സ്‌ഫോടനത്തില്‍ പരിക്കേറ്റ അഫ്ഗാനിലെ യുഎഇ അംബാസഡര്‍ മരിച്ചു

  • Written By:
Subscribe to Oneindia Malayalam

അബൂദാബി: അഫ്ഗാനിലെ കാണ്ഡഹാറിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ യുഎഇ അംബാസഡര്‍ മരിച്ചു. ഒരുമാസം മുമ്പാണ് കാണ്ഡഹാറില്‍ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചക്കെത്തിയ യുഎഇ പ്രതിനിധികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. അഞ്ച് എമിറാത്തി ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു.

ജുമ മുഹമ്മദ് അബ്ദുല്ല അല്‍ കഅബിയാണ് ബുധനാഴ്ച മരിച്ചത്. യുഎഇ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വിവരങ്ങള്‍ പുറത്തുവിട്ടു. അദ്ദേഹം രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ച ജീവിതവും ജീവനും വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.

Uaeflag

അഫ്ഗാനില്‍ യുഎഇ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അതിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനും സാധ്യതകള്‍ ആരായുന്നതിനുമാണ് യുഎഇ നയതന്ത്ര ഉദ്യോഗസ്ഥര്‍ കാബൂളിലെത്തിയത്. തുടര്‍ന്ന് ഇവര്‍ കാണ്ഡഹാറിലെത്തുകയായിരുന്നു.

ആക്രമണത്തില്‍ പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമല്ല. തങ്ങള്‍ക്ക് സ്‌ഫോടനം നടത്തിയതില്‍ പങ്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. പാശ്ചാത്യരാജ്യങ്ങളിലെ പ്രതിനിധികള്‍ക്കെതിരേ താലിബാന്‍ ആക്രമണം നടത്താറുണ്ടെങ്കിലും യുഎഇ ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തെ കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നായിരുന്നു അവരുടെ പ്രതികരണം.

English summary
The ambassador of the United Arab Emirates to Afghanistan died on Wednesday of wounds sustained in a bomb attack in Kandahar last month that also killed five Emirati aid workers, the UAE's foreign ministry announced.
Please Wait while comments are loading...