യുഎന്‍ സ്ഥാനപതിയുടെ വാഹനമിടിച്ച് കുട്ടി മരിച്ചു
യൗണ്ടി: യുഎന്‍ അബാസിഡര്‍ സാമന്ത പവേഴ്‌സിന്റെ വാഹനവ്യൂഹത്തിനടിയില്‍പെട്ട് ഒരു കുട്ടി കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ ബോകോ ഹറാം തീവ്രവാദികള്‍ക്കെതിരെയുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ എത്തിയതായിരുന്നു യുഎന്‍ അംബാസിഡര്‍.
ഉത്തര കാമറൂണിലെ മോക്കോളോ എന്ന ചെറു പട്ടണത്തിലാണ് സംഭവം. വാഹനവ്യൂഹത്തിനിടയിലെ ഒരു സായുധ വാഹനത്തിനു മുന്നിലേക്ക് ഓടി ഇറങ്ങിയ കുട്ടിയാണ് തല്‍ക്ഷമം വാഹനമിടിച്ച് മരിച്ചത്. പശ്ചിമ ആഫ്രിക്കയില്‍ കൊടിയ പീഡനത്തിനിരയായ അഭയാര്‍ത്ഥികളെ കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍കൊപ്പം പുറപ്പെട്ടതായിരുന്നു സാമന്ത.

കുട്ടി കൊല്ലപ്പെട്ടതില്‍ സാമന്ത അതിയായ ഖേദം പ്രകടിപ്പിച്ചു. സാമന്ത കുട്ടിയുടെ വീട്ടില്‍ ചെന്ന് ദു:ഖം അറിയിക്കുകയും ചെയ്തു. എന്നാല്‍ കുട്ടി കൊല്ലപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഇവര്‍ അവിടെ എത്തിയത്. സാമന്ത കുട്ടിയുടെ വീട്ടില്‍ എത്തുന്നതുവരെയും മൃതദേഹം മണലില്‍ വച്ച് ഗ്രാമവാസികള്‍ മൂകരായി ഇരിക്കുകയായിരുന്നു.
സാമന്തയുടെ വാഹനം ഇരട്ട ലൈനുള്ള ഹൈവേയിലൂടെ പോകുമ്പോള്‍ ഇരുവശത്തും ഗ്രാമീണര്‍ കാഴ്ചക്കാരായുണ്ടായിരുന്നു. ഉവര്‍ക്കിടയില്‍ നിന്നാണ് ഒരു കുട്ടി കാമറൂണ്‍ സ്വദേശി ഓടിച്ചിരുന്ന വാഹനത്തിനു മുന്നിലേക്ക് ഓടി ഇറങ്ങിയത്. കുട്ടി ഓടി ഇറങ്ങുന്നത് തടയാന്‍ ഒരാള്‍ കൈപൊക്കി ഓടിയടുത്തെങ്കിലും തടയാനായില്ല. വാഹനവ്യൂഹത്തിന് സംരക്ഷമൊരുക്കി മുകളില്‍ ഒരു ഹെലികോപറ്ററും പറക്കുന്നുണ്ടായിരുന്നു.












Click it and Unblock the Notifications