കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലും യുഎഇയിലും വന്‍ മാറ്റങ്ങള്‍; ബുധനാഴ്ച തുടക്കം!! അവസരം മുതലാക്കാന്‍ പ്രവാസികള്‍

Google Oneindia Malayalam News

ദുബായ്/റിയാദ്: ഗള്‍ഫിലെ പ്രധാന രാജ്യങ്ങളായ സൗദിയിലും യുഎഇയിലും ബുധനാഴ്ച മുതല്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു. ആറ് വര്‍ഷത്തിന് ശേഷം യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചുവെന്നതാണ് പ്രധാനപ്പെട്ടത്. രേഖകളില്ലാതെ ഒളിവില്‍ കഴിയുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും ആവശ്യമെങ്കില്‍ നാട്ടിലേക്ക് മടങ്ങാനുമുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. യാതൊരു പിഴയും ചുമത്തില്ല.

സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്ക് ജോലി മാറ്റത്തിനുള്ള അവസരം തുടങ്ങുന്നതും ബുധനാഴ്ച മുതലാണ്. ഓണ്‍ലൈന്‍ വഴി ജോലി മാറാന്‍ സൗദി ഭരണകൂടം അവസരം ഒരുക്കി കഴിഞ്ഞു. വിദേശികള്‍ക്ക് ലെവി അടക്കുന്നതിനുള്ള സമയം ആറ് മാസത്തേക്ക് കൂടി നീട്ടുകയും ചെയ്തു. ഇരുരാജ്യങ്ങളിലെയും മാറ്റങ്ങളുടെ വിശദവിവരങ്ങള്‍ ഇങ്ങനെ....

പൊതുമാപ്പ് ഗുണം കിട്ടുന്നവര്‍

പൊതുമാപ്പ് ഗുണം കിട്ടുന്നവര്‍

താമസരേഖകളില്ലാതെ യുഎഇയില്‍ കഴിയുന്നവര്‍ക്കാണ് പൊതുമാപ്പ് ഗുണം ചെയ്യുക. ഇവര്‍ക്ക് രേഖകള്‍ ശരിയാക്കാനുള്ള അവസരം ഭരണകൂടം ഒരുക്കിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനും സാധിക്കും. ബുധനാഴ്ച മുതലാണ് പൊതുമാപ്പ് ആരംഭിക്കുക.

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം

യുഎഇയില്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മാസമാണ് കാലാവധി. താമസ രേഖകളില്ലാതെ കഴിയുന്നവര്‍ അവസരം ഉപയോഗപ്പെടുത്തണം. യാതൊരു പിഴയോ ശിക്ഷയോ ഇവര്‍ക്കുണ്ടാകില്ല.

 കേസുകളില്‍പ്പെട്ടവര്‍

കേസുകളില്‍പ്പെട്ടവര്‍

വിപുലമായ ഒരുക്കങ്ങളാണ് ദുബായ് എമിഗ്രേഷന്‍ വകുപ്പ് അവീറിലെ എമിഗ്രേഷന്‍ ഓഫീസ് പരിസരത്ത് ഒരുക്കിയിട്ടുള്ളത്. വിശാലമായ ടെന്റ് തയ്യാറാക്കിയിട്ടുണ്ട്. പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകളും ഒരുക്കി. കേസുകളില്‍പ്പെട്ട് മുങ്ങിയവര്‍ക്ക് പൊതുമാപ്പിന്റെ ഗുണം ലഭിക്കില്ല.

കേസില്‍ പെട്ടവര്‍ ചെയ്യേണ്ടത്

കേസില്‍ പെട്ടവര്‍ ചെയ്യേണ്ടത്

നിയമപരമായി യുഎഇയില്‍ പ്രവേശിച്ചവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. യുഎഇയില്‍ എത്തുകയും പിന്നീട് മതിയായ രേഖകള്‍ കൈവശമില്ലാതായി പോകുകയും ചെയ്തവര്‍ക്കാണ് ആനുകൂല്യം. സിവില്‍, ക്രിമിനല്‍ കേസുകളില്‍പ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. അവര്‍ കേസ് തീര്‍പ്പായി എന്ന കോടതിയിലേയോ പോലീസ് സ്‌റ്റേഷനിലേയോ രേഖ കാണിക്കണം.

പാസ്‌പോര്‍ട്ടില്ലാത്തവര്‍ക്കും

പാസ്‌പോര്‍ട്ടില്ലാത്തവര്‍ക്കും

മതിയായ താമസ രേഖയില്ലാത്തവര്‍ക്ക് പൊതുമാപ്പിന്റെ അവസരം ലഭിക്കും. ശേഖകള്‍ ശരിയാക്കാന്‍ എമിഗ്രേഷന്‍ വകുപ്പ് ഒരുക്കിയ കേന്ദ്രത്തെ സമീപിക്കാം. പാസ്‌പോര്‍ട്ട് തൊഴിലുടമയുടേയോ സ്‌പോണ്‍സറുടേയോ കൈവശമായിപ്പോയവര്‍ക്കും കേന്ദ്രത്തിലെത്തി രേഖകള്‍ ശരിയാക്കാം.

നിയമവിരുദ്ധമായി വന്നവര്‍ പെടും

നിയമവിരുദ്ധമായി വന്നവര്‍ പെടും

കേസില്‍പ്പെട്ടവര്‍ക്ക് കേസ് തീര്‍പ്പായി എന്ന രേഖ കാണിക്കണം. ശേഷം താമസരേഖകളുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യമെങ്കില്‍ കേന്ദ്രത്തിലെത്തി ശരിയാക്കാം. നിയമവിരുദ്ധമായി യുഎഇയില്‍ കടന്നവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല.

