യുക്രൈൻ; സൈന്യത്തെ രാജ്യത്തിന് പുറത്ത് ഉപയോഗിക്കുന്നതിന് പുടിന് അനുമതി നൽകി പാർലമെന്റ്
യുക്രൈനിലെ വിഘടനവാദികളെ പിന്തുണയ്ക്കാൻ റഷ്യൻ സൈന്യത്തെ രാജ്യത്തിന് പുറത്ത് ഉപയോഗിക്കുന്നതിന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ അനുവദിച്ചുകൊണ്ട് റഷ്യൻ പാർലമെന്റിന്റെ ഉപരിസഭ ചൊവ്വാഴ്ച വോട്ട് ചെയ്തു.ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ ഐക്യകണേഠനയാണ് അംഗങ്ങൾ അനുമതി നൽകിയത്. യുക്രെയ്ന്‍ സാഹചര്യം അതീവഗുരുതരമായി തുടരുന്നതിനിടെയാണ് റഷ്യയുടെ പുതിയ നീക്കം.

ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. ഉക്രേനിയൻ നേതൃത്വം അക്രമത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും പാതയാണ് സ്വീകരിച്ചിരിക്കുന്നത്. പുടിന്റെ അഭ്യർത്ഥനപ്രകാരം വിളിച്ച ഫെഡറേഷൻ കൗൺസിലിൽ ഉപ പ്രതിരോധ മന്ത്രി നിക്കോളായ് പങ്കോവ് പറഞ്ഞു. തങ്ങൾക്ക് മുന്നിൽ മറ്റ് വഴികൾ ഇല്ലെന്നായിരുന്നു പങ്കോവിന്റെ വാക്കുകൾ.
ഡിഎൻആർ, എൽഎൻആർ എന്നറിയപ്പെടുന്ന കിഴക്കൻ യുക്രൈനിലെ വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുടെ അതിർത്തിയിൽ കവചിത വാഹനങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നും പങ്കോവ് ആരോപിച്ചു. മറ്റ് രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും ആക്രമണ പ്രവർത്തനങ്ങൾ തടയുന്നതിനുമായി റഷ്യ പ്രവർത്തിക്കുമെന്നും പാങ്കോവ് പറഞ്ഞു.
'ചൂമ്മാ തീ...' മീരാ നന്ദന്റെ ഹോട്ട് ലുക്ക്..വൈറലായി പുതിയ ഫോട്ടോസ്
അതേസമയം ആശങ്ക ഉയർത്തി റഷ്യൻ പട യുക്രൈനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യം പ്രഖ്യാപിച്ച സ്ഥലങ്ങളിൽ സമാധാനം നിലനിർത്താനാണ് സൈന്യത്തെ അയയ്ക്കുന്നതെന്നാണ് പുടിൻ പ്രതികരിച്ചത്. മതരുടെ നിയന്ത്രണത്തിലുള്ളതും റഷ്യയോടു കൂറ് പുലർത്തുന്നതുമായ ഡൊനെറ്റ്സ്ക്, ലുഗാൻസ്ക് പ്രവിശ്യകളാണ് കഴിഞ്ഞ ദിവസം പുടിൻ സ്വതന്ത്ര രാഷ്ട്രങ്ങളാണെന്ന് പ്രഖ്യാപിച്ചത്. പ്രദേശത്തെ വിഘടനവാദി നേതാക്കളുമായി പുടിൻ കരാർ ഒപ്പിടുന്ന ദൃശ്യങ്ങളും റഷ്യ പുറത്തുവിട്ടിരുന്നു.












Click it and Unblock the Notifications