സൗദിക്ക് പിന്നാലെ യുഎഇയിലും സ്വദേശിവല്‍ക്കരണം; മലയാളികള്‍ കുടുങ്ങും!! 140 കമ്പനികള്‍ തയ്യാര്‍

  • Written By:
Subscribe to Oneindia Malayalam

അബൂദാബി: സൗദി അറേബ്യ സ്വദേശിവല്‍ക്കരണം തുടങ്ങിയിട്ട് കാലങ്ങളായി. അതിന്റെ വിവിധ ഘട്ടങ്ങള്‍ പിന്നിടുകയും ചെയ്തു. തൊട്ടുപിന്നാലെ കുവൈത്തും സമാനമായ നടപടികള്‍ ആരംഭിച്ചു. ഇപ്പോഴിതാ മലയാളികളെ ഏറെ ആശങ്കയിലാക്കി യുഎഇയും സ്വദേശിവല്‍ക്കരണത്തിന് തുടക്കമിടുന്നു.

സ്വദേശി വല്‍ക്കരണം വേഗത്തിലാക്കാന്‍ വിവിധ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക ക്ലബ്ബ് ആരംഭിച്ചു. ഇതിന്റെ പ്രവര്‍ത്തനം ബുധനാഴ്ച ആരംഭിക്കും. ഈ ക്ലബ്ബില്‍ അംഗങ്ങളാകാന്‍ തയ്യാറായി വന്നിരിക്കുന്നത് 140 സ്വകാര്യ കമ്പനികളാണ്. ഇവര്‍ സര്‍ക്കാരുമായി സഹകരിച്ചാണ് സ്വദേശി വല്‍ക്കരണം ശക്തിപ്പെടുത്തുക. നേരത്തെ യുഎഇ നിയമങ്ങള്‍ കര്‍ശനമാക്കിയത് മൂലം ചെറിയ കടകള്‍ നടത്തുന്ന പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു.

സൗദിയില്‍ സംഭവിച്ചത്

സൗദിയില്‍ സംഭവിച്ചത്

സൗദി അറേബ്യയില്‍ നിതാഖാത്ത് നടപ്പാക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഘട്ടങ്ങളായിട്ടായിരുന്നു നടപ്പാക്കല്‍. ഇപ്പോള്‍ 2020ല്‍ വന്‍തോതില്‍ മാറ്റം ലക്ഷ്യമിട്ടാണ് അവരുടെ നീക്കം.

കുവൈത്തിലെ മാറ്റങ്ങള്‍

കുവൈത്തിലെ മാറ്റങ്ങള്‍

ഈ വേളയില്‍ തന്നെയാണ് കുവൈത്തും സ്വദേശിവല്‍ക്കരണ ശ്രമങ്ങള്‍ ആരംഭിച്ചത്. ഇവര്‍ വിദേശികളോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടില്ല. പകരം ചെറിയ കേസുകളില്‍ കുടുങ്ങുന്ന വിദേശികളെ പോലും നാടുകടത്തുകയാണ് ചെയ്യുന്നത്.

യുഎഇയിലും സ്വദേശിവല്‍ക്കരണം

യുഎഇയിലും സ്വദേശിവല്‍ക്കരണം

ഈ സാഹചര്യത്തിലാണ് യുഎഇയും സമാനമായ പദ്ധതി നടപ്പാക്കുന്നത്. നിരവധി വിദേശി പ്രോല്‍സാഹന പദ്ധതികള്‍ നടപ്പാക്കിയ നാടാണ് യുഎഇ. ഇവിടെ സ്വദേശിവല്‍ക്കരണം വരില്ലെന്നാണ് മലയാളികളുടെ കണക്കുകൂട്ടല്‍.

 സ്വന്തം നാട്ടുകാര്‍ മതി

സ്വന്തം നാട്ടുകാര്‍ മതി

ഈ സാഹചര്യത്തിലാണ് യുഎഇയും സ്വന്തം നാട്ടുകാര്‍ക്ക് ജോലി നല്‍കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി വിദേശികളുടെ എണ്ണം കുറയ്ക്കും.

