18 കാരിയെ ലൈംഗിക അടിമയാക്കാൻ വിറ്റു; പിറകിൽ രാജ്യത്തെ ടോപ്പ് മോഡൽസ്.... വിമാനത്താവളത്തില്‍ അറസ്റ്റ്
മോസ്കോ: പശ്ചിമേഷ്യയിലേക്ക് പെണ്‍കുട്ടിയെ ലൈംഗിക അടിമയായി വിറ്റു. എന്നാല്‍ പെണ്‍കുട്ടിയെ കടത്തുന്നതിന് മുമ്പ് പോലീസ് ഇടപെട്ട് രക്ഷിച്ചു. റഷ്യയില്‍ ആണ് സംഭവം.
വിദേശത്ത് കുട്ടികളെ നോക്കുന്ന ജോലിയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു പെണ്‍കുട്ടിയെ കടത്താന്‍ ശ്രമിച്ചത്. റഷ്യയിലെ രണ്ട് ടോപ്പ് മോഡലുകളാണ് ഇത്തരം ഒരു ഹീനകൃത്യത്തിന് അറസ്റ്റിലായിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള വിമാനത്തിനായിരുന്നു ഉഇവര് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ തുര്‍ക്കി തന്നെ ആയിരുന്നോ അന്തിമ ലക്ഷ്യം എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പോലീസ് ഇത് സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

പ്രമുഖ മോഡലുകള്‍
റഷ്യയിലെ രണ്ട് പ്രമുഖ മോഡലുകളാണ് മോസ്കോയിലെ ദോമോദേദോവോ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായിട്ടുള്ളത്. സീന സ്റ്റിറിക്കോവ എന്ന 22 കാരിയും ടാറ്റിയാന പെട്രോവ എന്ന 19 കാരിയും- രണ്ട് പേരും റഷ്യയിലെ സൗന്ദര്യ മത്സരത്തിലെ മത്സരാര്‍ത്ഥികളും ആണ്.

18 വയസ്സുള്ള പെണ്‍കുട്ടി
18 വയസ്സള്ള ഒരു പെണ്‍കുട്ടിയെ ആണ് ഇവര്‍ ഇവര്‍ വിറ്റത്. പശ്ചിമേഷ്യയിലെ ഒരു ധനികന് ആയിരുന്നു പെണ്‍കുട്ടിയെ വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പോലീസ് നടത്തിയ ഒരു സ്റ്റിങ് ഓപ്പറേഷന് ആയിരുന്നു ഇത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

വെറും 17 ലക്ഷം രൂപയ്ക്ക്
17 ലക്ഷം രൂപയ്ക്കായിരുന്നു ഇവര്‍ കച്ചവടം ഉറപ്പിച്ചത്. ദീര്‍ഘനാളത്തെ വിലപേശലിന് ശേഷം ആയിരുന്നു ഇത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പെണ്‍കുട്ടിക്ക് ഇത് സംബന്ധിച്ച ഒരു വിവരവും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

വിദേശ ജോലി
വിദേശത്ത് ജോലി തരപ്പെടുത്തിക്കൊടുക്കാം എന്ന് പറഞ്ഞായിരുന്നു ഇവര്‍ പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ചത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഒന്നില്‍ കുട്ടികളെ നോക്കുന്ന ജോലിയാണ് ലഭിച്ചിരിക്കുന്നത് എന്നായിരുന്നു പെണ്‍കുട്ടിയെ ബോധ്യപ്പെടുത്തിയിരുന്നത്.

വിമാനത്താവളത്തില്‍
പെണ്‍കുട്ടിയുമായി യാത്ര തിരിക്കാന്‍ വേണ്ടി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു രണ്ട് പേരും. പെട്രോവ മാത്രമാണ് പെണ്‍കുട്ടിയെ അനുഗമിക്കാന്‍ തീരുമാനിച്ചിരുന്നത്. തുര്‍ക്കിയിലേക്കുള്ള വിമാനത്തിലാണ് ഇവര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നത്.

അവിടെ എത്തിയാല്‍ സംഭവിക്കുക...
ലക്ഷ്യ സ്ഥാനത്ത് എത്തിയാല്‍ പെണ്‍കുട്ടിയുടെ പാസ്പോര്‍ട്ടും മറ്റ് രേഖകളും നശിപ്പിക്കുക എന്നതായിരിക്കും ആദ്യം ചെയ്യുക. അവിടെ നിന്ന് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടക്കും. ഇതോടെ ആ രാജ്യത്ത് ഒരു ലൈംഗിക അടിമയായി തുടരുക എന്നത് മാത്രമാകും പെണ്‍കുട്ടിയുടെ വിധി.

പണം കൈമാറിയത്
പണം കൈമാറ്റം ചെയ്യപ്പെട്ടത് വിമാനത്താവളത്തില്‍ വച്ച് തന്നെ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 15 ലക്ഷം റൂബിള്‍ ആയിരുന്നു ഇവര്‍ വാങ്ങിയത്. ഈ പണം സഹിതം ആയിരുന്നു ഇവരെ പോലീസ് പിടികൂടിയത്.

മനുഷ്യക്കടത്തിന് കേസ്
മനുഷ്യക്കടത്തിനാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഏഴ് ആറ് വരെ ജയില്‍ ശിക്ഷ ലഭിക്കും. പെട്രോവ 2017 ലെ മിസ് റഷ്യ സൗന്ദര്യ മത്സരത്തിലെ ഫൈനലിസ്റ്റ് ആയിരുന്നു. ടോപ്പ് റഷ്യ ഇന്റര്‍നാഷണല്‍ 2018 സൗന്ദര്യ മത്സരത്തിലും അവസാന റൗണ്ടിലെത്തിയിട്ടുണ്ട് ഇവര്‍
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications