കുട്ടിക്കുറ്റവാളികളെ നിരീക്ഷിക്കാന്‍ ജിപിഎസ്
ലണ്ടന്‍: കുറ്റവാളികളെ നീരീക്ഷിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ കുറ്റവാഴികളുടെ പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ ബ്രിട്ടന്‍ പോലീസ് ഏര്‍പ്പെടുത്തിയ മാര്‍ഗ്ഗമാണ് അല്‍പ്പം വേറിട്ടതാണ്. ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ട 15 കാരനെ ജിപിഎസ് സംവിധാനം ധരിപ്പിക്കുകയായിരുന്നു പോലീസ് കണ്ടെത്തിയ മാര്‍ഗ്ഗം.
എന്നാല്‍ നിയമതടസ്സങ്ങള്‍ ഉള്ളതിനാല്‍ പ്രായപൂര്‍ത്തിയാവാത്ത 15 കാരന്റെ പേരോ വിവവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇത്തരത്തില്‍ ബ്രിട്ടനില്‍ പോലീസ് നിരീക്ഷിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ഈ ആണ്‍കുട്ടി.

ഇത്തരം സാഹചര്യങ്ങളില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയോ കുറ്റവാളികളുള്ള സ്ഥലം കണ്ടെത്താന്‍ കഴിയുന്ന ട്രാക്കിംഗ് സംവിധാനമുള്ള ബ്രെയ്‌സ് ലെറ്റുകള്‍ ധരിപ്പിക്കുകയോ ആണ് സാധാരണ ചെയ്യാറുള്ളത്. വീടിന്റെ പരിധിയില്‍ നിന്ന് ഉപകരണം ഘടിപ്പിച്ച ആളുടെ ദിശ മാറുന്നതിനനുസരിച്ച് പോലീസിന് സിഗ്നല്‍ ലഭിക്കും. ഇത്തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തന രീതി.
ഒരു മൊബൈല്‍ യൂണിറ്റുമായി ബന്ധിപ്പിച്ചതാണ് 15കാരനെ നിരീക്ഷിക്കുന്നതിനായി ധരിപ്പിച്ചിട്ടുള്ള ജിപിഎസ് ഉപകരണം. ഇത് ധരിച്ച വ്യക്തിയുടെ ചുറ്റുപാടുക്കളെക്കുറിച്ചും ഏര്‍പ്പെടുന്ന പ്രവൃത്തികളെക്കുറിച്ചും അറിയാന്‍ പോലീസിനെ സഹായിക്കുന്നു. ട്രാക്കിംഗ് ബ്രേസ്‌ലറ്റുകളുടെ സമാന സാങ്കേതിക വിദ്യയാണെങ്കിലും ജിപിഎസ് ഇത്തരത്തില്‍ മുതിര്‍ന്നവരില്‍ പ്രയോഗിക്കുന്നത് ആദ്യമായിട്ടാണ്.
ഓക്‌സ്ഫര്‍ഡ്, ഡിഡ്‌കോട്ട്, എന്നിവിടിങ്ങളിലെ ഭവനഭേദന കവര്‍ച്ചാ കുറ്റങ്ങളാണ് യുവാവിനെതിരെ തെളിയിക്കപ്പെട്ടിട്ടുള്ളത്. ഓക്‌സ്ഫഡ് മെയിലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിന്റെ മുന്‍കരുതലായാണ് കുറ്റകൃത്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായും പ്രവൃത്തികള്‍ നിരീക്ഷിക്കുന്നതിനുമായും ഇത്തരത്തിലൊരു സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. യുവാവിനെ ആറ് മാസത്തേക്ക് ജിപിഎസ് ഉപകരണം ധരിപ്പിക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്.
തോക്ക് ഉപയോഗിച്ച് ഒരു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതുള്‍പ്പെടെയുള്ള കുറ്റങ്ങളും യുവാവിനെതിരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ സംവിധാനം കുറ്റവാളികളെന്ന് കണ്ടെത്തുന്നവര്‍ക്ക് ശിക്ഷ നല്‍കുകയല്ല. മറിച്ച് കുറ്റം ചെയ്യാന്‍ സാധ്യതയുള്ള വ്യക്തികളെ ജയിലിലടയ്ക്കാതിരിക്കാനുള്ള ശ്രമങ്ങളാണുള്ളതെന്നും പോലീസ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications