താമസിക്കാന്‍ വീട് പോലുമില്ല, ഈ യുവാവിന് വരുമാനം മാസം ഒന്നേകാല്‍ ലക്ഷം; കിട്ടുന്നത് ഇങ്ങനെ
ലണ്ടന്‍: സ്വന്തമായി ഒരു വീടില്ല. പക്ഷേ വലിയൊരു കെട്ടിടമുണ്ട്. യുവാവ് സമ്പാദിക്കുന്നത് അതിലൂടെ ലക്ഷങ്ങളാണ്. കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടല്ലേ. അങ്ങനൊരു കാര്യമാണ് ഒരു ബ്രിട്ടീഷ് യുവാവിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ബ്രിട്ടനില്‍ സ്വന്തമായി വീടില്ലാത്തയാളെന്ന സ്റ്റാറ്റസിലാണ് ഈ യുവാവ് അറിയപ്പെടുന്നത്. ഭവനരഹിതനായ യുവാവ് പക്ഷേ ലക്ഷങ്ങള്‍ വര്‍ഷത്തില്‍ സമ്പാദിക്കുകയും ചെയ്യുന്നുണ്ട്.
ഇതെങ്ങനെ സാധിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എല്ലാവരും ഇത്രയും വലിയ തുക സമ്പാദിക്കുന്നുണ്ടെങ്കില്‍ സ്വന്തമായി ഒരു വീട് ഉണ്ടാക്കി അതില്‍ താമസിക്കാനാണ് നോക്കുക. ഇയാളുടെ കാര്യം നേരെ തിരിച്ചാണ്. വിശദമായ വിവരത്തിലേക്ക്.....

image credit: The Taboo Room youtube
സ്വന്തമായി വീടില്ലാത്ത ഈ യുവാവിന്റെ കൈയ്യില്‍ അഞ്ച് കോടിയുടെ മൂല്യമുള്ള ഒരു വസ്തുവാണ് ഉള്ളത്. ഇതിലുള്ള കെട്ടിടത്തിന്റെ വാടകയില്‍ നിന്നായി 1300 യൂറോയാണ് ഇയാള്‍ക്ക് ലഭിക്കുന്നത്. ഏകദേശം 1.27 ലക്ഷം രൂപയോളം വരുമിത്. ഒരു മാസത്തെ വാടകയാണിത്. ഡോം എന്ന യുവാവാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. ഇയാള്‍ ജീവിക്കുന്നത് തെരുവിലാണ്. ഡോം തെരുവില്‍ ഭിക്ഷയെടുത്താണ് ജീവിക്കുന്നതെന്ന് തന്നെ പറയാം.

തനിക്ക് സ്വന്തമായി ഒരു വസ്തുവകയുണ്ടെന്ന് ആവേശത്തോടെയാണ് ഡോം പറയുന്നത്. എന്നാല്‍ താമസിക്കാന്‍ മാത്രം ഇയാള്‍ക്ക് വീടില്ല. വളരെ വിഷമത്തിലായിരുന്നു ഞാന്‍. വളരെ ചെറുപ്രായത്തില്‍ തന്നെ താന്‍ ആരുമില്ലാതെ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ഏഴ് വര്‍ഷത്തോളം ജീവിതം നരയാതനകള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍ മനസ്സിന്റെ ശാന്ത വീണ്ടെടുത്തു. പക്ഷേ അപ്പോഴേക്കും മയക്കുമരുന്നിനെ കൂടുതലായി ആശ്രയിച്ച് തുടങ്ങിയിരുന്നു ഡോം.

മയക്കുമരുന്നില്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന അവസ്ഥയിലേക്ക് ഡോം വീണു പോയിരുന്നു. എന്നാല്‍ പിന്നീട് ഇത് തിരിച്ചുപിടിക്കുകയായിരുന്നു. തന്റെ ജീവിതം ഒരു സാധാരണ മധ്യവര്‍ത്തി കുടുംബത്തില്‍ നിന്നായിരുന്നുവെന്ന് ഡോം പറയുന്നു. വളരെ ശരാശരി സാമ്പത്തികം മാത്രമായിരുന്നു ബാല്യകാലത്ത് തനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിരിക്കുന്നത്. പഠിക്കാന്‍ അത്ര മിടുക്കനുമല്ലായിരുന്നു ഞാന്‍. എന്നാല്‍ സ്‌പോര്‍ട്‌സിലെ കഴിവാണ് എനിക്ക് സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചതെന്നും യുവാവ് പറഞ്ഞു.

