കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആക്രമത്തിന് നാറ്റോയുടെ പച്ചക്കൊടി';'മരണത്തിന് ഉത്തരവാദി നാറ്റോ ആയിരിക്കും'; - സെലന്‍സ്‌കി

Google Oneindia Malayalam News

കീവ്: നാറ്റോയ്‌ക്കെതിരെ ആഞ്ഞടിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. യുക്രെയ്നിൽ വ്യോമ നിരോധന മേഖല പ്രഖ്യാപിക്കണമെന്നും നോ ഫ്ലൈ സോൺ എന്ന ആവിശ്യം അംഗീകരിക്കരിക്കണമെന്നും യുക്രൈൻ ആവിശ്യപ്പെട്ടു.

എന്നാൽ, ഈ 2 ആവിശ്യങ്ങളും നാറ്റോ പരിഗണിച്ചില്ല. ഇതിനെ തുടർന്നാണ് സെലന്‍സ്‌കി രംഗത്ത് എത്തിയത്.യുക്രൈനെതിരെ ബോംബ് വര്‍ഷിക്കാന്‍ നാറ്റോ പച്ചക്കൊടി കാണിക്കുന്നു എന്നായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം.

നാറ്റോയുടെ ബലഹീനതയും ഐക്യം ഇല്ലായ്മയും മോസ്കോയെ അഴിച്ചു വിടുന്നു. ഇത് യുക്രൈനിൽ മരണങ്ങൾക്കും നാശത്തിനും കാരണമാകുന്നു.

1

യുക്രൈന്റെ നാശത്തിന് റഷ്യൻ സൈന്യം ഉത്തരവാദികളായിരിക്കുമെന്നും സെലെൻസ്കി പറഞ്ഞു.

സെലെൻസ്കിയുടെ വാക്കുകൾ ഇങ്ങനെ ; -

യുക്രൈനിൽ മരിക്കുന്ന എല്ലാ ആളുകളുടെയും മരണത്തിന് ഉത്തരവാദി നാറ്റോ ആയിരിക്കും. നാറ്റോയുടെ ബലഹീനതയാണ് ഇതിന് കാരണം. നാറ്റോയിടെ ഐക്യമില്ലായ്മ കാരണം ആളുകൾ മരിക്കുന്നു. നോ ഫ്ലൈ സോൺ എന്ന യുക്രൈന്റെ ആവിശ്യം നാറ്റോ അംഗീകരിച്ചില്ല. യുക്രൈൻ നഗരങ്ങളിലും ഗ്രാമങ്ങളിലും ബോംബാക്രമണത്തിന് നാറ്റോ പച്ചക്കൊടി കാണിക്കുന്നു.

യുക്രൈനും പിന്നോട്ടില്ല: സെലെൻസ്‌കി ഇന്ന് യുഎസ് സെനറ്റിനെ അഭിസംബോധന ചെയ്യുംയുക്രൈനും പിന്നോട്ടില്ല: സെലെൻസ്‌കി ഇന്ന് യുഎസ് സെനറ്റിനെ അഭിസംബോധന ചെയ്യും

2

അതേസമയം, നോ-ഫ്ലൈ സോൺ എന്ന യുക്രൈന്റെ ആവിശ്യം ഇക്കഴിഞ്ഞ ദിവസമാണ് മുന്നോട്ട് വെയ്ച്ചത്. എന്നാൽ, നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് ഈ ആവിശ്യം നിരസിച്ചു. ഇതിന് പിന്നാലെയാണ് സഖ്യത്തിന് എതിരെ പ്രതികരിച്ച് സെലെൻസ്‌കി രംഗത്ത് എത്തിയത്. ഈ തീരുമാനം വ്യാപകമായ യുദ്ധത്തിന് കാരണമാകുമെന്ന് സെലെൻസ്‌കി മുന്നറിയിപ്പ് നൽകി. നാറ്റോ ഒരു പ്രതിരോധ സഖ്യമാണെന്നും അംഗരാജ്യങ്ങൾ ഈ സംഘട്ടനത്തിന്റെ ഭാഗമല്ലെന്നും സ്റ്റോൾട്ടൻബർഗ് പറഞ്ഞു. ബ്രസൽസിൽ നടന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് പ്രതികരണം.

Recommended Video

cmsvideo
റഷ്യക്ക് പച്ചക്കൊടി വീശുന്നു: നാറ്റോയ്ക്കെതിരെ സെലൻസ്കി
3

അതേസമയം, അധികം വൈകുന്നതിന് മുമ്പ് തന്നെ നാറ്റോ നടപടിയെടുക്കണമെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ആവശ്യപ്പെട്ടു. നാറ്റോ സഹായിച്ചില്ലെങ്കിൽ റഷ്യൻ സൈന്യം ബോംബ് വർഷിച്ച് യുക്രൈനെ നശിപ്പിക്കും. യുക്രൈനിലെ സാധാരണക്കാരുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം നാറ്റോ ഏറ്റെടുക്കേണ്ടി വരും. ഇക്കാര്യത്തിൽ ഭയമുണ്ടെന്നും കുലേബ വ്യക്തമാക്കി.

4

അതേസമയം, യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഇന്ന് യുഎസ് സെനറ്റിനെ അഭിസംബോധന ചെയ്യും. റഷ്യൻ അധിനിവേശത്തിനെ കുറിച്ചും രാജ്യത്തിന്റ സുരക്ഷയെ കുറിച്ചും സെലെൻസ്‌കി സംസാരിക്കും. സൂം വഴിയാണ് അഭിസംബോധന ചെയ്യുക. യുക്രൈനിന്റെ അഭ്യർത്ഥന പ്രകാരമാണ് ഈ സെലെൻസ്‌കിയുടെ നീക്കം. യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് റഷ്യയ്‌ക്കെതിരെ എണ്ണയുടെ ഇറക്കുമതി നിർത്തിവെയ്ക്കാൻ ആവിശ്യപ്പെടും. യുക്രൈനിൽ യുദ്ധം രൂക്ഷമാകുകയാണ്. ഇതിനിടെയാണ് സെലെൻസ്‌കിയുടെ നീക്കം. റഷ്യയ്ക്ക് എതിരെ കടുത്ത നിലപാട് സ്വീകരിക്കമെന്നാണ് സെലെൻസ്‌കിയുടെ ആവിശ്യം.

റഷ്യന്‍ സൈന്യം രണ്ടാം ആണവ കേന്ദ്രത്തിലേക്ക്, വെറും 32 കിമീ അകലെ, മരിയുപോള്‍ ബ്ലോക് ചെയ്തുറഷ്യന്‍ സൈന്യം രണ്ടാം ആണവ കേന്ദ്രത്തിലേക്ക്, വെറും 32 കിമീ അകലെ, മരിയുപോള്‍ ബ്ലോക് ചെയ്തു

5

വർദ്ധിച്ചു വരുന്ന എണ്ണവില ഇനിയും ഉയർന്നേക്കും. ഇത് യുഎസിലെ ഉപഭോക്താക്കളെ പ്രതിസന്ധിയിൽ എത്തിച്ചേക്കാം. അതിനാൽ തന്നെ സെലെൻസ്‌കിയുടെ ആവിശ്യം വൈറ്റ് ഹൗസ് നിരസിച്ചിരുന്നു. അതേസമയം, യുക്രൈനെതിരെയുളള ബോംബിംഗ് ആക്രമം നിർത്താൻ സെലെൻസ്‌കി നാറ്റോയോട് ആവശ്യപ്പെടിരുന്നു. എന്നാൽ, ഇത് പടിഞ്ഞാറും റഷ്യയും തമ്മിലുള്ള സമ്പൂർണ്ണ യുദ്ധത്തിലേക്ക് എത്തിയേക്കാമെന്ന് ഭയന്ന് ബൈഡൻ ആവിശ്യം തളളി. എന്നാൽ, യുഎസ് നിയമ നിർമ്മാതാക്കൾ ആവിശ്യത്തെ പിന്തുണയ്ച്ചിരുന്നു.

6

എന്നാൽ, യുക്രൈനിൽ റഷ്യൻ സൈന്യം ആണവ നിലയം ഒൻപതാം ദിവസം രംഗത്ത് എത്തിയിരുന്നു. ആണവനിലയം തകർത്തതിൽ അപലപിച്ച് അമേരിക്ക മുന്നോട്ട് വന്നിരുന്നു. അക്രമത്തിൽ ആശങ്ക രേഖപ്പെടുത്തുന്നുവെന്നായിരുന്നു അമരിക്കയുടെ പ്രതികരണം. റഷ്യ ഒറ്റ രാത്രി കൊണ്ടാണ് അക്രമം അഴിച്ചു വിട്ടത്. സാപ്രോഷിയ ആണവ നിലയം തകർത്തെന്ന് അമേരിക്ക വ്യക്തമാക്കി.

7

സംഭവത്തില്‍ അഗാധമായി ആശങ്ക രേഖപ്പെടുത്തുന്നുവെന്ന് അമേരിക്ക പ്രതികരിച്ചു. യുക്രൈനില്‍ ഒറ്റരാത്രികൊണ്ട് ആക്രമണം നടത്തി, സാപ്രോഷിയ ആണവ നിലയത്തിന്റെ നിയന്ത്രണം തങ്ങള്‍ക്കാണെന്ന റഷ്യന്‍ അവകാശവാദത്തെ സംശയിക്കുന്നില്ലെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ആണവനിലയത്തിലെ റിയാക്ടറിനെ ആക്രമണം ബാധിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നും യുഎസ്. ആണവ നിലയത്തിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തതില്‍ കടുത്ത ആശങ്കയാണുളളത്. ആണവനിലയത്തിന്റെ നിയന്ത്രണം സംബന്ധിച്ച് റഷ്യന്‍ സൈന്യത്തിന്റെ പ്രവൃത്തികളെ കുറിച്ച് വ്യക്തതയില്ലെന്നും യുഎസ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

English summary
ukraine russia crisis; President Volodymyr Zelenskyy reacted to NATO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X