കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങളുടെ ഭൂമി തിരിച്ചുകിട്ടണം; പിന്മാറുന്ന പ്രശ്‌നമില്ലെന്ന് യുഎഇ, 3 ദ്വീപുകള്‍ എങ്ങനെ ഇറാന്‍ പിടിച്ചു?

Google Oneindia Malayalam News

ദുബായ്: ഞങ്ങളുടെ ഭൂമി തിരിച്ചുകിട്ടണമെന്ന് യുഎഇ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ ആവശ്യപ്പെട്ടു. യുഎഇയുടെ അന്താരാഷ്ട്ര സഹകരണ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാശിമിയാണ് ജനറല്‍ അസംബ്ലിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. മൂന്ന് ദ്വീപുകളാണ് യുഎഇക്ക് നഷ്ടമായിരിക്കുന്നതെന്ന് സൂചിപ്പിച്ച അവര്‍, വിട്ടുകിട്ടുന്നതിന് ഏത് മാര്‍ഗവും സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു.

നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ഒരുക്കമാണ്, അന്താരാഷ്ട്ര കോടതിയില്‍ നിയമ പോരാട്ടത്തിനും തയ്യാറാണ് എന്നും മന്ത്രി സൂചിപ്പിച്ചു. ഇതോടെ മന്ത്രി സൂചിപ്പിച്ച നഷ്ടപ്പെട്ട യുഎഇയുടെ ഭൂമി ഏതാണെന്ന ചോദ്യമാണ് ഉയരുന്നത്. എങ്ങനെ ഇവ ഇറാന്റെ കൈവശമെത്തി എന്നതും മറ്റൊരു ചോദ്യമാണ്. വിശദാംശങ്ങള്‍ അറിയാം...

മൂന്ന് ദ്വീപുകളിലാണ് യുഎഇയുടെ അവകാശ വാദം

മൂന്ന് ദ്വീപുകളിലാണ് യുഎഇയുടെ അവകാശ വാദം

മൂന്ന് ദ്വീപുകളിലാണ് യുഎഇ അവകാശ വാദം ഉന്നയിക്കുന്നത്. അബു മൂസ, ഗ്രേറ്റര്‍ തമ്പ്, ലെസ്സര്‍ തമ്പ് എന്നിവയാണവ. ഹോര്‍മുസ് കടലിടുക്ക്, പേര്‍ഷ്യന്‍ ഉള്‍ക്കടല്‍, ഒമാന്‍ കടല്‍ എന്നിവിടങ്ങളിലാണ് ഈ ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്ര ചരക്കു പാതയില്‍ പ്രധാനപ്പെട്ട പ്രദേശം കൂടിയാണ് ഹോര്‍മുസ് കടലിടുക്ക്. ഈ മൂന്ന് ദ്വീപുകളും തിരിച്ചുകിട്ടിയാല്‍ മേഖലയില്‍ യുഎഇയുടെ സ്വാധീനം ശക്തിപ്പെടും.

1960കള്‍ വരെ ബ്രിട്ടീഷ് സൈന്യത്തിന്

1960കള്‍ വരെ ബ്രിട്ടീഷ് സൈന്യത്തിന്

1960കള്‍ വരെ ബ്രിട്ടീഷ് സൈന്യത്തിനായിരുന്നു ഈ ദ്വീപ് മേഖലയില്‍ മേല്‍ക്കൈ. 1971 നവംബര്‍ 30ന് മൂന്ന് ദ്വീപുകളും ഇറാന്റെ നാവിക സേന പിടിച്ചു. ശേഷം ഇറാന്റെ കീഴിലായി ദ്വീപുകള്‍. ദ്വീപുകള്‍ തങ്ങളുടേതാണെന്ന് നേരത്തെ ഇറാന്‍ അവകാശപ്പെട്ടിരുന്നു. ബ്രിട്ടന്‍ പിന്മാറുന്ന ഘട്ടത്തില്‍ ഈ വിഷയത്തില്‍ വ്യക്തമായ തീര്‍പ്പുണ്ടാക്കിയതുമില്ല. ഇതോടെ യുഎഇ അവകാശ വാദം തുടരുന്നു. ഇറാന്‍ വിട്ടുകൊടുക്കാനും തയ്യാറല്ല.

