരുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. അരമണിയ്ക്കൂറിലേറെ കഷ്ടപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്.

English summary
Two jump to death as fire breaks out in overcrowded Dubai flat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X