കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനെ അനുകൂലിച്ച യൂബറിന് പണികിട്ടി; ഒടുവില്‍ മേധാവി രാജിവച്ചു!!!

ട്രംപിന്റെ ഉപദേശക സമിതിയില്‍ അംഗമായതിന്റെ പേരില്‍ ട്രവിസ് കലാനികിനെതിരെയും യൂബറിനെതിരെയും പ്രതിഷേധമുയര്‍ന്നിരുന്നു. കുടിയേറ്റ നിരോധനത്തിന്റെ ആശങ്കകള്‍ ട്രംപുമായി പങ്കുവച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

  • By Jince K Benny
Google Oneindia Malayalam News

വാഷിംഗ്ടണ്‍: കുടിയേറ്റ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെതിരെ ലോകവായ്പകമായി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട് അമേരിക്കയിലും പ്രതിഷേധം ശക്തമാണ്. ട്രംപിന് എതിരെ മാത്രമല്ല, ട്രംപിന് അനുകൂലമായി നില്‍ക്കുന്നവര്‍ക്കെതിരെയും പ്രതിഷേധം ശക്തമാകുകയാണ്.

ഇത്തരത്തില്‍ യൂബറിനെതിരെയും പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് യുബര്‍ സിഇഒ രാജിവച്ചു. പ്രസിഡന്റിന്റെ ഉപദേശക സമിതിയില്‍ നിന്നാണ് യുബര്‍ സിഇഒ ട്രവിസ് കലാനിക് രാജി വച്ചത്. തൊഴിലാളികളുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും പ്രതിഷേധം ശക്തമായതിനേത്തുടര്‍ന്നാണ് രാജി. യൂബര്‍ ടാക്‌സി ഡ്രൈവര്‍മാരുള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ ട്രംപിന്റെ നയത്തിനെതിരായ പ്രതിഷേധത്തിലാണ്.

ഉപദേശക സമിതി അംഗം അംഗീകാരമല്ല

പ്രസിഡന്റിന്റെ ഉപദേശക സമിതി അംഗമെന്നത് അംഗീകാരമല്ലെന്ന് യൂബര്‍ മേധാവി ട്രവിസ് കലാനി. അദ്ദേഹത്തിന്റെ അജണ്ടയുടെ ഭാഗമാകുകയും അല്ല. എന്നാല്‍ അത് അത്തരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. കലാനിക് ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ട്രംപുമായി സംസാരിച്ചു

കുടിയേറ്റ നയത്തേക്കുറിച്ചും അത് തങ്ങള്‍ക്കുണ്ടാക്കുന്ന ആശങ്കകളേക്കുറിച്ചും ട്രംപുമായി സംസാരിച്ചെന്ന് കലാനിക് പറഞ്ഞു. ട്രംപിന്റെ കുടിയേറ്റ നയം പ്രാബല്യത്തിലായാല്‍ അത് യൂബറിനും വെല്ലുവിളിയാകും. യൂബര്‍ ടാക്‌സി ട്രൈവര്‍മാരിലധികവും കുടിയേറ്റക്കാരാണ്.

യൂബര്‍ ബഹിഷ്‌കരിക്കാന്‍ പ്രചരണം

ട്രംപിന്റെ കുടിയേറ്റ നയത്തെ എതിര്‍ക്കുന്നവര്‍ യൂബറിനെതിരെയും രംഗത്തെത്തിയിരുന്നു. യൂബര്‍ ബഹിഷ്‌കരിക്കണമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇതിന്റെ ആശങ്കകള്‍ പങ്കുവച്ച്‌കൊണ്ട് യൂബര്‍ ഉപഭോക്താക്കള്‍ക്ക് മെയില്‍ അയച്ചിരുന്നു.

യൂബര്‍ ലാഭമുണ്ടാക്കി?

അഭയാര്‍ത്ഥികളെ വിലക്കിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവിനെതിരെയുള്ള സമരത്തില്‍ ന്യൂയോര്‍ക്കിലെ ടാക്‌സി ഡ്രൈവര്‍മാരെല്ലാം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ിതില്‍ നിന്നും യൂബര്‍ ലാഭമുണ്ടാക്കിയെന്നാണ് ആരോപണം. കലാനിക് ഉപദേശ സംഘത്തിലുണ്ടെന്ന പേരില്‍ ജനങ്ങള്‍ യൂബര്‍ ബഹിഷ്‌കരിച്ചിരുന്നു.

യൂബര്‍ സ്ഥിരീകരിച്ചു

കലാനികിന്റെ രാജിക്കാര്യം യൂബര്‍ വക്താവ് സ്ഥിരീകരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. സഞ്ചാര നിയന്ത്രണത്തില്‍ ഭേദഗതികള്‍ വരുത്തണമെന്ന് മൈക്രോസോഫ്റ്റും ആവശ്യപ്പെട്ടിരുന്നു.

English summary
Uber CEO faced criticism for serving on Trump's business advisory group. Joining group not meant to be endorsement of president: Travis Kalanick. He spoke to Trump about travel ban; said wouldn't join economic council.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X