കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് നിയന്ത്രണം കടുപ്പിച്ചു; യാത്രാ നിരോധനം പ്രഖ്യാപിച്ച് യുഎഇ; വാക്‌സിനെടുക്കാത്തവര്‍ പെട്ടു

Google Oneindia Malayalam News

ദുബായ്: കൊവിഡ് വക ഭേദമായ ഒമൈക്രോണ്‍ ലോകത്ത് ഭീതി പരത്തിയ സാഹചര്യത്തില്‍ യുഎഇ കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു. വാക്‌സിനെടുക്കാത്ത പൗരന്‍മാര്‍ക്ക് യാത്രാ നിരോധനം പ്രഖ്യാപിച്ചു. 2022 കൂടുതല്‍ നിയന്ത്രണങ്ങളുടെ വര്‍ഷമാകുമോ എന്ന ആശങ്കയാണ് പരന്നിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലും ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വീണ്ടും അടച്ചിടലിലേക്ക് കടക്കുമോ എന്ന് പല കോണുകളില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

എന്നാല്‍ ഇത്തരം അടച്ചിടലുകള്‍ ഫലപ്രദമല്ലെന്നാണ് വിലയിരുത്തല്‍. വാക്‌സിനേഷന്‍ വന്‍തോതില്‍ നടന്ന രാജ്യമാണ് യുഎഇ. ഇവിടെ വീണ്ടും രോഗം വ്യാപിക്കുന്നത് ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. അതേസമയം, ബൂസ്റ്റര്‍ ഡോസ് എടുക്കാനുള്ള നിര്‍ദേശവും യുഎഇ നല്‍കി. വിശദാംശങ്ങള്‍ അറിയാം...

സോറി സൗദി ഫ്രണ്ട്‌സ്!! പാകിസ്താന്‍കാരുടെ കൂട്ട മാപ്പപേക്ഷ... എല്ലാത്തിനും കാരണം ഈ ഇരുത്തംസോറി സൗദി ഫ്രണ്ട്‌സ്!! പാകിസ്താന്‍കാരുടെ കൂട്ട മാപ്പപേക്ഷ... എല്ലാത്തിനും കാരണം ഈ ഇരുത്തം

1

യുഎഇയില്‍ വാക്‌സിനേഷന്‍ ഏകദേശം സമ്പൂര്‍ണമാണ്. ലോകത്ത് അതിവേഗം വാക്‌സിനേഷന്‍ നല്‍കിയ രാജ്യങ്ങളിലൊന്നാണ് യുഎഇ. എന്നാല്‍ ഇവിടെ ഇപ്പോഴും കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. മാത്രമല്ല, ഒമൈക്രോണും റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ശക്തമാക്കാന്‍ ഭരണകൂടം തീരുമാനിച്ചത്.

2

കൊവിഡ് വാക്‌സിന്‍ എടുക്കാത്ത പൗരന്‍മാര്‍ക്കാണ് യാത്രാ നിരോധനം പ്രഖ്യാപിച്ചിട്ടുള്ളത്. ഇവര്‍ക്ക് ജനുവരി 10 മുതല്‍ യാത്ര അനുവദിക്കില്ല. വാകസിന്‍ എടുത്തു എന്ന രേഖയുള്ളവര്‍ക്ക് മാത്രമേ ഇനി യാത്രകള്‍ അനുവദിക്കൂ. മാത്രമല്ല, വാക്‌സിന്‍ എടുത്തവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസ് അതിവേഗം നല്‍കാനാണ് തീരുമാനം.

3

ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കൊവിഡ് വാക്‌സിന്‍ എടുക്കാത്തവരുണ്ട് എന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ക്ക് യാത്രാ നിരോധനത്തില്‍ ഇളവുണ്ടാകും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അധികൃതരെ ബോധ്യപ്പെടുത്തണം. അമേരിക്കയിലും യൂറോപ്പിലും ഒമൈക്രോണ്‍ അതിവേഗം വ്യാപിക്കുകയാണ്. യുഎഇ പൗരന്‍മാര്‍ പതിവായി സന്ദര്‍ശിക്കുന്ന മേഖലകളാണിതെല്ലാം.

4

ഗള്‍ഫ് രാജ്യങ്ങളിലെല്ലാം രോഗം കൂടി വരികയാണ്. ഖത്തറില്‍ കഴിഞ്ഞ ദിവസം 833 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ വിദേശ യാത്ര കഴിഞ്ഞെത്തിയ 270 പേരും ഉള്‍പ്പെടും. അതേസമയം 168 പേര്‍ക്ക് രോഗം ഭേദമയി. ഖത്തറില്‍ 5045 പേര്‍ നിലവില്‍ രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നുണ്ട്. 300ല്‍ താഴെ ആളുകളാണ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്.

എന്നെ വിവാഹം ചെയ്യാമോ? നടി അമീഷ പട്ടേലിനോട് പരസ്യമായ അഭ്യര്‍ഥന, ഫൈസല്‍ പട്ടേലിനെ 'പൊക്കി'എന്നെ വിവാഹം ചെയ്യാമോ? നടി അമീഷ പട്ടേലിനോട് പരസ്യമായ അഭ്യര്‍ഥന, ഫൈസല്‍ പട്ടേലിനെ 'പൊക്കി'

5

സൗദി അറേബ്യയില്‍ കൊവിഡ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. മക്കയിലെയും മദീനയിലെയും ഹറമുകളില്‍ സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസ്‌ക് ധരിക്കാനും നിര്‍ദേശം ലഭിച്ചു. വരും ദിവസങ്ങളില്‍ രോഗം കുറഞ്ഞില്ലെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും.

6

അതേസമയം, ഇസ്രായേലിലെ കാര്യം അല്‍പ്പം പ്രതിസന്ധി നിറഞ്ഞതാണ്. ഫ്‌ളൊറോണ എന്ന പുതിയ രോഗമാണ് അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊറോണയും ഫ്‌ളുവന്‍സും ഒരുമിച്ച് കാണുന്ന രോഗമാണിത്. കൊവിഡിനെ പിടിച്ചുകെട്ടി എന്ന് ആദ്യം പ്രഖ്യാപിച്ച രാജ്യമായിരുന്നു ഇസ്രായേല്‍. ഇവിടെ വാക്‌സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കിയിരുന്നു. എന്നിട്ടും രോഗം വ്യാപിക്കുകയാണ്.

വെട്ടിത്തിളങ്ങി കാവ്യാമാധവന്‍; അതേ ഡ്രസ്സില്‍ മീനാക്ഷിയും... ദിലീപ് എവിടെ? വിവാഹ നിശ്ചയ ചിത്രങ്ങള്‍

7

ഇന്ത്യയിലും ആശങ്ക വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ 1525 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ മഹാരാഷ്ട്രയിലാണ്. 460 പേര്‍ക്കാണ് ഇവിടെ രോഗം. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 21 ശതമാനം വര്‍ധിച്ചു. 27553 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. 84 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ കൊവിഡ് രോഗികള്‍ കുത്തനെ കൂടി. ശനിയാഴ്ച മാത്രം ഡല്‍ഹിയില്‍ രോഗം ബാധിച്ചത് 2716 പേര്‍ക്കാണ്.

Recommended Video

cmsvideo
ഒമിക്രോണിന് പിന്നാലെ പുതിയ വൈറസ് ഫ്ലൊറോണ സ്ഥിരീകരിച്ചു | Oneindia Malayalam

English summary
UAE Announced Travel Ban For Those Citizen Did Not Take Covid Vaccine Till Now From January 10
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X