• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎഇയുടെ വമ്പന്‍ നീക്കം; സമ്പന്ന കുടുംബങ്ങള്‍ക്ക് പൂട്ടിടും!! പുതിയ നിയമം വരുന്നു

Google Oneindia Malayalam News

ദുബായ്: പല രാജ്യങ്ങളും മടിച്ചു നില്‍ക്കുന്ന കാര്യങ്ങള്‍ ആദ്യം നടപ്പിലാക്കി ലോകത്തെ ആകര്‍ഷിക്കുന്ന രാജ്യമാണ് യുഎഇ. ലോകത്തെ സമ്പന്ന നഗരങ്ങളുടെ ഹൃദയമായി മാറുന്ന യുഎഇ പുതിയ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ജോലി സമയത്തില്‍ കുറവ് വരുത്തി ജീവനക്കാരുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കിയ ഭരണകൂടം വ്യവസായികളുടെ ക്ഷേമത്തിനായിട്ടാണ് പുതിയ നിയമം കൊണ്ടുവരാന്‍ പോകുന്നത്.

യുഎഇയിലെ ബിസിനസിന്റെ വലിയൊരു പങ്ക് ചില കുടുംബങ്ങള്‍ക്കാണ്. ഏത് ബിസിനസിലും ഇവര്‍ക്ക് വലിയ അളവില്‍ ഓഹരിയുണ്ടാകും. ഈ കുത്തക അവസാനിപ്പിക്കാനാണ് നീക്കം. ഒരുപക്ഷേ, കടുത്ത വിമര്‍ശനത്തിന് ഇടയാക്കാന്‍ സാധ്യതയുള്ള തീരുമാനമായേക്കാം. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് വാര്‍ത്ത നല്‍കിയത്. വിശദാംശങ്ങള്‍ ഇങ്ങനെ....

നടിയെ ആക്രമിച്ച കേസില്‍ ട്വിസ്റ്റ്; പ്രോസിക്യൂഷന്റെ നിര്‍ണായക നീക്കം, ദിലീപ് ഹര്‍ജി പിന്‍വലിച്ച പിന്നാലെനടിയെ ആക്രമിച്ച കേസില്‍ ട്വിസ്റ്റ്; പ്രോസിക്യൂഷന്റെ നിര്‍ണായക നീക്കം, ദിലീപ് ഹര്‍ജി പിന്‍വലിച്ച പിന്നാലെ

1

ചില കുടുംബങ്ങള്‍ക്കാണ് യുഎഇയിലെ ബിസിനസിന്റെ കുത്തക. രാജ്യത്തെ ഏത് വ്യവസായത്തിനും കയറ്റുമതി-ഇറക്കുമതിക്കും ഈ കുടുംബങ്ങള്‍ക്ക് വലിയ പങ്കുണ്ട്. എന്നാല്‍ ചില കുടുംബങ്ങള്‍ മാത്രം കുത്തകയായി ബിസിനസുകള്‍ കൊണ്ടുപോകുന്നത് രാജ്യത്തിന്റെ അഭിവൃദ്ധിക്ക് ഗുണം ചെയ്യില്ലെന്നാണ് യുഎഇ ഭരണകൂടത്തിന്റെ നിലപാട്.

2

ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ വില്‍ക്കുന്ന കാര്യത്തിലാണ് പ്രധാനമായും ചില കുടുംബങ്ങളുടെ കുത്തക നിലനില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയ കരാറുകള്‍ സ്വാഭാവികമായി പുതിക്കി കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. മറ്റു കമ്പനികള്‍ക്ക് കൂടി ഈ രംഗത്തേക്ക് കടന്നുവരാനും മല്‍സരാധിഷ്ടിതമായ സാഹചര്യം ഒരുക്കാനുമാണ് ഭരണകൂടത്തിന്റെ നീക്കമെന്ന് വിലയിരുത്തുന്നു.

3

യുഎഇയിലെ ബിസിനസ് രംഗത്ത് തിളങ്ങി നില്‍ക്കുന്ന ചില കുടുംബങ്ങളെ ഭരണകൂടം തീരുമാനങ്ങള്‍ അറിയിച്ചുവെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. പുതിയ നിയമം കൊണ്ടുവരാനാണ് ആലോചന. കരാറുകളുടെ ഓട്ടോമാറ്റിക് റിന്യൂവല്‍ അവസാനിപ്പിക്കുന്നതാകും നിയമം. ഇറക്കുമതി രംഗത്തുള്ള ഇത്തരം കരാര്‍ പുതിയ കമ്പനികള്‍ക്ക് കൂടി ലഭിക്കുംവിധത്തില്‍ മാറ്റം വരുത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

4

വിദേശ കമ്പനികള്‍ക്ക് അവരുടെ വസ്തുക്കള്‍ കൂടി യുഎഇയില്‍ വിതരണം ചെയ്യാനും, യുഎഇയിലെ വിതരണ ഏജന്റിനെ മാറ്റുന്നതിനും സാധിക്കുംവിധത്തിലാകും പുതിയ നിയമം വരിക. നിലവിലുള്ള കരാര്‍ കാലാവധി കഴിഞ്ഞാല്‍ ഓട്ടോമാറ്റിക് റിന്യൂവല്‍ നടക്കില്ല. പകരം ഏത് കമ്പനികള്‍ക്കും ഇറക്കുമതി-വിതരണ കരാര്‍ ഏറ്റെടുക്കാന്‍ സാധിക്കുന്ന സാഹചര്യമാണുണ്ടാകുക.

പുതിയ പരിഷ്‌കാരങ്ങളുമായി താലിബാന്‍; ആശങ്ക പരക്കുന്നു... എല്ലാം അനാവശ്യം, മന്ത്രാലയം പിരിച്ചുവിട്ടുപുതിയ പരിഷ്‌കാരങ്ങളുമായി താലിബാന്‍; ആശങ്ക പരക്കുന്നു... എല്ലാം അനാവശ്യം, മന്ത്രാലയം പിരിച്ചുവിട്ടു

5

യുഎഇ ഭരണകൂടം പുതിയ നിയമത്തിന് അംഗീകാരം നല്‍കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എപ്പോഴാണ് നിയമം നടപ്പാക്കുക എന്ന കാര്യം അവ്യക്തമാണ്. നിലവിലുള്ള ബിസിനസ് കുടുംബങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നാണ് സൂചന. എന്നാല്‍ യുഎഇ ഭരണകൂടം പുതിയ നിയമം സംബന്ധിച്ച് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.

6

സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍ മുതല്‍ കാര്‍ ഡീലേഴ്‌സ് വരെ യുഎഇയില്‍ ചില പ്രത്യേക കുടുംബങ്ങളും വ്യക്തികളുമാണ് വര്‍ഷങ്ങളായി ചെയ്തുവരുന്നത്. മാജിദ് അല്‍ ഫുതൈം ഹോള്‍ഡിങ്, അല്‍ ഹബ്തൂര്‍ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയായേക്കും. കൂടുതല്‍ കമ്പനികള്‍ ഈ രംഗത്തേക്ക് കടന്നുവരുന്നതോടെ മല്‍സരം ശക്തമാകുകയും വിലക്കുറവിന് ഇടയാക്കുമെന്നും കരുതപ്പെടുന്നു.

മമ്മൂട്ടിയും മഞ്ജുവാര്യരും മാത്രമല്ല; പ്രായം ഒട്ടും തോന്നാന്ന വേറെയും ചിലരുണ്ട്... വൈറലായി ദിവ്യ ഉണ്ണിയുടെ ചിത്രങ്ങള്‍

7

സൗദി അറേബ്യയില്‍ വ്യവസായികളായ കുടുംബങ്ങള്‍ക്കെതിരെ 2017ല്‍ എടുത്ത നടപടി ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ലോക കോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള വ്യവസായികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മാസങ്ങള്‍ തടവിലിട്ട ശേഷമാണ് വിട്ടയച്ചത്. ഇവരുടെ വ്യവസായത്തിന്റെ ഒരു ഭാഗം ഭരണകൂടം പിഴയായി ഈടാക്കി എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ യുഎഇയില്‍ അത്തരം നീക്കങ്ങള്‍ക്കൊന്നും സാധ്യതയില്ല.

cmsvideo
  Night curfew issued in Kerala | Oneindia Malayalam
  English summary
  UAE Amazing Move to Control Richest Business Families; Reports Says New Law Likely to Coming Soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion