യുദ്ധം വീണ്ടും പിടിച്ചെടുക്കലിലേക്ക്: ഖാർകിവ് കെട്ടിടങ്ങൾ റഷ്യൻ സൈന്യം കൈവശപ്പെടുത്തി; കെർസൺ ഗവർണർ
കീവ്: ഖാർകിവിലെ സർക്കാർ കെട്ടിടങ്ങൾ റഷ്യൻ സൈന്യം കൈവശപ്പെടുത്തിയെന്ന് കെർസൺ ഗവർണർ ഹെന്നാദി ലഗുട്ട അറിയിച്ചു. കെട്ടിടത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യം ഏറ്റെടുത്തു. കിഴക്കൻ യൂറോപ്യനിലെ രണ്ടാമത്തെ വലിയ നഗരമാണ് ഖാർകിവ്. ഈ നഗത്തിലാണ് റഷ്യൻ സൈന്യം അധിനിവേശം നടതതിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈനിൽ റഷ്യൻ അധിനിവേശം ഏട്ടാം ദിവസം എത്തി നിൽക്കുകയാണ്. ഇതിന് പിന്നാലെയാണ് റഷ്യയുടെ ആക്രമം. യുക്രൈനിന്റെ കരിങ്കടലിന് സമീപം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഖാർകിവ്. നിലവിൽ ഇവിടെ യുക്രൈൻ സൈന്യം പ്രതിരോധിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, കിഴക്കൻ യൂറോപ്യൻ രാജ്യത്തിലെ ആദ്യത്തെ വലിയ നഗരമായ കെർസൺ റഷ്യ ഇന്നലെ പിടിച്ചെടുത്തിരുന്നു. റഷ്യയുടെ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ, യുകൈൻ സൈന്യം രാജ്യത്തെ പ്രതിരോധിക്കുന്നതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി വ്യക്തമാക്കി. ഖാർകിവിനെയും യുക്രൈന്റെ തലസ്ഥാനമായ കീവിനെയും റഷ്യ ആക്രമിച്ചു. ഇവിടമാകെ അവശിഷ്ടങ്ങളാക്കി മാറ്റി. റഷ്യയുടെ ആക്രമത്തിൽ കടുത്ത വിയോജിപ്പ് ആണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യുക്രൈൻ - റഷ്യ യുദ്ധം ഒരാഴ്ച കടന്നിരിക്കുകയാണ്. യുക്രൈനിൽ ഇതുവരെ 752 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ, കൃതൃമായ കണക്കുകൾ ഇതിലും കൂടുതലായിരിക്കും എന്നാണ് റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് അനുസരിച്ച്, യുദ്ധത്തിൽ 500 ഓളം സൈനികർ മരിച്ചു. 1,500 ലധികം പേർക്ക് പരിക്ക് പറ്റി. യുദ്ധ സാഹചര്യം രൂക്ഷമാകുകയാണ്.
അതേസമയം, ഫെബ്രുവരി 24 നായിരുന്നു യുക്രൈന് എതിരെയുളള റഷ്യ ആക്രമണം ആരംഭിച്ചത്. ഇതിന് പിന്നാലെ, ഒരു ദശലക്ഷം പേർ യുക്രൈനിൽ നിന്നും പലായനം ചെയ്തു. ഐക്യ രാഷ്ട്രസഭയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുക്രൈനിന്റെ തെക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന കെർസൺ നഗരം റഷ്യൻ സൈന്യം പിടിച്ചെടുത്തു. ഏകദേശം, 250,000 പേരാണ് കെർസണിൽ താമസിക്കുന്നത്. ഇതോടെ, റഷ്യയുടെ കൈകളിൽ എത്തുന്ന ആദ്യത്തെ പ്രധാന നഗരമായി കെർസൺ മാറി.
എന്നാൽ, അതേസമയം, യുക്രൈനിൽ കുടുങ്ങി കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കാൻ കേന്ദ്രം സർക്കാൻ കഠിനമായ പരിശ്രമത്തിലാണ്. ഓപ്പറേഷൻ ഗംഗ എന്ന പദ്ധതിയിലൂടെയാണ് ഇന്ത്യക്കാരെ ഇപ്പോൾ നാട്ടിൽ എത്തിക്കുന്നത്. യുദ്ധത്തിൽ തകർന്ന പ്രദേശങ്ങളിൽ നിന്ന് ഇന്ത്യക്കാർക്ക് സുരക്ഷിതമാകുന്നതിന് സർക്കാർ മോസ്കോയെ സമീപിച്ചിരുന്നു.
യുക്രൈനിൽ ഉണ്ടായിരുന്ന 20,000 ഇന്ത്യക്കാരിൽ 6,000-ത്തിലധികം ആളുകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വന്നിരുന്നു. നിലവിൽ യുക്രൈൻ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. അതിൽ ബദൽ മാർഗ്ഗങ്ങളിലൂടെയാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നത്. അതേസമയം, ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുളള മേൽനോട്ടം വഹിക്കാൻ ഈ അയൽ രാജ്യങ്ങളിലേക്ക് മന്ത്രിമാരെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications