കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്ഭുതങ്ങളുടെ രാജ്യമാണ് യുഎഇ; മഞ്ഞുമല മുറിച്ചെടുത്ത് കൊണ്ടുവരുന്നു!! അന്റാര്‍ട്ടിക്കയില്‍ നിന്ന്

Google Oneindia Malayalam News

Recommended Video

cmsvideo
ലോകാ റെക്കോർഡ് സൃഷ്ടിക്കാൻ UAE | Oneindia Malayalam

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണ ആവശ്യത്തിലേറെയുണ്ട്. എന്നാല്‍ അവര്‍ക്ക് വേണ്ടത് കുടിവെള്ളമാണ്. കടല്‍ജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന നിലവിലെ രീതിയേക്കാള്‍ ലാഭകരമായ പദ്ധതി ആവിഷ്‌കരിക്കുകയാണ് യുഎഇ. ലോകത്തിന് എന്നും അത്ഭുതങ്ങള്‍ സമ്മാനിച്ച യുഎഇയിലേക്ക് മഞ്ഞുമലയാണ് വരാന്‍ പോകുന്നത്. അന്റാര്‍ട്ടിക്കയില്‍ പോയി മഞ്ഞുമല മുറിച്ചെടുത്ത് കെട്ടിവലിച്ച് കൊണ്ടുവരും. അതാണ് പദ്ധതി.

നടക്കുമോ എന്നൊരു ആശങ്ക ആര്‍ക്കും സ്വാഭാവികം. എന്നാല്‍ എല്ലാം സാധ്യമാണെന്ന് തെളിയിക്കുകയാണ് യുഎഇ. പദ്ധതി സംബന്ധിച്ച് വിശദീകരിക്കുന്ന ഔദ്യോഗിക വെബ്‌സൈറ്റ് തുറന്നുകഴിഞ്ഞു. മസ്ദര്‍ സിറ്റി കേന്ദ്രമായ യുഎഇയിലെ സ്വകാര്യ കമ്പനിയായ ദി നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് ആണ് പദ്ധതി നടപ്പാക്കുന്നത്. മഞ്ഞുമല എങ്ങനെ കൊണ്ടുവരുമെന്ന് വിശദീകരിക്കാം...

മുറിച്ചെടുത്ത് യുഎഇയിലേക്ക്

മുറിച്ചെടുത്ത് യുഎഇയിലേക്ക്

അന്റാര്‍ട്ടിക്കയിലെ മഞ്ഞുമലകള്‍ മുറിച്ചെടുത്ത് യുഎഇയിലേക്ക് കൊണ്ടുവരുന്നതാണ് പദ്ധതി. വെള്ളത്തിന് വേണ്ടി പുതിയ വഴിയായിട്ടാണ് ഈ പദ്ധതിയെ കാണുന്നത്. 2020ന്റെ തുടക്കത്തില്‍ മഞ്ഞുമല യുഎഇയിലെത്തിക്കും. ആറ് കോടി ഡോളറാണ് പദ്ധതിക്ക് വേണ്ട ചെലവ് പ്രതീക്ഷിക്കുന്നത്.

പരീക്ഷണം ഇങ്ങനെ

പരീക്ഷണം ഇങ്ങനെ

അടുത്ത വര്‍ഷം പരീക്ഷണ അടിസ്ഥാനത്തില്‍ മഞ്ഞുമല കൊണ്ടുവരും. ഓസ്‌ട്രേലിയയിലെ പെര്‍ത്തിലേക്കോ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലേക്കോ ആയിരിക്കും പരീക്ഷണ അടിസ്ഥാനത്തില്‍ മഞ്ഞുമല കൊണ്ടുവരിക. പരീക്ഷണം വിജയിച്ചാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ യുഎഇയിലേക്ക് എത്തിക്കും.

മഞ്ഞ് ഉരുകിതീരില്ലേ

മഞ്ഞ് ഉരുകിതീരില്ലേ

ചെലവ് കുറഞ്ഞ രീതിയില്‍ മഞ്ഞുമല മുറിച്ചെടുത്ത് എത്തിക്കാന്‍ എങ്ങനെ സാധിക്കുമെന്നാണ് കമ്പനി നോക്കുന്നത്. അതിന് വേണ്ട സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് കമ്പനി. മാത്രമല്ല, കൊണ്ടുവരുന്ന വേളയില്‍ ഐസ് ഉരുകിപോകാനും പാടില്ല. ഏറെ ദൂരം സഞ്ചരിക്കാനുള്ളത് കൊണ്ട് ഐസ് ഉരുകാനുള്ള സാധ്യത കൂടുതലാണ്.

രണ്ട് ലക്ഷ്യങ്ങള്‍

രണ്ട് ലക്ഷ്യങ്ങള്‍

കഴിഞ്ഞ വര്‍ഷം ഈ പദ്ധതി സംബന്ധിച്ച് സൂചനകള്‍ തന്നിരുന്നെങ്കിലും നടപടികള്‍ വേഗത്തിലാക്കിയത് ഇപ്പോഴാണ്. മഞ്ഞുമല എത്തിക്കാന്‍ സാധിച്ചാല്‍ കുടിവെള്ള പ്രതിസന്ധി തീരുക മാത്രമല്ല, വിനോദസഞ്ചാര മേഖലയ്ക്കും ഗുണം ചെയ്യുമെന്നു യുഎഇ കരുതുന്നു. വളരെ വിചിത്രമായ പദ്ധതിക്കാണ് യുഎഇ തുടക്കമിടുന്നത്.

 കപ്പലില്‍ കെട്ടി വലിക്കും

കപ്പലില്‍ കെട്ടി വലിക്കും

മഞ്ഞുമലകള്‍ കപ്പലില്‍ കെട്ടി വലിച്ചു കൊണ്ടുവരാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. യുഎഇ എമിറേറ്റ്‌സ് ആയ ഫുജൈറയില്‍ നിന്നു 12600 കിലോമീറ്റര്‍ ദൂരമുണ്ട് അന്റാര്‍ട്ടിക്കന്‍ മഞ്ഞുമലകളിലേക്ക്. നല്ല കുടിവെള്ളം യുഎഇയില്‍ വിതരണം ചെയ്യുകയാണ് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോയുടെ ലക്ഷ്യം.

ഒരു മഞ്ഞുമല കൊണ്ടുവന്നാല്‍

ഒരു മഞ്ഞുമല കൊണ്ടുവന്നാല്‍

ഒരു മഞ്ഞുമല മാത്രം കൊണ്ടുവന്നാല്‍ 10 ലക്ഷം പേര്‍ക്ക് അഞ്ചുവര്‍ഷത്തിലധികം കാലം കുടിവെള്ളം ലഭിക്കാന്‍ മതിയാകുമെന്നാണ് കമ്പനിയുടെ വാദം. ഒരു മഞ്ഞുമല അന്റാര്‍ട്ടിക്കയില്‍ നിന്നു യുഎഇയിലേക്ക് എത്തിക്കുന്നതിന് മാസങ്ങള്‍ എടുക്കുമെന്നാണ് കരുതുന്നത്. ഇതിനായി കമ്പനി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ശ്രമകരമായ ദൗത്യം

ശ്രമകരമായ ദൗത്യം

വന്‍ സാമ്പത്തിക ചെലവുള്ള പദ്ധതിക്ക് സാങ്കേതിക വിദ്യയുടെ സഹായവും ആവശ്യമാണ്. അന്റാര്‍ട്ടിക്കയില്‍ ഉറച്ചുകിടക്കുന്ന മഞ്ഞുമലകള്‍ പൊട്ടിക്കുന്നത് തന്നെ ഏറെ ശ്രമകരമായ ദൗത്യമാണ്. പക്ഷേ എല്ലാ പ്രയാസങ്ങളും കുടിവെള്ളത്തിന് വേണ്ടി മാറ്റി വയ്ക്കുകയാണ് കമ്പനി. മാത്രമല്ല, മറ്റു ചില ലക്ഷ്യവും കമ്പനിക്കുണ്ട്.

കാലാവസ്ഥയിലും മാറ്റം

കാലാവസ്ഥയിലും മാറ്റം

വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകുന്നതിന് ഈ പദ്ധതി ഗുണം ചെയ്യുമെന്നും കമ്പനി കരുതുന്നു. കടല്‍ വഴി കെട്ടിവലിച്ച് മഞ്ഞുമലകള്‍ കൊണ്ടുവരുന്നതിലൂടെ മേഖലയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് അണിയറിയിലുള്ളവരുടെ വിശ്വാസം. മഞ്ഞുമല രാജ്യത്തിന്റെ തീരത്ത് എത്തുന്നതോടെ കാലാവസ്ഥയിലും കാര്യമായ മാറ്റം പ്രകടമാകുമെന്നാണ് കമ്പനി പറയുന്നത്.

