കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു; യാത്രാ നിയന്ത്രണം!! ഭീതിയോടെ ഗള്‍ഫ് രാജ്യങ്ങള്‍

Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിലേക്ക് യാത്രാ നിയന്ത്രണം | Oneindia Malayalam

ദുബായ്/ദില്ലി: കേരളക്കരയെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് ഗള്‍ഫ് രാജ്യങ്ങളിലും ആശങ്ക സൃഷ്ടിക്കുന്നു. കേരളത്തിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. നിലവില്‍ യാത്രാ നിരോധനം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. കേരളത്തിലേക്ക് പോകുന്ന പൗരന്‍മാര്‍ക്കാണ് ബഹ്‌റൈനും യുഎഇയും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മറ്റു ജിസിസി രാജ്യങ്ങളും നിയന്ത്രണം പ്രഖ്യാപിക്കുമെന്നാണ് സൂചന. നിപ്പാ വൈറസ് മൂലമുള്ള ആശങ്ക മലയാളികളായ പ്രവാസികള്‍ക്ക് ഗള്‍ഫ് മേഖലയിലേക്കുള്ള യാത്രയ്ക്ക് തടസമാകുമോ എന്ന ആശങ്കയും പ്രവാസികള്‍ക്കിടയില്‍ പരന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇങ്ങനെ....

 ബഹ്‌റൈന്‍ അറിയിപ്പ്

ബഹ്‌റൈന്‍ അറിയിപ്പ്

കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബഹ്‌റൈന്‍ അറിയിപ്പ് നല്‍കി. നിപ്പാ വൈറസ് മൂലമുള്ള പനിയും അസുഖങ്ങളും നിയന്ത്രണ വിധേയമാകുംവരെ കേരളത്തിലേക്ക് പോകരുതെന്നാണ് നിര്‍ദേശം. ബഹ്‌റൈനിന്റെ മുംബൈ കോണ്‍സുലേറ്റാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മലബാര്‍ മേഖലയില്‍ നിപ്പാ വൈറസ് ഭീതി പരത്തിയതാണ് പുതിയ നിയന്ത്രണത്തിന് കാരണം.

മലേഷ്യയില്‍ നിന്ന് മരുന്നെത്തി

മലേഷ്യയില്‍ നിന്ന് മരുന്നെത്തി

നിപ്പാ വൈറസ് ബാധമൂലം പനി വരികയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയും മരണം സംഭവിക്കുകയുമാണ് ചെയ്യുന്നതെന്ന് ആരോഗ്യ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ ഉചിതമായ ത്വരിത നടപടികള്‍ സ്വീകിരിച്ചതുവഴി ആശങ്ക ഒഴിയുന്നുണ്ട്. നിപ്പാ വൈറസിനെ പ്രതിരോധിക്കാനുള്ള ഗുളിക മലേഷ്യയില്‍ നിന്ന് കേരളത്തിലെത്തിച്ചിട്ടുണ്ട്.

ഭീതിക്ക് കാരണം ഇതാണ്

ഭീതിക്ക് കാരണം ഇതാണ്

കേരളത്തിലാണ് നിപ്പാ വൈറസ് ബാധ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് ആദ്യം കണ്ടത്. പിന്നീട് പരിചരിച്ച നഴ്‌സ് മരിക്കുകയും രോഗികളുമായി അടുത്തിടപഴകിയവര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണുകയും ചെയ്തതോടെയാണ് ഭീതി പരന്നത്. കോഴിക്കോട്, മലപ്പുറം ഉള്‍പ്പെടെ മലബാറിലെ നാല് ജില്ലകളിലാണ് ആശങ്ക കൂടുതല്‍.

11 മരണം, കര്‍ണാടകത്തിലും സംശയം

11 മരണം, കര്‍ണാടകത്തിലും സംശയം

കേരളത്തില്‍ 11 പേര്‍ ഇതുവരെ നിപ്പാ വൈറസ് ബാധമൂലം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മറ്റു പനി മരണങ്ങളും നിപ്പാ വൈറസ് മൂലമാണെന്ന പ്രചാരണം നടക്കുന്നുണ്ട്. അനാവശ്യ പ്രചാരണത്തില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുനില്‍ക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. അതിനിടെയാണ് കര്‍ണാടകയിലും നിപ്പാ വൈറസ് ബാധ കണ്ടെത്തിയെന്ന വിവരം വന്നത്.

യുഎഇയുടെ നിര്‍ദേശം

യുഎഇയുടെ നിര്‍ദേശം

ഈ സാഹചര്യത്തിലാണ് കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇയും യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്നും കേരളത്തിലേക്കുള്ള യാത്ര തല്‍ക്കാലം ഒഴിവാക്കണമെന്നുമാണ് യുഎഇ നിര്‍ദേശം.

