Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനെ വെട്ടിനുറുക്കി; ഭക്ഷണത്തിനൊപ്പം ചേര്‍ത്തു, തൊഴിലാളികള്‍ക്ക് നല്‍കി!! നടുക്കുന്ന ക്രൂരത

ദുബായ്: ക്രൂരതയുടെ അങ്ങേയറ്റമെന്ന് വിശേഷിപ്പിക്കാവുന്ന സംഭവമാണ് യുഎഇയില്‍ നടന്നിരിക്കുന്നത്. കാമുകനെ കൊന്ന് കഷണങ്ങളാക്കിയ യുവതി ഭക്ഷണത്തിനൊപ്പം ചേര്‍ത്ത് തൊഴിലാളികള്‍ക്ക് നല്‍കി. അല്‍ഐനില്‍ നടന്ന സംഭവം ഖലീജ് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രോസിക്യൂഷന് മുമ്പില്‍ യുവതി കുറ്റം സമ്മതിച്ചു.

മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഇരയുടെ സഹോദരന് തോന്നിയ സംശയത്തെ തുടര്‍ന്നാണ് പുറത്തായത്. അറബ് ലോകത്തെ ഞെട്ടിപ്പിക്കുന്ന ക്രൂരതയാണ് അരങ്ങേറിയത്. എങ്ങനെ ഇത്രയും ക്രൂരമായി പെരുമാറാന്‍ സാധിക്കുന്നുവെന്നാണ് സംഭവം അറിഞ്ഞവര്‍ ചോദിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ....

ഒടുങ്ങാത്ത പക

ഒടുങ്ങാത്ത പക

യുവതിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും തെറ്റിപ്പിരിഞ്ഞു. യുവാവ് യുവതിയെ ഉപേക്ഷിച്ചുപോയി. തുടര്‍ന്നുണ്ടായ പകയാണ് യുവതിയെ ക്രൂരത ചെയ്യാന്‍ പ്രേരിപ്പിച്ചതത്രെ. മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും തമ്മില്‍ പിരിഞ്ഞത്. എന്നാല്‍ യുവതി അവസരം കാത്തിരിക്കുകയായിരുന്നു.

 ഒറ്റയ്ക്ക് കിട്ടിയ വേളയില്‍

ഒറ്റയ്ക്ക് കിട്ടിയ വേളയില്‍

യുവാവിനെ ഒറ്റയ്ക്ക് കിട്ടിയ വേളയില്‍ യുവതി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അബുദാബി സ്വദേശിയാണ് യുവതി. കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി. ശേഷം മൊറോക്കന്‍ ഭക്ഷണ വിഭവത്തിനൊപ്പം ചേര്‍ത്ത് നിര്‍മാണ തൊഴിലാളികള്‍ക്ക് നല്‍കുകയായിരുന്നു.

 സഹോദരന്റെ ഇടപെടല്‍

സഹോദരന്റെ ഇടപെടല്‍

30കാരിയാണ് പ്രതി. കാമുകന് പ്രായം കുറവാണ്. യുവതിയുമായി പിണങ്ങിയ ശേഷമാണ് യുവാവിനെ കാണാതായത്. യുവാവിന്റെ സഹോദരന്‍ ഇയാളെ അന്വേഷിച്ച് യുവതിയുടെ വീട്ടിലെത്തിയിരുന്നു. തനിക്ക് ഒന്നുമറിയില്ലെന്നാണ് യുവതി പ്രതികരിച്ചത്. യുവാവിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും യുവതി സഹോദരനോട് പറഞ്ഞു.

സംഭവം പുറത്തായത് ഇങ്ങനെ

സംഭവം പുറത്തായത് ഇങ്ങനെ

പിന്നീട് സഹോദരന്‍ നടത്തിയ അന്വേഷണത്തില്‍ കുറച്ചുമുമ്പ് ഭക്ഷണത്തില്‍ നിന്ന് മനുഷ്യന്റെ പല്ല് കിട്ടിയെന്ന് വിവരം ലഭിച്ചു. ഇക്കാര്യം സഹോദരന്‍ പോലീസിനെ അറിയിക്കുകയായിരുന്നു. യുവതിയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ്ക്രൂരതയുടെ ചുരുളഴിഞ്ഞത്. പ്രോസിക്യൂഷന് മുമ്പിലും യുവതി കുറ്റം ഏറ്റുപറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+