പോലീസ് അന്വേഷണം

പോലീസ് അന്വേഷണം

വിസയുമായി യുഎഇയില്‍ എത്തുകയും പിന്നീട് രേഖകള്‍ ഇല്ലാതാകുകയും ചെയ്തവര്‍ക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം. നിയമവിരുദ്ധമായി എത്തിയവരെ കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്നായിരിക്കും അത്തരക്കാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

തെളിഞ്ഞാല്‍ കുടുങ്ങും

തെളിഞ്ഞാല്‍ കുടുങ്ങും

നിയമവിരുദ്ധമായി യുഎഇയില്‍ കടന്നവര്‍ ഒരു പക്ഷേ പോലീസ് അന്വേഷണത്തില്‍ തെറ്റുകാരാണെന്ന് തെളിഞ്ഞാല്‍ കുടുങ്ങും. അവരെ പോലീസിന് കൈമാറും. മാപ്പ് ലഭിച്ചേക്കാം. ഒരു പക്ഷേ, രണ്ടു വര്‍ഷം വരെ യാത്രാ നിരോധനം അവര്‍ക്ക് നേരിടേണ്ടി വന്നേക്കാം.

 സ്‌പോണ്‍സറുടെ കൈവശം

സ്‌പോണ്‍സറുടെ കൈവശം

രേഖകള്‍ ശരിയാക്കുന്നത് ഒമ്പതു കേന്ദ്രങ്ങളാണ് എമിഗ്രേഷന്‍ വകുപ്പ് ഒരുക്കുന്നത്. പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഇവിടെ ധൈര്യപൂര്‍വം എത്താം. അല്ലാത്തവര്‍ കാരണം ബോധിപ്പിക്കണം. സ്‌പോണ്‍സറുടെ കൈവശമാണ് പാസ്‌പോര്‍ട്ട് എങ്കില്‍ അത് വാങ്ങിക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കും.

21 ദിവസത്തിനകം

21 ദിവസത്തിനകം

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം സൗകര്യമുണ്ടാകും. ഓരോ ടെന്റിലും ഓരോ രാജ്യങ്ങള്‍ക്ക് പ്രത്യേകം കൗണ്ടറുണ്ടാകും. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് സേവനം ലഭിക്കുക. രേഖകള്‍ ശരിയായാല്‍ 21 ദിവസത്തിനകം യുഎഇ വിടാനുള്ള പാസ് നല്‍കും.

സൗദിയിലെ കാര്യങ്ങള്‍

സൗദിയിലെ കാര്യങ്ങള്‍

സൗദിയില്‍ ബുധനാഴ്ച മുതല്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മറ്റുചിലതാണ്. വിദേശ തൊഴിലാളികള്‍ക്ക് ഇഷ്ടമുള്ള ജോലിയിലേക്ക് മാറാമെന്നതാണ് പ്രത്യേകത. ഓണ്‍ലൈന്‍ വഴിയും ജോലി മാറാന്‍ സൗകര്യമുണ്ട്. ആരോഗ്യം, എന്‍ജിനിയറിങ്, അക്കൗണ്ട്‌സ് തുടങ്ങിയ ജോലികളിലേക്ക് മാറുന്നവര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പ്രവിശ്യാ ഓഫീസുകളില്‍ നേരിട്ടെത്തണം.

വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക്

വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക്

മേല്‍പ്പറഞ്ഞ മൂന്ന് ജോലികള്‍ക്കല്ലാതെ മറ്റു ജോലികളിലേക്ക് മാറുന്നവര്‍ നേരിട്ട് ഹാജരാകണമെന്നില്ല. ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്താം. വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് സ്വകാര്യ സ്ഥാപനത്തിലേക്ക് തൊഴില്‍ മാറ്റം അനുവദിക്കില്ല.

ആറ് മാസം കൂടി ലെവി അടക്കാം

ആറ് മാസം കൂടി ലെവി അടക്കാം

അതേസമയം, സൗദിയില്‍ വിദേശികളുടെ ലെവി അടക്കുന്നതിനുള്ള സമയം ആറ് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. പതിനായിരം റിയാലില്‍ കൂടുതല്‍ ലെവി അടക്കേണ്ടവര്‍ക്ക് ഗഡുക്കളായി അടക്കാം. അതിന് തൊഴില്‍ മന്ത്രാലയം സൗകര്യം ഒരുക്കിയിട്ടുണ്ട്. ജനുവരിക്ക് മുമ്പ് ഇഖാമയും തൊഴില്‍ പെര്‍മിറ്റും നേടിയവര്‍ക്കാണ് ഈ ഗുണം ലഭിക്കുക.

അടുത്ത വര്‍ഷം ലെവി കൂടും

അടുത്ത വര്‍ഷം ലെവി കൂടും

ഇത് രണ്ടാംതവണയാണ് ലെവി അടയ്ക്കുന്നതിനുള്ള സമയപരിധി തൊഴില്‍ മന്ത്രാലയം നീട്ടുന്നത്. 10000 റിയാലില്‍ മുകളില്‍ ലെവി അടയ്ക്കാനുള്ളവര്‍ക്ക് മൂന്ന് ഗഡുക്കളാക്കി അടയ്ക്കാനും സൗകര്യമുണ്ട്. ഈ വര്‍ഷം മുതല്‍ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവന്‍ വിദേശതൊഴിലാളികള്‍ക്കും ലെവി നിര്‍ബന്ധമാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം ലെവി തുക ഇനിയു്ം കൂട്ടും.

English summary
UAE, Saudi News, visa amnesty: Fresh details announced 3 days prior to start, Saudi Job Swapping
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X