കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തി

പറക്കുംതളികകള്‍ വളരെ അജ്ഞാതവും ദുരൂഹവുമായുള്ള ഒന്നാണ്. ഇവ ഭൂമിയിലെത്തുമോ എന്ന് ചോദിച്ചാല്‍ പല ഉത്തരങ്ങളുണ്ടാവും. എന്നാല്‍ അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ളവരോട് ചോദിച്ചാല്‍ ഉത്തരം മറ്റൊന്നായിരിക്കും

Google Oneindia Malayalam News
UFO

വാഷിംഗ്ടണ്‍: പറക്കുംതളികകളെയും അന്യഗ്രഹജീവികളെയും കുറിച്ചുള്ള കാര്യങ്ങള്‍ പലപ്പോഴായി നമ്മള്‍ കേള്‍ക്കാറുണ്ട്. പറക്കുംതളികയെ കണ്ടുവെന്ന വാദങ്ങള്‍ പലപ്പോഴും ആരും അംഗീകരിക്കാറുമില്ല. പ്രധാന കാരണം നമ്മുടെ വിശ്വാസക്കുറവാണ്. എന്നാല്‍ ഓരോ ആളുകള്‍ക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് എപ്പോഴുമുണ്ടാവുക. ചിലര്‍ക്ക് അങ്ങനെയുള്ള കാഴ്ച്ചകള്‍ കണ്ടതായി തോന്നാം.

ചിലര്‍ക്ക് അതില്ലെന്നും തോന്നാം. അതൊക്കെ ഓരോ പ്രദേശത്തും വ്യത്യസ്തമാണ്. ഇപ്പോഴിതാ യുഎസ്സിലെ ആകാശത്ത് വീണ്ടുമൊരു അത്തരമൊരു അജ്ഞാത കാഴ്ച്ച ദൃശ്യമായിരിക്കുകയാണ്. പറക്കുംതളികയെ പോലെ തന്നെയുള്ള ഒരു രൂപമാണ് കണ്ടിരിക്കുന്നത്. അത് എന്താണെന്ന് പരിശോധിക്കാം.

ഷാര്‍ലെറ്റിലെ ആകാശക്കാഴ്ച്ച

ഷാര്‍ലെറ്റിലെ ആകാശക്കാഴ്ച്ച

നോര്‍ത്ത് കരോലിനയിലെ ഷാര്‍ലെറ്റിലുള്ള ജനങ്ങള്‍ ആകെ അമ്പരന്ന് നില്‍ക്കുകയാണ്. ഇവര്‍ ഇതുവരെ കാണാത്ത ഒരു അജ്ഞാത രൂപത്തെയാണ് ആകാശത്ത് കണ്ടിരിക്കുന്നത്. അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തിയതായിട്ടാണ് ഇവ വിശ്വസിക്കുന്നത്. പറക്കുംതളികയാണ് ഇതെന്ന് ഇവര്‍ ഉറച്ച് വിശ്വസിക്കുന്നു. ആളുകള്‍ ക്യാമറകള്‍ ഫോട്ടോകള്‍ എടുക്കാന്‍ പരിശോധിക്കുന്നതിനിടെയാണ് ആകാശത്ത് ഇങ്ങനൊരു കാഴ്ച്ച കണ്ടത്.

രാത്രിയില്‍ വിമാനത്തെ പോലെ

രാത്രിയില്‍ വിമാനത്തെ പോലെ

ഇറാഖ് നഗരത്തില്‍ പറക്കുംതളിക; കണ്ടെത്തിയത് യുഎസ് ചാരവിമാനം, അന്വേഷണം പ്രഖ്യാപിച്ച് സൈന്യംഇറാഖ് നഗരത്തില്‍ പറക്കുംതളിക; കണ്ടെത്തിയത് യുഎസ് ചാരവിമാനം, അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

ക്യാമറ ഉയര്‍ത്തി മുകളിലേക്ക് നോക്കിയപ്പോള്‍ ഇരുട്ടുള്ള ആകാശത്ത് നില്‍ക്കുകയാണ് അജ്ഞാത രൂപങ്ങള്‍. ഇവര്‍ ഇത് ഷൂട്ട് ചെയ്തിട്ടുണ്ട്. ഒന്നല്ല രണ്ടെണ്ണമുണ്ട് പറക്കുംതളിക. ഇത് അന്യഗ്രഹജീവികളുടേതാണെന്ന് ഇവര്‍ ഉറപ്പിക്കുന്നു. കാരണം ഇങ്ങനൊരു രൂപത്തെ നാട്ടുകാര്‍ അതിന് മുമ്പ് എവിടെയും കണ്ടിട്ടില്ല. ഹൈ റെസല്യൂഷനില്‍ വിമാനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനിരിക്കുകയായിരുന്നു ഷാര്‍ലെറ്റിലുള്ള ആളുകള്‍.