140 കമ്പനികള്‍

140 കമ്പനികള്‍

പകരം ഇമറാത്തികള്‍ക്ക് ജോലി കിട്ടുന്നുണ്ട് എന്നുറപ്പാക്കാനാണ് പ്രത്യേക ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്വദേശിവല്‍ക്കര പങ്കാളി ക്ലബ്ബ്. ഇതില്‍ 140 കമ്പനികള്‍ അംഗങ്ങളായി.

ക്ലബ്ബില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും

ക്ലബ്ബില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും

സ്വദേശികള്‍ക്ക് പ്രാധാന്യം നല്‍കാന്‍ തയ്യാറാണെന്ന് ഇവര്‍ അറിയിച്ചു. ഇതിന് മാനവവിഭവശേഷി മന്ത്രാലയത്തിന്റെയും പൂര്‍ണ പിന്തുണയുണ്ട്. കമ്പനികള്‍ക്ക് വേണ്ടി ക്ലബ്ബില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ നിയന്ത്രിക്കും.

നിശ്ചിത ശതമാനം ജോലികള്‍

നിശ്ചിത ശതമാനം ജോലികള്‍

ക്ലബ്ബില്‍ അംഗങ്ങളാകുന്ന കമ്പനികളില്‍ നിശ്ചിത ശതമാനം ജോലികള്‍ ഇമറാത്തികള്‍ക്ക് സംവരണം ചെയ്യും. ഈ സംവരണം ചെയ്യുന്ന ജോലികളില്‍ വിദേശികളെ നിയമിക്കില്ല. ഇക്കാര്യം സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കും.

മൂന്ന് മെംബര്‍ഷിപ്പുകള്‍

മൂന്ന് മെംബര്‍ഷിപ്പുകള്‍

ക്ലബ്ബിലെ കമ്പനികള്‍ക്ക് പ്രത്യേകം അംഗത്വം നല്‍കിയിട്ടുണ്ട്. പ്ലാറ്റിനം മെംബര്‍ഷിപ്പ്, ഗോള്‍ഡ് മെംബര്‍ഷിപ്പ്, സില്‍വര്‍ മെംബര്‍ഷിപ്പ് എന്നിവയാണവ. ക്ലബ്ബില്‍ അംഗങ്ങളായ കമ്പനികളിലെ ഒഴിവുകള്‍ സംബന്ധിച്ച് എച്ച് ആര്‍ വിഭാഗമാണ് മന്ത്രാലയത്തെ അറിയിക്കുക.

അംഗങ്ങള്‍ ഇങ്ങനെ

അംഗങ്ങള്‍ ഇങ്ങനെ

23 സ്വകാര്യ കമ്പനികള്‍ക്ക് പ്ലാറ്റിനം മെംബര്‍ഷിപ്പാണ് നല്‍കിയിരിക്കുന്നത്. 26 കമ്പനികള്‍ക്ക് ഗോള്‍ഡ് മെംബര്‍ഷിപ്പും 91 കമ്പനികള്‍ക്ക് സില്‍വര്‍ മെംബര്‍ഷിപ്പും നല്‍കി.

ജോലിക്കെടുക്കാന്‍ യോഗം

ജോലിക്കെടുക്കാന്‍ യോഗം

ക്ലബ്ബില്‍ കമ്പനിയെ പ്രതിനിധീകരിക്കുന്നത് എച്ച്ആര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരായിരിക്കും. മികച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ ജോലിക്കെടുക്കുന്ന കാര്യത്തില്‍ ക്ലബ്ബ് യോഗങ്ങള്‍ ചേര്‍ന്നാണ് അന്തിമ തീരുമാനം എടുക്കുക.

UAE has decided to strengthen the processed for localisation
മാറ്റത്തിന് കാരണം

മാറ്റത്തിന് കാരണം

രാജ്യത്ത് വിദ്യാസമ്പന്നാരായ യുവജനങ്ങള്‍ വര്‍ധിച്ചുവന്നിട്ടുണ്ട്. ഇതാണ് സര്‍ക്കാരിനെ സ്വദേശിവല്‍ക്കരണ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രേരിപ്പിച്ചത്. സ്വദേശികളെ ജോലിക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ക്ലബ്ബിലെ അംഗങ്ങള്‍ തന്നെ നടപ്പാക്കും.

English summary
UAE starts localization: Introduce new Club
Please Wait while comments are loading...