കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക, കണ്ട് ഞെട്ടി നാട്ടുകാര്‍; മാഞ്ചസ്റ്ററില്‍ അന്യഗ്രഹജീവികളെത്തി?

Google Oneindia Malayalam News

ലണ്ടന്‍: ഫുട്‌ബോളിന് പേരുകേട്ട സ്ഥലമാണ് ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍. ധാരാളം ക്ലബുകളും ഇവിടെയുണ്ട്. ഫുട്‌ബോള്‍ താരങ്ങളുടെ ചിത്രങ്ങളും പരസ്യങ്ങളുമാണ് അവരെ എന്നും വരവേല്‍ക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ മറ്റൊരു കാഴ്ച്ച കണ്ടാണ് അവര്‍ ഞെട്ടിയത്. ആകാശത്ത് ഒരു പറക്കുംതളിക.

നാട്ടുകാര്‍ ഇത് വലിയ എന്തോ പ്രശ്‌നം വരാനുള്ളതിന്റെ സൂചനയായിട്ടാണ് ഇതിനെ കണ്ടത്. എന്നാല്‍ എന്താണ് ഇതെന്ന് മനസ്സിലായിട്ടില്ല. ബ്രിട്ടീഷുകാര്‍ മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബ്രിട്ടീഷ് സര്‍ക്കാരും കൃത്യമായ വിവരങ്ങള്‍ ഇതേ കുറിച്ച് നല്‍കിയിട്ടില്ല. സംഭവത്തിന്റെ വിശദാംശങ്ങളിലേക്ക്.....

1

മാഞ്ചസ്റ്ററിലെ ആകാശത്തായിട്ടാണ് പറക്കുംതളികയെ പോലൊരു വസ്തുവിനെ കണ്ടിരിക്കുന്നത്. ഇത് വേഗത്തില്‍ സഞ്ചരിക്കുന്നതായിട്ടാണ് കണ്ടെത്തിയത്. തെരുവില്‍ നില്‍ക്കുന്നവരെല്ലാം ഇതിന് നേരെ വിരല്‍ ചൂണ്ടി അമ്പരന്ന് നില്‍ക്കുന്നതും കാണാനാവും. സില്‍വര്‍ നിറത്തിലുള്ള ഡിസ്‌ക് രൂപത്തിലുള്ള ഒരു വാഹനത്തെയാണ് ആകാശത്ത് കാണാന്‍ സാധിച്ചത്. ആളുകള്‍ ഇതിനെ ഭയത്തോടെയാണ് കണ്ടത്. ബ്രിട്ടനില്‍ അന്യഗ്രഹജീവികളുടെ സാന്നിധ്യമുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും ആരംഭിച്ചിരുന്നു. പല റിപ്പോര്‍ട്ടുകളും ഇതിന് പിന്നാലെ വന്നു.

2

ഭാഗ്യത്തിന്റെ വരവില്‍ യുവതിയുടെ ബോധം പോയി, ഫോണ്‍ എടുത്തില്ല, ബംപറില്‍ കിട്ടിയത് കോടികള്‍ഭാഗ്യത്തിന്റെ വരവില്‍ യുവതിയുടെ ബോധം പോയി, ഫോണ്‍ എടുത്തില്ല, ബംപറില്‍ കിട്ടിയത് കോടികള്‍

എന്നാല്‍ ഇതിന് വിശദീകരണവുമായി ചിലര്‍ വന്നിട്ടുണ്ട്. ഇത് പറക്കുംതളികയല്ലെന്നാണ് വിശദീകരണം. മറിച്ച് ഗ്രൗണ്ട് ലൈറ്റുകളുടെ പ്രതിഫലനമാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. അതേസമയം ഇത്തരമൊരു കാലാവസ്ഥയില്‍ പറക്കുംതളികകള്‍ ഉണ്ടെങ്കില്‍ പോലും കാണാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നു. അതല്ലെങ്കില്‍ ആകാശം മേഘാവൃതമായിരിക്കണം. ഇവിടെ തെളിഞ്ഞ ആകാശത്ത് ഒരിക്കലും പ്രകാശമുള്ള വസ്തുവിനെ കാണാനാവില്ല. അങ്ങനെയുള്ളപ്പോള്‍ ഇത് പറക്കുംതളികയല്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം.

