സ്പുട്നിക് 5ന് അടിയന്തര ഉപയോഗത്തിന് അനുമതി: മൂന്നാമത്തെ വാക്സിനും യുഎഇയുടെ അംഗീകാരം
അബുദാബി: യുഎഇ കൊറോണ വൈറസ് വാക്സിനേഷൻ നടത്തിവരുന്നതിനിടെ റഷ്യൻ വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി. റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ സ്പുട്‌നിക് 5നാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുള്ളത്. കൊറോണ വൈറസ് വാക്സിന് യുഎഇ വ്യാഴാഴ്ച അംഗീകാരം നൽകിയതായി യുഎഇ വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തുിട്ടുണ്ട്.
രാമക്ഷേത്രത്തിന് ഗൗതം ഗംഭീര്‍ ഒരു കോടി നല്‍കി; ദില്ലിയില്‍ പിരിവ് നടത്തുന്നത് ബിജെപി
യുഎഇ ഇതുവരെ അംഗീകരിച്ച മൂന്നാമത്തെ കൊവിഡ് വാക്‌സിനാണ് സ്പുട്‌നിക് 5, സിനോഫാം, ഫൈസർ-ബയോടെക് എന്നീ വാക്സിനുകളാണ് നിലവിൽ കൊവിഡ് പ്രതിരോധനത്തിനായി രാജ്യത്ത് കുത്തിവെച്ചുകൊണ്ടിരിക്കുന്നത്. റഷ്യൻ വാക്സിന് കൂടി അടിയന്തരാനുമതി ലഭിച്ചതോടെ ഇതും യുഎഇയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിത്തീരും. ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയും റഷ്യൻ ഫെഡറേഷന്റെ ആരോഗ്യ മന്ത്രാലയവും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുള്ളത്. സ്പുട്നിക് 5 വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ യുഎഇയിലായിരുന്നു നടന്നത്.
അതേ സമയം യുഎഇയിൽ ദിവസേന റിപ്പോർട്ട് ചെയ്യുന്ന കൊറോണ വൈറസ് കേസുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. അബുദാബിയിൽ ജനുവരി ആദ്യം സ്പുട്നിക് 5 ന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചതിന് ശേഷമാണ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്നത്. ചൈന നാഷണൽ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത വാക്‌സിനുകളുടെ മൂന്നാം ഘട്ട പരീക്ഷണങ്ങളും യുഎഇ ഇപ്പോൾ നടത്തുന്നുണ്ട്. യുഎഇയിൽ അംഗീകാരം ലഭിച്ചിട്ടുള്ള വാക്സിൻ ജനങ്ങൾക്ക് സൌജന്യമായാണ് വിതരണം ചെയ്തുവരുന്നത്.