ആ സ്‌കോളര്‍ഷിപ്പൊക്കെ കിട്ടി മുന്നോട്ട് പോകവേയാണ് എന്റെ ജീവിതം മെച്ചപ്പെട്ടത്. പതിമൂന്ന് വയസ്സുള്ളപ്പോള്‍ മുതല്‍ കഞ്ചാവ് ഉപയോഗിക്കാറുണ്ടായിരുന്നു. പിന്നീട് അത് മയക്കുമരുന്നിലേക്ക് എത്തി. ജീവിതം വല്ലാതെ തകിടം മറിഞ്ഞു. ഹെറോയില്‍ പതിനേഴാം വയസ്സില്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. പതിനെട്ട് വയസ്സാകുമ്പോഴേക്ക് താന്‍ അതിന് അടിമയായിരുന്നു. ജീവിതത്തില്‍ ലഹരിയില്ലാതെ മുന്നോട്ട് പോകാനാവാത്ത അവസ്ഥയിലായിരുന്നു താനെന്നും ഡോം പറഞ്ഞു.

ഏഴ് വര്‍ഷം കൊണ്ടാണ് അതെല്ലാം ഞാന്‍ മാറ്റിയെടുത്തത്. അതിനായി റീഹാബിലേഷന്‍ സെന്ററില്‍ പോയി. മയക്കുമരുന്ന് ഉപയോഗിച്ചാല്‍ അത് പൂര്‍ണമായി നിര്‍ത്താമെന്നാണ് ഞാന്‍ കരുതിയത്. കുറേ നാള്‍ ലഹരി മുക്തമായത് കൊണ്ടാണ് എനിക്ക് അങ്ങനെ തുടങ്ങിയത്. അതോടെ വീണ്ടും അതേ മാര്‍ഗത്തിലേക്ക് എത്തി. താന്‍ സമ്പാദിക്കുന്ന എല്ലാ പണവും മയക്കുമരുന്നിനായിട്ടാണ് ചെലവിടുന്നതെന്ന് ഡോം വെളിപ്പെടുത്തി. ഇന്ന് പണത്തിനായി തെരുവിലാകെ നടന്ന് ഭിക്ഷയെടുക്കുകയാണ് ഈ യുവാവ്.

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
ദിവസവും 25000 രൂപയില്‍ അധികം തെരുവില്‍ ഭിക്ഷയെടുക്കുന്നതിലൂടെ ഈ യുവാവിന് ലഭിക്കാറുണ്ട്. എല്ലാം മയക്കുമരുന്നിനായിട്ടാണ് ചെലവിടാറുള്ളതെന്ന് ഡോം പറയുന്നു. റെയില്‍വേ സ്റ്റേഷന് പുറത്താണ് ഇയാള്‍ താമസിക്കുന്നത്. തന്റെ പിതാവ് വാങ്ങിയ സ്ഥലത്താണ് മകന്‍ പിറന്നത്. അതുകൊണ്ട് അവന് സ്വന്തമായി താമസിക്കാന്‍ ഒരിടമുണ്ട്. എന്നാല്‍ തന്റെ തീരുമാനങ്ങളൊന്നും ശരിയല്ലാത്തത് കൊണ്ട് വീടില്ലെന്ന് പറയാം. കാരണം മയക്കുമരുന്നിന്റെ അളവ് കൊണ്ട് തനിക്ക് തീരുമാനങ്ങളെടുക്കാനാവുന്നില്ലെന്നും യുവാവ് പറഞ്ഞു.

തന്റെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഇപ്പോള്‍ പിന്തുണയ്ക്കാറില്ലെന്നും യുവാവ് പറയുന്നു. തന്റെ വീട് അടങ്ങുന്ന സ്ഥലം വിറ്റാല്‍ വലിയ അപകടത്തിലാവും താന്‍. തനിക്കൊരു സാധാരണ ജീവിതം നയിക്കണമെന്നുണ്ട്. അതിനായി മയക്കുമരുന്നും ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും ഡോം പറയുന്നു. അതേസമയം നിരവധി പേരാണ് ഡോമിന്റെ നിസ്സഹായാവസ്ഥയില്‍ പ്രതികരിച്ചിരിക്കുന്നത്. അദ്ദേഹത്തിനെ നേരായ രീതിയിലേക്ക് നയിക്കാന്‍ ഒരാളാണ് വേണ്ടതെന്നും ഇവര്‍ കുറിച്ചു.












Click it and Unblock the Notifications