കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയാര്‍ഥികളെ തടയാന്‍ നാറ്റോ സഖ്യത്തോടൊപ്പം യുകെ സൈന്യവും ചേരും

Google Oneindia Malayalam News

ലണ്ടന്‍: തുര്‍ക്കിയില്‍ നിന്നുള്ള അഭയാര്‍ഥികളെ തടയാന്‍ യുകെ സൈന്യത്തെ നിയോഗിച്ചു. യൂറോപ്പ് ലക്ഷ്യമാക്കി എത്തുന്ന അഭയാര്‍ഥികളെ നിലവില്‍ നാറ്റോ സഖ്യം തിരിച്ചയക്കുന്നുണ്ട്. നാറ്റോ സഖ്യത്തോടൊപ്പം യുകെ സൈന്യവും ഇനി ചേരും.

തുര്‍ക്കിയുടെ റിസോര്‍ട്ടായ ഡിഡിമിനടുത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി മൂന്ന് കുട്ടികളുള്‍പ്പെടെ 25 പേര്‍ മരിച്ചു എന്ന വാര്‍ത്തകയ്ക്ക് പിന്നാലെയാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പ്രഖ്യാപനം എത്തിയത്. നാറ്റോ സഖ്യത്തോടൊപ്പം ചേരുന്നതുമായി ബന്ധപെട്ട് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ യൂറോപ്യന്‍ നേതാക്കളെ കാണുന്നുണ്ട്. റോയല്‍ നേവിയുടെ കരയിലും കടലിലും സഞ്ചരിക്കാന്‍ കഴിയുന്ന ആര്‍എഫ്എ മൗണ്ട്‌സ് ബേ ഇതനുസരിച്ച് നാറ്റോ സഖ്യത്തില്‍ അണിചേരും.

Turkey

ആര്‍എഫ്എയില്‍ വൈല്‍ഡ് ക്യാറ്റ് ഇനത്തില്‍പെട്ട ഹെലികോപ്റ്ററുകളുണ്ട്. ഈ കപ്പല്‍ പെട്ടെന്നു തന്നെ പ്രവര്‍ത്തനമാരംഭിക്കും. ജര്‍മ്മനി നിയക്കുന്ന നാറ്റോ പട്രോള്‍ സംഘത്തിന്റെ കീഴിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക. മനുഷ്യ കടത്തു സംഘങ്ങളെ തേടിപിടിച്ച് തുര്‍ക്കി തീരസേനയ്ക്ക കൈമാറുകയാണ് ലക്ഷ്യം.

തുര്‍ക്കിയില്‍ നിന്ന് ഗ്രീസുവഴി യൂറോപ്യന്‍ യൂണിയനില്‍ അഭയം തേടാനാണ് അഭയാര്‍ഥികളുടെ ശ്രമമെന്നു മനസിലാക്കിയാണ് ഇതിനു തടയിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാസിഡോണിയ അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ഗ്രീസ് അതിര്‍ത്തിയില്‍ പുരുഷന്‍മാരും കുട്ടികളും സ്ത്രീകളും അടക്കം പതിനാലായിരം പേര്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.

English summary
The UK military is to join Nato forces intercepting and returning migrants trying to reach Europe from Turkey, as David Cameron prepares to meet European leaders to discuss the escalating migrant crisis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X