മഴ ലഭിക്കും

മഴ ലഭിക്കും

മേഖലയില്‍ മഴ ലഭിക്കുന്നതിനും ഇതൊരു കാരണമാകുമെന്നാണ് കമ്പനിയുടെ വിശ്വാസം. 2018ല്‍ യുഎഇ മഞ്ഞുമല പദ്ധതി നടപ്പാകും. പദ്ധതിയുടെ സാധ്യത പരിശോധിച്ചുവരികയാണ്. വലിയ ഐസ് ബ്ലോക്കുകള്‍ പൊട്ടിച്ച് കൂറ്റന്‍ ടാങ്കുകളിലാക്കിയാണ് കടലിലൂടെ കെട്ടിവലിക്കുക. ബന്ധപ്പെട്ട ചില വിവരങ്ങള്‍ പുതിയ വെബ്‌സൈറ്റില്‍ വിശദീകരിക്കും.

ഏറ്റവും ശുദ്ധമായ വെള്ളം

ഏറ്റവും ശുദ്ധമായ വെള്ളം

യുഎഇയുടെ തീരത്തെത്തിച്ച ശേഷം കുടിവെള്ളമാക്കാനുള്ള പ്രക്രിയ ആരംഭിക്കും. പദ്ധതി വിജയകരമായാല്‍ ലോകത്ത് ഏറ്റവും ശുദ്ധമായ കുടിവെള്ളം കിട്ടുന്ന രാജ്യങ്ങളിലൊന്ന് യുഎഇയായിരിക്കും. ഭൂമിയുടെ തെക്കേ അറ്റത്തുള്ള ഭൂഖണ്ഡമാണ് അന്റാര്‍ട്ടിക്ക. 98 ശതമാനവും മഞ്ഞുമൂടിക്കിടക്കുന്ന ഈ വന്‍കര യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവയേക്കാള്‍ വലുതാണ്. അന്റാര്‍ട്ടിക്കയെ ആവരണം ചെയ്തിരിക്കുന്ന ശരാശരി മഞ്ഞിന്റെ കനം 1.6 കിലോമീറ്ററാണ്.

എല്ലാം വിചിത്രം

എല്ലാം വിചിത്രം

മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡവും ഇതുതന്നെയാണ്. അതുകൊണ്ട് തന്നെ ഏറെ കാലം ഇവിടെക്കുള്ള യാത്രയും തങ്ങലും പ്രയാസം സൃഷ്ടിക്കും. യുഎഇയുടെ കാര്യത്തില്‍ എല്ലാം വിചിത്രമാണ്. സാഹസികത ഏറെ ഇഷ്ടപ്പെടുന്നവരാണ് അവിടുത്തെ ജനങ്ങളും ഭരണാധികാരികളും. ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ നിര്‍മാണവും ഇത്തരം സാഹസിക ചിന്തയില്‍ നിന്നാണ് ഉടലെടുത്തത്.

സൗദിയില്‍ തൊഴില്‍മേഖലയില്‍ വന്‍മാറ്റം; വനിതാ ടാക്‌സി ഡ്രൈവര്‍മാര്‍!! പ്രവാസികള്‍ക്ക് തിരിച്ചടിസൗദിയില്‍ തൊഴില്‍മേഖലയില്‍ വന്‍മാറ്റം; വനിതാ ടാക്‌സി ഡ്രൈവര്‍മാര്‍!! പ്രവാസികള്‍ക്ക് തിരിച്ചടി

ആരാണ് പിജെ കുര്യന്റെ പിന്‍ഗാമി; തങ്ങളില്ലെന്ന് ബിജെപി, കോണ്‍ഗ്രസ് വേണ്ടെന്ന് തൃണമൂല്‍, സാധ്യത ഇങ്ങനെആരാണ് പിജെ കുര്യന്റെ പിന്‍ഗാമി; തങ്ങളില്ലെന്ന് ബിജെപി, കോണ്‍ഗ്രസ് വേണ്ടെന്ന് തൃണമൂല്‍, സാധ്യത ഇങ്ങനെ

English summary
UAE to Tow Antarctic Icebergs for Drinking Water, Offer Glacial Tourism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X