3

കശുവണ്ടിക്ക് ഇങ്ങനെയും ഗുണങ്ങളോ; ഈ വിധത്തില്‍ ഒന്ന് കഴിച്ച് നോക്കൂ, മാറ്റം ഉടന്‍ അറിയാം

അതേസമയം പറക്കുംതളികകള്‍ ബ്രിട്ടനില്‍ ആദ്യമായിട്ടല്ല കണ്ടുവെന്ന് പലരും അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പലയിടത്തും ഇത്തരം പറക്കുംതളികകളെ ധാരാളമായി കാണാറുണ്ട്. അടുത്തിടെ റഷ്യയിലാണ് ഇത്തരമൊരു പറക്കുംതളികയെ കണ്ടത്. ഇത് റഷ്യന്‍ സൈന്യം സ്ഥിരീകരിക്കുകയും ചെയ്തു. യുക്രൈന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള റഷ്യന്‍ മേഖലയായ റോസ്‌തോവിലാണ് ഈ കാഴ്ച്ച കണ്ടത്. ഈ പറക്കുംതളികയെ റഷ്യന്‍ സൈന്യം വെടിവെച്ചിടുകയും ചെയ്തു. എന്നാല്‍ ഈ അജ്ഞാത വസ്തുവിനെ കുറിച്ച് വിശദീകരിക്കാന്‍ റഷ്യ തയ്യാറായില്ല.

4

റോസ്‌തോവിലെ ഗവര്‍ണര്‍ വസിലി ഗോലുബേവും പറക്കുംതളികയുടെ കാര്യം സ്ഥിരീകരിച്ചു. വളരെ ചെറിയൊരു വസ്തുവാണിതെന്നാണ് ഗോലുബേവ് പറഞ്ഞു. ഒരു പന്തിന്റെ രൂപത്തിലാണ് ഈ പറക്കുംതളികയുള്ളത്. കാറ്റില്‍ ഇത് പാറി പറന്ന് പോകുന്നതായിട്ടാണ് കണ്ടത്. ആകാശത്ത് ഒന്നേകാല്‍ മൈല്‍ ദൂരത്തിലായിട്ടാണ് ഇവയെ ദൃശ്യമായത്. മയാസ്‌നികോവ്‌സകി ജില്ലയിലെ സുല്‍ത്താന്‍ സല മേഖലയിലാണ് ഈ കാഴ്ച്ച കണ്ടത്. അതിനെ ഉടനടി തന്നെ ഇല്ലാതാക്കാന്‍ തീരുമാനമെടുത്തെന്ന് ഗവര്‍ണര്‍ പറഞ്ഞു. ആരും ഭയപ്പെടേണ്ടെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

5

ബാബ വംഗയ്ക്ക് തുല്യമെത്തി പ്രവചനം; റഷ്യയില്‍ നിന്ന് അത് പ്രതീക്ഷിക്കാം, യുക്രൈനില്‍ ശുഭപ്രതീക്ഷബാബ വംഗയ്ക്ക് തുല്യമെത്തി പ്രവചനം; റഷ്യയില്‍ നിന്ന് അത് പ്രതീക്ഷിക്കാം, യുക്രൈനില്‍ ശുഭപ്രതീക്ഷ

റഷ്യയിലെ പല പ്രാദേശിക മാധ്യമങ്ങളും ഈ തിളങ്ങുന്ന വസ്തുവിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. ഇതിനെ വെടിവെച്ചിട്ടുവെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റോസ്‌തോവ് എയര്‍ ഡിഫന്‍സ് ഇത് ഗൗരവത്തോടെയാണ് കണ്ടത്. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. ദൃക്‌സാക്ഷികള്‍ പലരും പറയുന്നത് ശബ്ദം കേട്ട് എല്ലാവരും വിറച്ച് പോയെന്നാണ്. എന്നാല്‍ ചിലര്‍ ഇത് പറക്കുംതളികയല്ലെന്നും യുക്രൈനില്‍ നിന്നുള്ള ഡ്രോണുകളാണെന്നും അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതൊന്നും തെളിയിക്കാന്‍ സാധിക്കുന്ന വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

English summary
ufo like object spotted in britain, pedestrians shocked, they says its look like silver disc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X