കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ പ്രതിസന്ധി വീണ്ടും കത്തുന്നു; ചൊടിപ്പിച്ചത് ഇറാന്‍ ബന്ധം, ആഞ്ഞടിച്ച് യുഎഇ

മധ്യസ്ഥ ചര്‍ച്ചകളുടെ സാധ്യത പോലും ഖത്തര്‍ ഇല്ലാതാക്കുകയാണ്. സമാധാനത്തിന്റെ പാലം തകര്‍ത്തുകൊണ്ട് ഒരിക്കലും ഖത്തറിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല.

  • By Ashif
Google Oneindia Malayalam News

ദുബായ്: സൗദി സഖ്യവുമായി ഉടക്കി നില്‍ക്കുന്ന ഖത്തര്‍ ഇറാനുമായി ബന്ധം ശക്തമാക്കിയ വാര്‍ത്ത അടുത്തിടെ നാം വായിച്ചതാണ്. നയതന്ത്ര ബന്ധം ഖത്തറും ഇറാനും ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഇത് യുഎഇക്ക് തീരെ പിടിച്ചിട്ടില്ല.

ഖത്തര്‍ പ്രതിസന്ധിയുണ്ടാക്കിയത് അഞ്ചുപേര്‍; അറസ്റ്റ് ചെയ്തു, എല്ലാം വ്യക്തം, യുഎഇ ബന്ധം?ഖത്തര്‍ പ്രതിസന്ധിയുണ്ടാക്കിയത് അഞ്ചുപേര്‍; അറസ്റ്റ് ചെയ്തു, എല്ലാം വ്യക്തം, യുഎഇ ബന്ധം?

യുഎഇ വിദേശകാര്യമന്ത്രി ഖത്തറിനെതിരേ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. അവസരത്തിനൊത്ത് നിലപാട് മാറ്റിയ ഖത്തറിന്റെ നീക്കം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്ന് യുഎഇ വിദേശകാര്യമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. എന്നാല്‍ ആരുടെ എതിര്‍പ്പുണ്ടെങ്കിലും സ്വന്തമായി തീരുമാനമെടുത്ത് അതില്‍ ഉറച്ചുനില്‍ക്കുമെന്നതാണ് ഖത്തറിന്റെ നിലപാട്. ഗള്‍ഫ് പ്രതിസന്ധി വീണ്ടും ആളിക്കത്തുമെന്ന് ഇതോടെ ഉറപ്പായി.

സൗദിക്കൊപ്പം നിന്നപ്പോള്‍

സൗദിക്കൊപ്പം നിന്നപ്പോള്‍

സൗദിയോടൊപ്പം നിന്ന വേളയിലാണ് ഖത്തര്‍ ഇറാനുമായി അകന്നത്. ഇറാനില്‍ നിന്നു സൗദി നിര്‍ദേശ പ്രകാരം അംബാസഡറെ തിരിച്ചുവിളിക്കുകയായിരുന്നു ഖത്തര്‍.

ഇപ്പോള്‍ ഇറാനൊപ്പം

ഇപ്പോള്‍ ഇറാനൊപ്പം

എന്നാല്‍ രണ്ടുമാസത്തിലധികമായി ഖത്തര്‍ സൗദിയുമായി തര്‍ക്കത്തിലാണ്. ഇരുവിഭാഗവും വിട്ടുവീഴ്ചക്കില്ലാത്ത അവസ്ഥ. ഈ സാഹചര്യത്തിലാണ് ഖത്തര്‍ ഇറാനുമായി വീണ്ടും അടുക്കുന്നത്.

ഇറാനിലേക്ക് നയതന്ത്ര പ്രതിനിധി

ഇറാനിലേക്ക് നയതന്ത്ര പ്രതിനിധി

ഇറാനിലേക്ക് നയതന്ത്ര പ്രതിനിധിയെ വീണ്ടും അയക്കാന്‍ തയ്യാറാണെന്ന് ഖത്തര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതാണ് യുഎഇയെ ചൊടിപ്പിച്ചത്. ഇറാന്‍ സ്വാഗതം ചെയ്യുകയും ചെയ്തു.

