കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലിനേയും കടത്തിവെട്ടി യുഎഇ: മിഡില്‍ ഈസ്റ്റിലെ കരുത്തന്‍, പട്ടികയില്‍ ഒന്നാമത്

Google Oneindia Malayalam News

പതിറ്റാണ്ടുകളായി മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പ്രവാസികളുടെ ആശ്രയ കേന്ദ്രമാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍. ഒരു മലയാളിയുടെ വ്യക്തി ജീവിതത്തേയും സംസ്ഥാനത്തിന്റെ ആകെ തന്നെ പുരോഗതിയേയും ഗള്‍ഫ് പണം വലിയ തോതില്‍ സ്വാധീനിച്ചു. യുഎഇ, ഒമാന്‍, ബഹ്റൈന്‍, ഖത്തർ, സൌദി, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും മലയാളികളുള്ളത്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ യു എ ഇയിലാണ്.

ഇടക്കാലത്ത് ചില തളർച്ചകള്‍ നേരിട്ടെങ്കിലും യു എ ഇയിലേക്ക് തൊഴില്‍ തേടി പോകുന്ന മലയാളികളുടെ എണ്ണം ഇന്നും വർധിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തില്‍ മലയാളികളുടെ ആശ്രയ കേന്ദ്രമായി യു എ ഇ വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

യു എസ് ന്യൂസ് തയ്യാറാക്കിയ മികച്ച രാജ്യം

യു എസ് ന്യൂസ് തയ്യാറാക്കിയ മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ യു എ ഇ ഒമ്പതാം സ്ഥാനത്ത് എത്തിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. മേഖലയിലെ കരുത്തരായ ഖത്തറിനേയും സൌദിയേയുമൊക്കെ പിന്തള്ളിയാണ് യു എ ഇയുടെ ഈ നേട്ടം. ഇതോടൊപ്പം തന്നെ ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഏറ്റവും മികച്ച രാഷ്ട്രമായും യു എസ് ന്യൂസ് യു എ ഇയെ തിരഞ്ഞെടുത്തു.

'ഫിറോസിന്റേയും സജ്നയുടേതും ഉഡായിപ്പോ; കരാറുകാരനും ശരിയല്ല, രണ്ടിടത്തും തരികിടയുണ്ട്'-വ്ളോഗർ'ഫിറോസിന്റേയും സജ്നയുടേതും ഉഡായിപ്പോ; കരാറുകാരനും ശരിയല്ല, രണ്ടിടത്തും തരികിടയുണ്ട്'-വ്ളോഗർ

അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്

അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്. ശക്തനായ ഒരു നേതാവ്, സാമ്പത്തികമായി സ്വാധീനമുള്ള, രാഷ്ട്രീയമായി സ്വാധീനമുള്ള, ശക്തമായ അന്താരാഷ്ട്ര സഖ്യങ്ങൾ, ശക്തമായ സൈന്യം എന്നിവയാണ് ആ അഞ്ച് ഘടകങ്ങള്‍. 20-ാം നൂറ്റാണ്ടിൽ എണ്ണയുടെ കണ്ടെത്തലോടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് എങ്ങനെ രൂപാന്തരപ്പെട്ടുവെന്നും യുഎസ് ന്യൂസ് പ്രത്യേകം ശ്രദ്ധിച്ചു.

