Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതീക്ഷയോടെ യുഎഇ; ചൈനയുടെ സഹകരണത്തോടെ നിർമ്മിച്ച വാക്സിന് അംഗീകാരം

അബുദാബി: ചൈനയുടെ സഹകരണത്തോടെ യുഎഇ നിർമിച്ച കൊവിഡ് വാക്സീന് ഔദ്യോഗിക അംഗീകാരം. ബീജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്ടിന്റെ വാക്സിൻ വിതരണത്തിന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് (മൊഹാപ്) അനുമതി നൽകിയത്.നേരത്തെ സിനോഫാം വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനു മൊഹാപ് അനുമതി നല്‍കിയിരുന്നു.

vaccine

86% ഫലപ്രാപ്തി ഉണ്ടെന്ന് യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.സിനോഫാം വാക്‌സിന്റെ മൂന്നു ഘട്ട പരീക്ഷണം യുഎഇയില്‍ നടന്നിരുന്നു. ജുലൈയിലായിരുന്നു ഇത്. 21 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസ് വാക്സിനായിരുന്നു നൽകിയിരുന്നത്. 120 ലധികം രാജ്യങ്ങളിൽ നിന്നുള്ള 31,000 ത്തിലധികം സന്നദ്ധപ്രവർത്തകർ വെറും ആറ് ആഴ്ചയ്ക്കുള്ളിൽ വാക്സിൻ സ്വീകരിച്ചിരുന്നു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരത്തെ വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ അബുദാബി ആസ്ഥാനമായുള്ള ജി 42 ഹെൽത്ത് കെയർ ആണ് ട്രയലുകൾ കൈകാര്യം ചെയ്തിരുന്നത്.സപ്റ്റംബർ മുതല് കൊവിഡ് മുൻനിര പോരാളികൾക്ക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് യുഎഇ അനുമതി നൽകിയിരുന്നു.ആന്റിബോഡിയെ നിഷ്‌ക്രിയമാക്കുന്നതില്‍ 99 ശതമാനം സെറോകണ്‍വേര്‍ഷന്‍ നിരക്കാണ് വാക്‌സിന്റേത്. കടുത്തതും അല്ലാത്തതുമായ രോഗബാധകള്‍ തടയുന്നതില്‍ 100 ശതമാനം ഫലപ്രാപ്തിയും വിശകലനത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വാക്സിന് അനുമതി നൽകിയിരിക്കുന്നത്.

അതിനിടെ രാജ്യത്ത് 1313 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,80,150 ആയി. ഇതുവരെ 598 പേർക്കാണ് ജീവഹാനി സംഭവിച്ചത്. 1,61,084 പേർക്ക് ഇതുവരെ രോഗമുക്തി ലഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+