കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടലില്‍ ഇറങ്ങരുതേ; യുഎഇയില്‍ വടക്കു പടിഞ്ഞാറന്‍ കാറ്റ് ആഞ്ഞടിക്കും

യുഎഇയില്‍ വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ശക്തമായ വടക്കു പടിഞ്ഞാറന്‍ കാറ്റിനു സാധ്യത. ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം. യുഎഇ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റെറോളജി ആന്‍ഡ് സെസ്മിറ്റോളജി വ്യക്തമാക്കി

  • By Jince K Benny
Google Oneindia Malayalam News

അബുദാബി: യുഎഇ തീരങ്ങളില്‍ അതി ശക്തമായി വടക്കു പടിഞ്ഞാറന്‍ കാറ്റു വീശുന്നതിനാല്‍ ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം. തിങ്കളാഴ്ച വരെ കടലില്‍ ഇറങ്ങരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. യുഎഇ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റെറോളജി ആന്‍ഡ് സെസ്മിറ്റോളജി(എന്‍സിഎംഎസ്)യാണ് തീരങ്ങളില്‍ വടക്കു പടിഞ്ഞാറന്‍ കാറ്റിന്റെ സാന്നധ്യത്തേക്കുറിച്ച് വിവരം നല്‍കിയത്.

അറേബ്യന്‍ കടലിടുക്കില്‍ ശക്തമായ കടല്‍ ക്ഷോഭത്തിനു സാധ്യതയുണ്ടെന്നും അതു തീവ്രത കുറഞ്ഞ് ഒമാന്‍ കടലിലേക്കു നീങ്ങുമെന്നുമാണ് കണക്കാക്കുന്നത്.

വടക്കുപടിഞ്ഞാറന്‍ കാറ്റ്

ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റില്‍ പൊടിക്കാറ്റിനും മണല്‍ക്കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ വാഹനമോടിക്കുന്നവരും റോഡിലിറങ്ങുന്നവരും ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊടിക്കാറ്റ് കാഴ്ച മറയ്ക്കാന്‍ സാധ്യതയുണ്ടെന്നും എന്‍സിഎംഎസ് അറിയിച്ചു.

മഴയ്ക്കു സാധ്യത

പടിഞ്ഞാറന്‍ ദ്വീപുകളിലും തീരപ്രദേശങ്ങളിലും പൊതുവെ ഇരുണ്ട കാലാവസ്ഥയായിരിക്കും. ചെറിയ മഴക്കും സാധ്യയുണ്ടെന്നാണ് നിരീക്ഷണം.

കടല്‍ക്ഷോഭം

അറേബ്യന്‍ ഉള്‍ക്കടലില്‍ ശക്തമായ കടല്‍ ക്ഷോഭത്തിനു സാധ്യതയുണ്ട്. അതു ക്രമേണ ശക്തി കുറഞ്ഞ് ഒമാന്‍ കടലിലേക്കു നീങ്ങും. രാത്രിയോടെ ഒമാനിലും കടല്‍ക്ഷോഭം ശക്തമാകുമെന്നാണ് കണക്കാക്കുന്നത്.

മൂടല്‍ മഞ്ഞ്

രാത്രിയിലും അതിരാവിലെയും അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവു കൂടുതലായതിനാല്‍ ഉള്‍പ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞിന് സാധ്യതയുണ്ട്. അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി കുറയാനും സാധ്യതയുണ്ട്.

English summary
UAE's National Center of Meteorology and Seismology (NCMS) predict heavy wind and significant fall in temperatures. the sea will be rough to very rough in the Arabian Gulf, and moderate to slight becoming rough in Oman Sea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X