ഇന്ത്യക്ക് സൗദി അറേബ്യയും യുഎഇയൊന്നും വേണ്ട?: റഷ്യയും പോയാല്‍ ഈ രാജ്യത്ത് നിന്നും എണ്ണ ഒഴുകും
ന്യൂഡൽഹി: യുഎസ് ഉയർത്തിയ താരിഫ് ഭീഷണികള്‍ക്ക് പിന്നാലെ ഇന്ത്യയും ബ്രസീലും തമ്മിലുള്ള എണ്ണ വ്യാപാരം വർധിപ്പിക്കുന്നതിനുള്ള ചർച്ചകള്‍ സജീവമാകുന്നു. റഷ്യൻ എണ്ണയ്ക്ക് ബദലായി ഇന്ത്യ പുതിയ ഉറവിടങ്ങൾ തേടുകയാണെങ്കില്‍ മറുവശത്ത് ബ്രസീൽ അവരുടെ വർധിച്ചുവരുന്ന ക്രൂഡ് ഓയിൽ ഉൽപ്പാദനത്തിന് പുതിയ വിപണികൾ കണ്ടെത്താൻ ശ്രമിക്കുകയാണ് എന്നതാണ് ശ്രദ്ധേയം.
എസ് ആൻഡ് പി ഗ്ലോബൽ കമ്മോഡിറ്റി ഇൻസൈറ്റ്സ് റിപ്പോർട്ട് ചെയ്തതനുസരിച്ച് ഇതിനോടകം തന്നെ, അതായത് 2025-ന്റെ ആദ്യ പകുതിയിൽ ബ്രസീലിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യ വലിയ തോതലുള്ള വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ഇത് വരും മാസങ്ങളിൽ വലിയ തോതില്‍ വർധിക്കുമെന്നാണ് വിലയിരുത്തുന്നത്. 2025-ന്റെ ആദ്യ ആറ് മാസങ്ങളിൽ, ബ്രസീലിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 75% വർധിച്ച് പ്രതിദിനം 72,000 ബാരലുകളായി (b/d) ഉയർന്നുവെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബ്രസീലില്‍ നിന്നുള്ള വിഹിതം 41000 ബാരലുകളായിരുന്നു.

ഇന്ത്യൻ റിഫൈനറികൾ ഒപെക് ഇതര രാജ്യങ്ങളിൽ നിന്നുള്ള എണ്ണയ്ക്ക് കൂടുതൽ മുൻഗണന നൽകുന്നതിന്റെ സൂചനയാണ് ഈ വർധന. റഷ്യയുടെ വിഹിതത്തില്‍ ഇടിവ് വരികയാണെങ്കില്‍ സ്വാഭാവികമായും ഇന്ത്യന്‍ റിഫൈനറികള്‍ ഇറാഖും സൗദി അറേബ്യയും യു എ ഇയും അടങ്ങുന്ന പരമ്പരാഗത ഇടപാടുകാരെ കൂടുതല്‍ ആശ്രയിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതിന് വിപരീതമായ നീക്കമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷനും റിലയൻസ് ഇൻഡസ്ട്രീസും ആണ് ബ്രസീലിൽ നിന്നുള്ള എണ്ണയുടെ പ്രധാന വാങ്ങലുകാർ. റഷ്യൻ എണ്ണ ഇറക്കുമതി തുടരുന്നുണ്ടെങ്കിലും, യുഎസ് ഏർപ്പെടുത്തിയ 50% താരിഫുകൾ ഇന്ത്യൻ റിഫൈനറികളെ ബദൽ ഉറവിടങ്ങൾ തേടാൻ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് യാഥാർത്ഥ്യം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള 'ശിക്ഷ' എന്ന രീതിയില്‍ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25% അധിക താരിഫ് ഏർപ്പെടുത്തുകയായിരുന്നു. ഇതോടെ മൊത്തം താരിഫ് 50% ആയി ഉയർന്നു.
ഇന്ത്യയും ബ്രസീലും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ എണ്ണ വ്യാപാരം വർധിപ്പിക്കുന്നതിന് നിർണായകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും അടുത്തിടെ ബ്രസീലിൽ സന്ദർശനം നടത്തിയിരുന്നു. ക്രൂഡ് ഓയിൽ ഇറക്കുമതി വർധിപ്പിക്കുന്നതിനും ഓഫ്‌ഷോർ ഡീപ്, അൾട്രാ-ഡീപ് വാട്ടർ എക്സ്പ്ലോറേഷൻ, ഉൽപ്പാദന പദ്ധതികളിൽ സഹകരണം തേടുന്നതിനും ഈ സന്ദർശനങ്ങളില്‍ ചർച്ചകളുണ്ടായി.
യുഎസ് താരിഫുകൾ പ്രഖ്യാപിച്ച ഉടനെ, മോദി ബ്രസീൽ പ്രസിഡന്റ് ലുയിസ് ഇനാസിയോ ലുല ഡ സിൽവയുമായി സംസാരിച്ചു എന്നുള്ളതും ശ്രദ്ധേയമാണ്. "വ്യാപാരം, ഊർജം, സാങ്കേതികവിദ്യ, പ്രതിരോധം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ആഗോള ദക്ഷിണ രാജ്യങ്ങൾ തമ്മിലുള്ള ജനകേന്ദ്രിത പങ്കാളിത്തം എല്ലാവർക്കും പ്രയോജനം ചെയ്യും," എന്ന് മോദി വ്യക്തമാക്കുകയും ചെയ്തു.
ബ്രസീലിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കുന്നതിന് ലോജിസ്റ്റിക്സ്, വിലനിർണയം എന്നീ മേഖലയില്‍ വെല്ലുവിളികളും സൃഷ്ടിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റിൽ നിന്നുള്ള ക്രൂഡ് ഓയിലുകളുടെ ശക്തമായ മത്സരവും ഒരു പ്രശ്നമാണ്. കൂടാതെ, ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായ ചൈന, ഇറാനിൽ നിന്നുള്ള എണ്ണ ലഭ്യത കുറയുന്നതിനാൽ ബ്രസീലിയൻ എണ്ണയ്ക്കായി മത്സരിക്കുന്നുണ്ട്. ഇതും ഇന്ത്യയ്ക്ക് കൂടുതൽ വെല്ലുവിളി ഉയർത്തുന്നു.
എന്നിരുന്നാലും, ഇന്ത്യയും ബ്രസീലും തമ്മിലുള്ള വർധിച്ചുവരുന്ന സഹകരണം, പ്രത്യേകിച്ച് ബ്രസീലിന്റെ എണ്ണ ഭീമനായ പെട്രോബ്രാസിന്റെ പിന്തുണയോടെ, ഇന്ത്യൻ റിഫൈനറികൾക്ക് ബദൽ എണ്ണ ഉറവിടങ്ങൾ ഉറപ്പാക്കാൻ തീവ്രമായ ശ്രമമാണ് നടത്തുന്നത്.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications