ഉത്തരകൊറിയക്ക് പിടിവീഴുന്നു; പ്രവാസ ജീവിതം ഉപേക്ഷിക്കേണ്ടി വരും, ഇന്ധന ഇറക്കുമതി വിലക്കും

  • Posted By:
Subscribe to Oneindia Malayalam

ന്യൂയോർക്ക്: ഉത്തരകൊറിയ്ക്കെതിരെ ഉപരോധം ശക്തമാക്കി അമേരിക്ക. അമേരിക്കയുടെ പുതിയ ഉപരോധം ഉത്തരകൊറിയയെ പ്രതിരോധത്തിലാക്കുമെന്നതിൽ  സംശയമില്ല. ഇത്തവണ പെട്രോൾ ഇറക്കുമതിയ്ക്ക് ഉപരോധം ഏർപ്പെടുത്താനാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായ യുഎൻ സുരക്ഷ കൗൺസിലിൽ വോട്ടെടുപ്പ് നടക്കും.

ട്രംപിന് നേരെ ഭീഷണിയുമായി സയീദ്; ജെറുസലേം വിഷയത്തിൽ വലിയ വിലകൊടുക്കോണ്ടി വരും!

പ്രമേയം സഭയിൽ പാസായാൽ ഉത്തരകൊറിയയ്ക്ക് വൻ പ്രതിസന്ധിയാണ് നേരിടേണ്ടി വരുക. ലോകത്തിനന്റെ വിവിധ ഭാഗങ്ങളിൽ ജോലി നോക്കുന്ന ഉത്തരകൊറിയൻ പൗരന്മാർക്ക് മാത്യരാജ്യത്തിലേയ്ക്ക് തിരിച്ചു വരേണ്ടി വരും. ഇത് രാജ്യത്തിന് വൻ തിരിച്ചടിയാണ് . ഉത്തരകൊറിയയുടെ ആണവ മിസൈൽ പരീക്ഷണങ്ങൾക്കെതിരെ ലോകരാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഉപരോധത്തിലൂടെ ഉത്തരകൊറിയയ്ക്ക് തിരിച്ചടി നൽകുകയാണ് ലക്ഷ്യം.

 ഇന്ധന ഇറക്കുമതി

ഇന്ധന ഇറക്കുമതി

ഉത്തരകൊറിയ്ക്ക് നേരെ പല ഉപരോധങ്ങളും അമേരിക്ക ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ധന ഉപരോധം ഉത്തരകൊറിയയ്ക്ക വൻ തിരിച്ചടിയാണ്. ഉത്തരകൊറിയയിലേയ്ക്ക് അസംസ്കൃത ഇന്ധനവും ശുദ്ധീകരിച്ച ഇന്ധനവും ഇറക്കുമതി ചെയ്യുന്നത് ചൈനയിൽ നിന്നാണ്. ഉപരോധം വന്നാൽ ഉത്തര കൊറിയയിലേക്ക് ഇറക്കുമതി ചെയ്യുന്ന ശുദ്ധീകരിച്ച ഇന്ധനത്തിൽ 90 ശതമാനത്തിന്റെയും വരവ് നിലയ്ക്കും.അതേ സമയം വോട്ടെടുപ്പിൽ ഉത്തര കൊറിയയുമായി അടുത്ത ബന്ധം പുലർത്തുന്ന ചൈനയുടെ പിന്തുണ നിർണായകമാണ്.

പ്രവാസികളെ തിരിച്ചയക്കും

പ്രവാസികളെ തിരിച്ചയക്കും

ചൈന, റഷ്യ എന്നിവിടങ്ങളിൽ ഉത്തരകൊറിയയിലെ നൂറുകണക്കിന് പൗരന്മാർ ജോലി ചെയ്യുന്നുണ്ട്. ഇവരെ തിരിച്ചയച്ചാൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി തന്നെ ബാധിക്കും. രാജ്യത്തിനും വേണ്ടി പണം സമ്പാദിക്കാനാണ് ഉത്തരകൊറിയ പൗന്മാരെ മറ്റുള്ള രാജ്യത്തിലേയ്ക്ക് അയച്ചിരിക്കുന്നത്. അടിമത്ത സമാനമായ സ്ഥിതി യെന്നാണ് ഇതിനെ യുഎൻ മുനുഷ്യാവകാശ സമിതി വിശേഷിപ്പിക്കുന്നത്.

ചൈന- ഉത്തരകൊറിയൻ ബന്ധം തകർക്കുക

ചൈന- ഉത്തരകൊറിയൻ ബന്ധം തകർക്കുക

ഉത്തരകൊറിയ്ക്കെതിരെ അടുത്ത ബന്ധം പുലർത്തുന്ന രാജ്യമാണ് ചൈന. രാജ്യത്തിനെതിരെ ഇന്ധന ഉപരോധം നടപ്പിലാക്കുന്നതിന് മുന്നോടിയായി ചൈനീസ് പ്രസിഡന്റ് ഷീ ചിങ് പിങ്ങുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തെ തുടർന്ന് ചൈനീസ് പ്രതിനിധി രാജ്യം സന്ദർശിച്ചിരുന്നു. ഉപരോധം നിലവിൽ വന്നാൽ‌ ഉത്തരകൊറിയയിലേയ്ക്ക് ഇന്ധന കയറ്റുമതി നടത്തണമെങ്കിൽ യുഎന്നിന്റെ അനുവാദം ആവശ്യമായി വരും. കൂടാതെ എല്ലാ അംഗരാജ്യങ്ങളും ഇന്ധന കയറ്റുമതിയുടെ വിവരങ്ങൾ യുഎന്നിന് കൈമാറേണ്ടി വരും.

ആണവ പരീക്ഷണം

ആണവ പരീക്ഷണം

ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തെ തുടർന്നാണ് രാജ്യത്തിനെതിരെ ശക്തമായ ഉപരോധം കൊണ്ടു വരുന്നത്. മുൻപ് പല ഉപരോധം ഏർപ്പെടുത്തിയിട്ടും ഉത്തരെ കൊറിയ മിസൈൽ പരീക്ഷണം തുടർന്നിരുന്നു. നവംബർ 28 ന് ലോക രാജ്യങ്ങളെ ഞെട്ടിച്ച് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് രാജ്യത്തിനെതിരെ കടുത്ത നിലപാടെടുക്കാൻ തീരുമാനിച്ചത്. യുഎന്നിന്റേയും അംഗരാജ്യങ്ങളുടേയും മുന്നറിയിപ്പിനെ അവഗണിച്ചായിരുന്നു ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The UN Security Council will vote on Friday (Dec 22) on a US-drafted resolution ramping up sanctions on North Korea by restricting oil supplies vital for Pyongyang's missile and nuclear programmes.The United States has been in negotiations with China, Pyongyang's ally, on slapping new sanctions in response to the Nov 28 test of an intercontinental ballistic missile (ICBM).

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്