ബാംഗ്ലൂരില്‍ മോഡലുകള്‍ക്കൊപ്പം തകര്‍ത്താടി റോബിന്‍: ആരതി ബാക്കി വെക്കുമോ?, പ്രതികരിച്ച് ഭാവിവധുബാംഗ്ലൂരില്‍ മോഡലുകള്‍ക്കൊപ്പം തകര്‍ത്താടി റോബിന്‍: ആരതി ബാക്കി വെക്കുമോ?, പ്രതികരിച്ച് ഭാവിവധു

ദുബായിലെയും അബുദാബിയിലെയും നഗരങ്ങൾ

ദുബായിലെയും അബുദാബിയിലെയും നഗരങ്ങൾ വിനോദസഞ്ചാരികളാൽ ജനപ്രീതിയാർജ്ജിച്ചതും യു എ ഇയുടെ നേട്ടത്തില്‍ കരുത്തായി. "സാമ്പത്തിക സ്വാധീനമുള്ള" വിഭാഗത്തിൽ ഏറ്റവും ഉയർന്ന റേറ്റിംഗായ 90.9 സ്കോർ ചെയ്ത യു എ ഇക്ക്, അതേസമയം "ശക്തമായ സൈന്യം" എന്ന കാറ്റഗറിയില്‍ 19.1 സ്കോർ മാത്രമേ നേടാന്‍ സാധിച്ചുള്ളു. കഴിഞ്ഞ വർഷത്തെ റാങ്കിംഗിൽ നിന്ന് ഒരു സ്ഥാനം ഉയർത്തിയാണ് യു എ ഇ ആഗോള റാങ്കില്‍ ഒമ്പതാമത് എത്തിയിരിക്കുന്നത്.

Hair Care: മൂന്ന് ഇന്തപ്പഴം മാത്രം മതി, മുടി സമൃദ്ധമായി വളരും: തടി കുറയുകയും ചെയ്യും

പട്ടികയില്‍ അമേരിക്ക ഒന്നാമത് എത്തിയപ്പോള്‍

പട്ടികയില്‍ അമേരിക്ക ഒന്നാമത് എത്തിയപ്പോള്‍ ചൈനയാണ് രണ്ടാം സ്ഥാനത്തി. റഷ്യ, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം,ദക്ഷിണ കൊറിയ, ഫ്രാൻസ്, ജപ്പാൻ, യു എ ഇ, ഇസ്രായേൽ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങള്‍. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ യു എ ഇ ഒന്നാമതും ഇസ്രായേല്‍ രണ്ടാമതുമാണ്. സൗദി അറേബ്യ, തുർക്കി, ഇറാന്‍, ഖത്തർ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങള്‍. ആഗോളതലത്തില്‍ 23-ാം റാങ്കാണ് ഖത്തറിന്റേത്.

വരും വർഷത്തിൽ കൂടുതൽ ശോഭനമായ ഒരു ഭാവി

അതേസമയം, വരും വർഷത്തിൽ കൂടുതൽ ശോഭനമായ ഒരു ഭാവിക്കായി കാത്തിരിക്കുകയാണെന്ന് യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ഞായാറാഴ്ച പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ച് പ്രതിഫലിപ്പിക്കാനും ഭാവി ശ്രമങ്ങൾക്കായി കാത്തിരിക്കാനുമുള്ള അവസരമാണ് പുതുവർഷമെന്നായിരുന്നു യുഎഇ പ്രസിഡന്റിന്റെ പുതുവത്സര സന്ദേശം.

നമ്മള്‍ പുതുവർഷത്തെ സ്വാഗതം ചെയ്യുമ്പോൾ

നമ്മള്‍ പുതുവർഷത്തെ സ്വാഗതം ചെയ്യുമ്പോൾ, ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മള്‍ എത്രത്തോളം എത്തിയിരിക്കുന്നുവെന്ന് നന്ദിയോടെ ചിന്തിക്കുകയും ഒരുമിച്ച് കൂടുതൽ ശോഭനമായ ഭാവി സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധത പുതുക്കുകയും ചെയ്യുന്നു. വരാനിരിക്കുന്ന വർഷം യു എ ഇയിലെയും പ്രദേശത്തെയും ലോകത്തെയും ജനങ്ങൾക്ക് സമാധാനവും സന്തോഷവും നൽകട്ടെയെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു- ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.

English summary
UAE surpasses Israel: UAE ranks first in the list of powerful countries in the Middle East
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X