വിവാഹാഭ്യര്‍ത്ഥന നിരസിച്ചു, ഉറങ്ങുകയായിരുന്ന സഹോദരിമാര്‍ക്ക് നേരെ ബന്ധുവിന്‍റെ ഗ്രനേഡ് ആക്രമണം

  • By: Afeef Musthafa
Subscribe to Oneindia Malayalam

കറാച്ചി: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ ദേഷ്യത്തില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ ഗ്രനേഡ് എറിഞ്ഞു പരിക്കേല്‍പ്പിച്ചു. കറാച്ചി കൂഹി ഗോത്ത് ഗ്രാമത്തിലെ ഖാദിര്‍ ബക്ഷിന്റെ മക്കളായ 19കാരി സമ്രീന്‍, 17കാരി സനം എന്നിവര്‍ക്കാണ് ഗ്രനേഡ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരുടെ ബന്ധുവായ സാജിദാണ് ആക്രമണം നടത്തിയത് പോലീസ് അറിയിച്ചു.

സഹോദരിമാരില്‍ ഒരാളെയെങ്കിലും വിവാഹം കഴിക്കണമെന്ന് സാജിദ് നിരന്തരം ഖാദിര്‍ ബക്ഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലഹരിമരുന്നിന് അടിമയും തെമ്മാടിയുമായ സാജിദുമായി വിവാഹബന്ധം സാധ്യമല്ലെന്ന് ഖാദിര്‍ ബക്ഷിന്റെ കുടുംബം അറിയിച്ചതോടെയാണ് സാജിദ് ആക്രമണം നടത്തിയത്. വീടിന്റെ മുകള്‍ നിലയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരിമാര്‍ക്ക് നേരെയാണ് സാജിദ് ഗ്രനേഡ് എറിഞ്ഞത്. ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടികളെ കറാച്ചി ജിന്ന മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി ആസഉപത്രി അധികൃതര്‍ അറിയിച്ചു.

നിരന്തരം ശല്യപ്പെടുത്തി...

നിരന്തരം ശല്യപ്പെടുത്തി...

സഹോദരിമാരായ സമ്രീന്‍, സനം എന്നിവരില്‍ ആരെയെങ്കിലും വിവാഹം കഴിപ്പിച്ച് തരണമെന്ന് ആവശ്യപ്പെട്ട് സാജിദ് നിരന്തരം ശല്യപ്പെടുത്തുമായിരുന്നെന്ന് പെണ്‍കുട്ടികളുടെ പിതാവ് പറഞ്ഞു.

ഭീഷണിപ്പെടുത്തി...

ഭീഷണിപ്പെടുത്തി...

സാജിദിന്റെ വിവാഹ അഭ്യര്‍ത്ഥന പെണ്‍കുട്ടികളും കുടുംബവും നിരസിച്ചതിന് ശേഷം സാജിദ് നിരന്തരം ഭീഷണിപ്പെടുതിയതായും ഖാദിര്‍ ബക്ഷ് പറഞ്ഞു.

പെണ്‍കുട്ടികള്‍ക്ക് പരിക്ക്

പെണ്‍കുട്ടികള്‍ക്ക് പരിക്ക്

ഇതിന് ശേഷമാണ് വീടിന് മുകള്‍ നിലയില്‍ ഉറങ്ങുകയായിരുന്ന സഹോദരിമാര്‍ക്ക് നേരെ സാജിദ് ഗ്രനേഡ് ആക്രമണം നടത്തിയത്. ഗ്രനേഡ് ദേഹത്ത് വീണ് പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കറ്റിട്ടുണ്ട്.

ലഹരിമരുന്നിന് അടിമ...

ലഹരിമരുന്നിന് അടിമ...

പെണ്‍കുട്ടികളുടെ ബന്ധുവായ സാജിദ് ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും, ലഹരിമരുന്നിന് അടിമയാണെന്നുമാണ് പോലീസ് അറിയിച്ചത്.

അപകടനില തരണം ചെയ്തു...

അപകടനില തരണം ചെയ്തു...

ഗ്രനേഡ് ആക്രമണത്തില്‍ പരിക്കേറ്റ് കറാച്ചി ജിന്ന മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരിമാര്‍ അപകചനില തരമണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

English summary
Two sisters attacked with hand grenade for refusing marriage proposal
Please Wait while comments are loading...