ചില സംസ്ഥാനങ്ങളും

ചില സംസ്ഥാനങ്ങളും

കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ , വയനാട് ജില്ലകളിലാണ് ആശങ്കയുള്ളത്. ഇവിടേക്കുള്ള യാത്ര ഒഴിവാക്കാന്‍ മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടാനില്ലെന്നും ഈ ജില്ലകളിലേക്കുള്ള യാത്രയില്‍ ജാഗ്രത പാലിച്ചാല്‍ മതിയെന്നും ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജീവ് സദാനന്ദന്‍ പറഞ്ഞു.

മന്ത്രി പറയുന്നു

മന്ത്രി പറയുന്നു

നിപ്പാ വൈറസ് ബാധയേറ്റ വ്യക്തിയെ പരിചരിച്ച നഴ്‌സിനും വൈറസ് ബാധയുണ്ടായതാണ് ആശങ്ക ഇരട്ടിയാക്കിയത്. ഇവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. 17 പേര്‍ മാത്രമാണ് വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ ചികില്‍സയിലുള്ളതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. ആശങ്കപ്പെടാനില്ലെന്നും പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഭീതി പരത്തി സോഷ്യല്‍ മീഡിയ

ഭീതി പരത്തി സോഷ്യല്‍ മീഡിയ

എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ സ്ഥിതിഗതികള്‍ പര്‍വതീകരിച്ച് പ്രചാരണം നടക്കുന്നുണ്ട്. ഗള്‍ഫ് പ്രവാസികള്‍ക്കിടയിലാണ് പ്രചാരണം കൂടുതല്‍. കേരളത്തിലേക്കുള്ള യാത്ര നിരോധിക്കുമെന്നും ഗള്‍ഫിലേക്ക് പോകാനുള്ളവര്‍ വേഗത്തില്‍ പോണമെന്നും യാത്രാ നിരോധനം പ്രഖ്യാപിച്ചാല്‍ കുടുങ്ങുമെന്നും വാട്‌സ് ആപ്പ് പ്രചാരണം നടക്കുന്നു. ഇത്തരം ഭീതി വര്‍ധിപ്പിക്കുന്ന സന്ദേശങ്ങളില്‍ അടിസ്ഥാനമില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

സംശയത്തോടെ ഒരു ജനത

സംശയത്തോടെ ഒരു ജനത

സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും നിപ്പാ വൈറസിന്റെ പേരില്‍ മലബാര്‍ മേഖലയിലുള്ളവര്‍ ഏറെ പ്രതിസന്ധി നേരിടുന്നുണ്ടെന്നതാണ് വാസ്തവം. നിപ്പാ വൈറബ് ബാധയുള്ളവരുടെ നാട്ടില്‍ നിന്ന് വരുന്നവരെ പോലും സംശയത്തോടെയാണ് ആളുകള്‍ കാണുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയ്ക്ക് വരുന്നവരും നഴ്‌സുമാരും ഈ പ്രശ്‌നം രേിടുന്നുണ്ട്.

അതിര്‍ത്തിയില്‍ പരിശോധന

അതിര്‍ത്തിയില്‍ പരിശോധന

കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് തമിഴ്‌നാട്. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ മുഴുവന്‍ സമയ പരിശോധനാ കേന്ദ്രങ്ങള്‍ ആരോഗ്യവകുപ്പ് തുറന്നിരിക്കുകയാണ്. പനി ഉള്ളവരെ കണ്ടാല്‍ രക്തസാംപിളുകള്‍ പരിശോധിച്ച ശേഷമേ കടത്തിവിടുന്നുള്ളൂ.

പനിയുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും

പനിയുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും

്അതിര്‍ത്തിയിലെ പരിശോധനയില്‍ നിപ്പാ വൈറസ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തേനിയിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കാനാണ് നിര്‍ദേശം. ഓരോ പരിശോധനാ യൂണിറ്റിലും രണ്ട് ഡോക്ടരമാരടക്കം 10 പേരെയാണ് തമിഴ്‌നാട് ആരോഗ്യ വകുപ്പ് നിയോഗിച്ചിട്ടുള്ളത്. കുമളി, കംമ്പമെട്ട്, കുമളി ലോവര്‍ ക്യാംപ്, ബോഡിമെട്ട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്.

കോണ്‍ഗ്രസ് നട്ടംതിരിയുന്നു; ബിജെപിയെ തോല്‍പ്പിക്കാനാകില്ല!! 2019ലും രാജ്യം കാവി പുതയ്ക്കുംകോണ്‍ഗ്രസ് നട്ടംതിരിയുന്നു; ബിജെപിയെ തോല്‍പ്പിക്കാനാകില്ല!! 2019ലും രാജ്യം കാവി പുതയ്ക്കും

English summary
Nipah suspected cases in Kerala, Karnataka as Bahrain, UAE urges nationals avoid travel to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X