കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ടകശനി!! യുഎഇ ചാന്ദ്രദൗത്യം അവസാന നിമിഷം മാറ്റി; തൊട്ടുപിന്നാലെ പുതിയ തിയ്യതി പ്രഖ്യാപിച്ചു

Google Oneindia Malayalam News

ദുബായ്: യുഎഇ ചരിത്ര കുതിപ്പിന് ഒരുങ്ങവെ വീണ്ടും തിരിച്ചടി. ആദ്യ ചാന്ദ്രദൗത്യത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെങ്കിലും അവസാന നിമിഷം ചില സാങ്കേതിക തടസങ്ങളുണ്ടാകുകയും ദൗത്യം മാറ്റിവയ്ക്കുകയും ചെയ്തു. ഇതാദ്യമായിട്ടല്ല യുഎഇ ചാന്ദ്ര ദൗത്യം മാറ്റുന്നത്. മൂന്നാം തവണയാണ് മാറ്റിയത്.

ചാന്ദ്ര ദൗത്യത്തിന് ഒരുങ്ങുന്ന ആദ്യ അറബ് രാജ്യമാണ് യുഎഇ. അടുത്തിടെ ചൊവ്വാ ദൗത്യം വിജയം കണ്ടതാണ് യുഎഇ ശാസ്ത്ര ലോകത്തിന് ആവേശമായത്. യുഎഇ ശാസ്ത്രജ്ഞന്മാര്‍ നിര്‍മിച്ച റാഷിദ് റോവറുമായി പ്രത്യേക സജീകരണങ്ങളുള്ള റോക്കറ്റ് ഇനി വ്യാഴാഴ്ച പുറപ്പെടും. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ബുധനാഴ്ച ഉച്ചയ്ക്ക് 12.37ന് റോക്കറ്റ് വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നത്. സാങ്കേതിക തടസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ദൗത്യം അവസാന നിമിഷം മാറ്റിവയ്ക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.37ന് വിക്ഷേപിക്കാനാണ് പുതിയ തീരുമാനം. ഇത് മൂന്നാം തവണയാണ് ദൗത്യം മാറ്റിവയ്ക്കുന്നത്. ഈ മാസം 22നും 28നും നേരത്തെ തീരുമാനിച്ചിരുന്നു എങ്കിലും മാറ്റി. ശേഷം 30ന് ഷെഡ്യൂള്‍ ചെയ്യുകയായിരുന്നു.

2

സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് റാഷിദ് റോവറുമായി കുതിക്കുക. സാങ്കേതികമായ ചില കാരണങ്ങള്‍ക്ക് പുറമെ, കാലാവസ്ഥയില്‍ വന്ന മാറ്റവും വിക്ഷേപണം മാറ്റാന്‍ കാരണമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചന്ദ്രനിലെ വടക്ക് ഭാഗത്താണ് റാഷിദ് റോവര്‍ പര്യവേക്ഷണം നടത്തുക. ദൗത്യം വിജയിച്ചാല്‍ ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി യുഎഇ മാറും.

3

അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ചാന്ദ്രദൗത്യം ഇതുവരെ വിജയകരമാക്കിയത്. ജപ്പാന്റെ സഹായത്തോടെയാണ് യുഎഇ ചാന്ദ്ര ദൗത്യം നടത്തുന്നത്. ഫ്‌ളോറിഡയിലെ കെന്നഡി വിക്ഷേപക കേന്ദ്രത്തില്‍ റോക്കറ്റ് ഒരുങ്ങിയിട്ടുണ്ട്. ജപ്പാന്റെ ആദ്യ സ്വകാര്യ വിക്ഷേപണ ദൗത്യമാണിത് എന്ന പ്രത്യേകതയുമുണ്ട്. ഫ്‌ളോറിഡയിലെയും ദുബായിലെയും യുഎഇ ശാസ്ത്ര കേന്ദ്രത്തില്‍ ദൗത്യം നിരീക്ഷിക്കാന്‍ എല്ലാ സൗകര്യവും ഒരുക്കിയിരിക്കുകയാണ്.

4

വിക്ഷേപണത്തിന് ശേഷം അഞ്ച് മാസം കഴിഞ്ഞാലാണ് റാഷിദ് റോവര്‍ ചന്ദ്രനില്‍ ഇറങ്ങുക. 2023 ഏപ്രിലില്‍ റോവര്‍ ദൗത്യം ആരംഭിക്കുമെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സെന്റര്‍ ഡയറക്ടര്‍ സലീം അല്‍മാരി പറയുന്നു. റാഷിദ് റോവറുമായുള്ള കമ്യൂണിക്കേഷന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എല്ലാവിധ സഹായവും യുഎഇക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

5

10 കിലോ ഭാരണമുള്ള റാഷിദ് റോവര്‍ യുഎഇ ശാസ്ത്രജ്ഞര്‍ തദ്ദേശീയമായി നിര്‍മിച്ചതാണ്. 2017 മുതല്‍ 11 അംഗ ശാസ്ത്രസംഘം ഈ ദൗത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്നു. 14 ഭൗമ ദിനങ്ങള്‍ക്ക് തുല്യമായ ദിനങ്ങളാണ് റോവര്‍ ചന്ദ്രനില്‍ ചെലഴിക്കുക. ചന്ദ്രനിലെ മണ്ണ്, ദിവസം, പൊടിപടലം എന്നിവയാണ് പഠന വിധേയമാക്കുക.

ജോസ് കെ മാണി നാണം കെട്ടവന്‍; അപ്പനോട് ബഹുമാനമില്ലാത്തവന്‍ എന്ന് പിസി ജോര്‍ജ്ജോസ് കെ മാണി നാണം കെട്ടവന്‍; അപ്പനോട് ബഹുമാനമില്ലാത്തവന്‍ എന്ന് പിസി ജോര്‍ജ്

6

നേരത്തെ നാല് രാജ്യങ്ങള്‍ ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവര്‍ പഠന വിധേയമാക്കിയതില്‍ നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് റാഷിദ് റോവര്‍ പരിഗണിക്കുന്നത്. അന്തരിച്ച ദുബായ് ഭരണാധികാരി റാഷിദ് അല്‍ മഖ്തൂമിന്റെ പേരിലാണ് ചാന്ദ്ര ദൗത്യം അറിയപ്പെടുന്നത്. നേരത്തെ ചൊവ്വാ ദൗത്യം യുഎഇ വിജകരമായി പൂര്‍ത്തിയാക്കിയിരുന്നു. അറബ് ലോകത്ത് ചൊവ്വാ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ രാജ്യം യുഎഇയാണ്.

ഖത്തറിന് മറുപടി!! ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകാന്‍ സൗദി അറേബ്യ... കൂടെ രണ്ടു രാജ്യങ്ങളുംഖത്തറിന് മറുപടി!! ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകാന്‍ സൗദി അറേബ്യ... കൂടെ രണ്ടു രാജ്യങ്ങളും

English summary
UAE Moon Mission Date Changed At Last Minute; These Are New Date Which Announced By MBRSC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X