ഖത്തറിന്റെ വേറിട്ട വഴി

ഖത്തറിന്റെ വേറിട്ട വഴി

സൗദിയുടെ നിര്‍ദേശ പ്രകാരം എല്ലാ ജിസിസി രാജ്യങ്ങളും ഇറാനില്‍ നിന്നു നയതന്ത്ര പ്രതിനിധികളൈ തിരിച്ചുവിളിച്ചിരുന്നു. ഇപ്പോള്‍ ഖത്തര്‍ വേറിട്ട വഴിയില്‍ സഞ്ചരിക്കുകയാണ്. ഇതിലുള്ള ആശങ്കയാണ് യുഎഇ പങ്കുവയ്ക്കുന്നത്.

ഖത്തര്‍ അവസരവാദി

ഖത്തര്‍ അവസരവാദി

ഖത്തര്‍ അവസരവാദിയാണെന്ന് യുഎഇ വിദേശകാര്യമന്ത്രി ഗര്‍ഗാഷ് കുറ്റപ്പെടുത്തി. അവസരത്തിനൊത്ത് സഖ്യരാജ്യങ്ങളെ കണ്ടെത്തുന്നത് ഖത്തറിന് ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജിസിസി ഇറാന്‍ ബന്ധം

ജിസിസി ഇറാന്‍ ബന്ധം

2015 അവസാനത്തില്‍ ഷിയാ പണ്ഡിതനെ സൗദി അറേബ്യ തൂക്കിലേറ്റി. ഇതില്‍ പ്രതിഷേധിച്ച് ഇറാന്‍ വന്‍ പ്രകടനങ്ങള്‍ നടന്നു. പ്രകടനക്കാര്‍ സൗദിയുടെ എംബസി ആക്രമിക്കുകയും ചെയ്തു. ഇതാണ് ജിസിസി-ഇറാന്‍ ബന്ധം വഷളാകാന്‍ കാരണം.

സൗദിക്കൊപ്പം ജിസിസി

സൗദിക്കൊപ്പം ജിസിസി

എംബസി ആക്രമണമാണ് ഇറാനില്‍ നിന്നു സൗദി നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ കാരണമായത്. സൗദി പിന്‍വലിച്ച പിന്നാലെ മറ്റു ജിസിസി രാജ്യങ്ങളും അംബാസഡര്‍മാരെ പിന്‍വലിച്ചു. എന്നാല്‍ ഖത്തര്‍ ഇപ്പോള്‍ വീണ്ടും ഇറാനുമായി അടുക്കുകയാണ്.

ഖത്തറിന് നിലപാട് മാറ്റാന്‍ കാരണം

ഖത്തറിന് നിലപാട് മാറ്റാന്‍ കാരണം

ഖത്തര്‍ ഇപ്പോള്‍ പുതിയ തീരുമാനമെടുക്കാവനുണ്ടായ സാഹചര്യമെന്താണെന്ന് യുഎഇ മന്ത്രി ചോദിച്ചു. നിലവില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കം രൂക്ഷമാക്കാനേ ഖത്തറിന്റെ നടപടി ഉപകരിക്കൂവെന്നും ഗര്‍ഗാഷ് കുറ്റപ്പെടുത്തി.

സമാധാനം ഇല്ലാതാകും

സമാധാനം ഇല്ലാതാകും

മധ്യസ്ഥ ചര്‍ച്ചകളുടെ സാധ്യത പോലും ഖത്തര്‍ ഇല്ലാതാക്കുകയാണ്. സമാധാനത്തിന്റെ പാലം തകര്‍ത്തുകൊണ്ട് ഒരിക്കലും ഖത്തറിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. ഖത്തര്‍ പ്രതിസന്ധി ഇനി കടുക്കുമെന്നും ഗര്‍ഗാഷ് മുന്നറിയിപ്പ് നല്‍കി.

ഇറാന് സന്തോഷം

ഇറാന് സന്തോഷം

അതേസമയം, ഖത്തറിന്റെ നീക്കം സ്വാഗതം ചെയ്ത് ഇറാന്‍ രംഗത്തെത്തി. നയതന്ത്ര ബന്ധം പുതുക്കുമെന്ന ഖത്തര്‍ പ്രഖ്യാപനം സന്തോഷം നല്‍കുന്നതാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയ വക്താവ് പ്രതികരിച്ചു. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും ഇറാന്‍ വ്യക്തമാക്കി.

English summary
The United Arab Emirates (UAE) has denounced Qatar’s recent decision to restore full diplomatic ties with Iran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X