ജര്‍മനിയില്‍ 'ഇരുട്ട് പരക്കും'... രക്ഷ തേടി സൗദിയിലെത്തി ചാന്‍സലര്‍, യുഎഇയും ഖത്തറും സഹായിച്ചേക്കുംജര്‍മനിയില്‍ 'ഇരുട്ട് പരക്കും'... രക്ഷ തേടി സൗദിയിലെത്തി ചാന്‍സലര്‍, യുഎഇയും ഖത്തറും സഹായിച്ചേക്കും

എല്ലാ എമിറേറ്റ്‌സുകളും ചേര്‍ന്ന് യുഎഇ ആയി

എല്ലാ എമിറേറ്റ്‌സുകളും ചേര്‍ന്ന് യുഎഇ ആയി

ഗ്രേറ്റര്‍ തമ്പ്, ലെസ്സര്‍ തമ്പ് എന്നീ ദ്വീപുകളുടെ അവകാശ വാദം റാസല്‍ഖൈമ എമിറേറ്റ്‌സ് ആണ് ഉന്നയിച്ചിരുന്നത്. അബൂ മൂസയുടെ അവകാശവാദം ഉന്നയിച്ചിരുന്നത് ഷാര്‍ജ എമിറേറ്റ്‌സും. എല്ലാ എമിറേറ്റ്‌സുകളും ചേര്‍ന്ന് യുഎഇ ആയി മാറിയപ്പോള്‍ ദ്വീപുകളില്‍ യുഎഇ അവകാശം ഉന്നയിക്കാന്‍ തുടങ്ങി. എന്നാല്‍ ഇറാന്‍ പഴയ വാദം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

പലതവണ ചര്‍ച്ചകള്‍

പലതവണ ചര്‍ച്ചകള്‍

1971 മുതല്‍ ഇറാനാണ് ഈ വിവാദ ദ്വീപുകള്‍ കൈവശം വച്ചുപോരുന്നത്. അന്താരാഷ്ട്ര ചാനലുകള്‍ വഴി ഇവ വിട്ടുകിട്ടുന്നതിനുള്ള ശ്രമം യുഎഇ നടത്തിവരികയാണ്. ഇന്നുവരെ ഇറാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടില്ല. പലതവണ ചര്‍ച്ചകള്‍ നടന്നു. അന്താരാഷ്ട്ര കോടതിയിലും വിവാദമെത്തി. യുഎഇ മന്ത്രി ഈ വിഷയമാണ് യുഎന്‍ ജനറല്‍ അസംബ്ലിയിലെ പ്രസംഗത്തില്‍ ഉന്നയിച്ചത്.

അധിനിവേശം ഇറാന്‍ അവസാനിപ്പിക്കണം

അധിനിവേശം ഇറാന്‍ അവസാനിപ്പിക്കണം

മൂന്ന് ദ്വീപുകളിലെയും അധിനിവേശം ഇറാന്‍ അവസാനിപ്പിക്കണം എന്ന് മന്ത്രി റീം ബിന്‍ത് ഇബ്രാഹീം ആവശ്യപ്പെട്ടു. ചരിത്രവും അന്താരാഷ്ട്ര നിയമങ്ങളും യുഎഇയുടെ വാദം ശരിവെക്കുന്നതാണ്. ന്യായമായ ഈ ആവശ്യത്തില്‍ നിന്ന് ഞങ്ങള്‍ ഒരിക്കലും പിന്മാറില്ല. ചര്‍ച്ചകള്‍ തുടരും. നിയമ പോരാട്ടവും അവസാനിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

6000 വിമാനങ്ങള്‍ റദ്ദാക്കി; ട്രെയിന്‍ സര്‍വീസ് നിര്‍ത്തി... ചൈന സ്തംഭിച്ചുവെന്ന് റിപ്പോര്‍ട്ട്6000 വിമാനങ്ങള്‍ റദ്ദാക്കി; ട്രെയിന്‍ സര്‍വീസ് നിര്‍ത്തി... ചൈന സ്തംഭിച്ചുവെന്ന് റിപ്പോര്‍ട്ട്

സ്വതന്ത്ര പലസ്തീന്‍

സ്വതന്ത്ര പലസ്തീന്‍

സ്വതന്ത്ര പലസ്തീന്‍ എന്ന ആവശ്യവും യുഎഇ ഇപ്പോഴും ഉന്നയിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. 1967ലെ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചടക്കിയ പലസ്തീന്‍ പ്രദേശങ്ങള്‍ വിട്ടുകൊടുക്കണമെന്നും അന്നത്തെ അതിര്‍ത്തിവച്ചുള്ള പലസ്തീന്‍ രാജ്യമാണ് വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. കിഴക്കന് ജറുസലേം ആസ്ഥാനമായുള്ള പലസ്തീനാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും യുഎഇ മന്ത്രി പറഞ്ഞു.

ആദ്യ രാജ്യമാണ് യുഎഇ

ആദ്യ രാജ്യമാണ് യുഎഇ

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ആദ്യ രാജ്യമാണ് യുഎഇ. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ചര്‍ച്ചകളുടെ ഫലമായിരുന്നു ഇത്. ശേഷം ബഹ്‌റൈനും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചു. ഇപ്പോള്‍ യുഎഇ-ഇസ്രായേല്‍ സഹകരണം ശക്തമാണ്. ഇതിനിടെയെയാണ് പലസ്തീന്‍ വിഷയത്തിലെ നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി ജനറല്‍ അസംബ്ലിയില്‍ പ്രസംഗിച്ചിരിക്കുന്നത്.

English summary
UAE Minister demands Three Island From The Control Of Iran; Here With Islands History
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X