കണ്ടത് വിശ്വസിക്കാനാവുന്നില്ല

കണ്ടത് വിശ്വസിക്കാനാവുന്നില്ല

ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം

നാട്ടുകാര്‍ക്ക് ഇപ്പോഴും കണ്ടതൊന്നും വിശ്വസിക്കാനായിട്ടില്ല. പുതിയ ക്യാമറ പരിശോധിക്കുകയായിരുന്നു തങ്ങളെന്ന് ദമ്പതിമാര്‍ പറയുന്നു. അതിനിടയിലാണ് ഇങ്ങനൊരു അജ്ഞാത രൂപത്തെ കണ്ടത്. ഭയപ്പെട്ടുവെങ്കില്‍ ഇവര്‍ അത് പകര്‍ത്തുകയായിരുന്നു. ഇവര്‍ ചിത്രീകരിച്ച വീഡിയോയില്‍ വിമാനമുണ്ട്. എന്നാല്‍ വിമാനം പറന്നുപോയ ഉടനെ ആകാശത്ത് മറ്റ് പല രൂപങ്ങളെയും കാണാന്‍ സാധിക്കുകയായിരുന്നു.

ഇത് വിമാനമല്ലെന്ന് ഉറപ്പാണ്

ഇത് വിമാനമല്ലെന്ന് ഉറപ്പാണ്

ഞങ്ങള്‍ വീഡിയോ എടുത്ത കാര്യം വിമാനമല്ലെന്ന് ഇവര്‍ പറയുന്നു. തീര്‍ത്തും വ്യത്യസ്തമായിരുന്നു ഇവ. ഒന്ന് അതിവേഗത്തില്‍ സഞ്ചരിക്കുകയായിരുന്നു. നേരെ തന്നെയായിരുന്നു അത് സഞ്ചരിച്ചിരുന്നത്. രണ്ടാമത്തെ പറക്കുംതളികകള്‍ പലപ്പോഴും വളഞ്ഞും തിരിഞ്ഞുമാണ് പോയിരുന്നത്. കൂടുതല്‍ മികച്ച രീതിയില്‍ ഇത് ഷൂട്ട് ചെയ്യാന്‍ മൊബൈലിന്റെ സെറ്റിംഗ്‌സ് അടക്കം മാറ്റിയെന്ന് ഇവര്‍ പറയുന്നു. ഷാര്‍ലെറ്റിലെ ആകാശത്ത് പലവിധത്തിലുള്ള കാഴ്ച്ചകളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി കാണാന്‍ കഴിയുന്നതെന്നും ഇവര്‍ പറഞ്ഞു.

യുഎസ്സില്‍ ഉടനീളം കാണാം

യുഎസ്സില്‍ ഉടനീളം കാണാം

അമേരിക്കയിലെ ന്യൂജഴ്‌സിയിലുള്ള ന്യൂവാര്‍ക്കിലും കഴിഞ്ഞ ദിവസം അജ്ഞാത വാഹനത്തെ കണ്ടുവെന്ന് നാട്ടുകാര്‍ പറയുന്നു. ന്യൂവാര്‍ക്കിലെ ആകാശത്തിലൂടെ ഇവ പറന്നുപോകുന്നതാണ് കാണാന്‍ കഴിഞ്ഞത്. മൂന്ന് മണിക്കൂറോളമാണ് ഈ കാഴ്ച്ചകള്‍ കാണാന്‍ സാധിച്ചത്. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ പറക്കുംതളിക ആകാശത്ത് കണ്ടതായി ഉറപ്പിച്ച് പറയുന്നു. തന്റെ ജീവിതത്തില്‍ അങ്ങനൊരു കാര്യം കണ്ടിട്ടില്ലെന്ന് മില്‍ക്ക് എന്ന വിദ്യാര്‍ത്ഥി ഉറപ്പിച്ച് പറയുന്നു. അത് വൃത്താകൃതിയില്‍ സഞ്ചരിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്ന് ഇയാള്‍ വെളിപ്പെടുത്തി.

ബാറ്റ് സിഗ്നല്‍ പോലെ തോന്നും

ബാറ്റ് സിഗ്നല്‍ പോലെ തോന്നും

അത്ഭുത കാഴ്ച്ച ഭൂമിയിലെത്തി; പച്ച വാല്‍നക്ഷത്രം അത്യപൂര്‍വം, ഇന്ത്യയില്‍ ഈ സ്ഥലങ്ങളില്‍ മാത്രം കാണാംഅത്ഭുത കാഴ്ച്ച ഭൂമിയിലെത്തി; പച്ച വാല്‍നക്ഷത്രം അത്യപൂര്‍വം, ഇന്ത്യയില്‍ ഈ സ്ഥലങ്ങളില്‍ മാത്രം കാണാം

ആദ്യ കാഴ്ച്ചയില്‍ ബാറ്റ് സിഗ്നല്‍ പോലെയാണ് തോന്നിയതെന്ന് മില്‍ക്ക് പറയുന്നു. അത് കുറച്ച് വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. അതൊരു അന്യഗ്രഹ വാഹനം തന്നെയായിരുന്നു. വെതര്‍ ബലൂണ്‍ എന്തായാലും അല്ല. അതിന് ചുറ്റും നക്ഷത്രങ്ങളെ കാണാന്‍ സാധിക്കും. അതേസമയം മില്‍ക്കിന്റെ വെളിപ്പെടുത്തലുകളെ തള്ളിക്കളയാന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഉല്‍ദി ഓഷ്യാനിക്‌സ് പറയുന്നു. പറഞ്ഞ കാര്യങ്ങള്‍ താനും വിശ്വസിക്കുന്നു. ന്യൂവാര്‍ക്ക് പറക്കുംതളികകളുടെ കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.

English summary
ufo spotted in america, people who film flight captured a object in a mobile phone goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X