കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്‌സിനെടുക്കാത്തവരെ ഞെട്ടിച്ച് ഓസ്ട്രിയ, ലോക്ഡൗണില്‍ കഴിയേണ്ടി വരും, യൂറോപ്പ് വിറയ്ക്കുന്നു

Google Oneindia Malayalam News

വിയന്ന: യൂറോപ്പിലാകെ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളുമായി ഓസ്ട്രിയ. വാക്‌സിനെടുക്കാത്തവര്‍ക്കായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഓസ്ട്രിയ. ശൈത്യ കാലം അടുത്ത് വരുന്ന സാഹചര്യത്തിലാണ് യൂറോപ്പിലെ കൊവിഡ് കേസുകള്‍ വിചാരിച്ചതിലും അപ്പുറത്തേക്ക് കുതിക്കുന്നത്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ഓസ്ട്രിയയും. ജര്‍മനയില്‍ കടുത്ത നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. ബ്രിട്ടനില്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ ചെറിയ കുട്ടികളും പരീക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതെല്ലാം യൂറോപ്പിലാകെ അലയടിക്കുന്ന പുതു തരംഗത്തെ ഭയന്നിട്ടാണ്. ലോകാരോഗ്യ സംഘടന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കുറുപ്പിന്റെ പ്രദര്‍ശനം മുടങ്ങി, എറണാകുളത്ത് കവിത തിയേറ്ററിന് നേരെ തിരിഞ്ഞ് കാണികള്‍, സംഘര്‍ഷംകുറുപ്പിന്റെ പ്രദര്‍ശനം മുടങ്ങി, എറണാകുളത്ത് കവിത തിയേറ്ററിന് നേരെ തിരിഞ്ഞ് കാണികള്‍, സംഘര്‍ഷം

1

പുതു തരംഗത്തിന്റെ പ്രഭവകേന്ദ്രമായി യൂറോപ്പ് മാറിയിരിക്കുകയാണ്. ക്രിസ്മസ് കൂടി മുന്നില്‍ കണ്ട പുതിയ നിയന്ത്രണങ്ങളാണ് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ കൊണ്ടുവരുന്നത്. അതേസമയം വാക്‌സിനേഷന്‍ വേഗം കുറഞ്ഞതും ചര്‍ച്ചയാവുന്നുണ്ട്. എന്നാല്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കൊണ്ട് മാത്രം സാധിക്കുമോ എന്ന സംശയവും ശക്തമായിരിക്കുകയാണ്. അതേസമയം ആളുകള്‍ പുറത്തിറങ്ങി കൂട്ടം കൂടിയാല്‍ കൊവിഡ് മഞ്ഞുമാസത്തില്‍ വേഗത്തില്‍ പടരുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഉണ്ടായ കൊവിഡ് കേസുകളിലും മരണങ്ങളിലും പകുതിയോളം യൂറോപ്പില്‍ നിന്നാണ്. ഏപ്രിലിലെ പീക്കിന് ശേഷമുള്ള ഉയര്‍ന്ന തോതാണിത്.

ബിസിനസ് രംഗവും സര്‍ക്കാരുകളും ഒരേ ആശങ്കയിലാണ്. സാമ്പത്തിക രംഗം കരകയറണമെങ്കില്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്നാണ് ഭയക്കുന്നത്. ഓസ്ട്രിയയില്‍ ഒമ്പത് മില്യണ്‍ ജനങ്ങളാണ് ഉള്ളത്. ഇതില്‍ രണ്ട് മില്യണ്‍ ആളുകള്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതി. അതും എല്ലാ കാര്യങ്ങള്‍ക്കും ഇവര്‍ക്ക് പുറത്തിറങ്ങാനാവില്ല. അവശ്യ സാധനങ്ങള്‍ വാങ്ങാനായി ഇവര്‍ക്ക് പുറത്തിറങ്ങാം. അതേസമയം ആളുകള്‍ക്ക് ഓഫീസില്‍ പോകാം, എന്നാല്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കില്ല. രണ്ടും ഒരുപോലെ ഇരിക്കുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് സര്‍ക്കാര്‍ ഇത് തിരിച്ചറിയുക എന്ന വിമര്‍ശനവും ശക്തമാണ്. ലോക്ഡൗണ്‍ നടപ്പാക്കുന്ന രീതിക്കെതിരെ വിമര്‍ശനവും ശക്തമാണ്.

വാക്‌സിനേറ്റ് ചെയ്യാത്തവരെ വാക്‌സിനേറ്റ് ചെയ്യിക്കുക, വാക്‌സിനെടുക്കാത്തവരെ അടച്ചിടാതിരിക്കുക എന്നതാണ് താന്‍ നിര്‍ദേശിക്കുന്നതെന്ന് ചാന്‍സലര്‍ അലക്‌സാണ്ടര്‍ ഷാലന്‍ബര്‍ഗ് പറഞ്ഞു. 65 ശതമാനം മാത്രമാണ് ആകെ വാക്‌സിനേഷന്‍ സ്വീകരിച്ചത്. യൂറോപ്പിലെ തന്നെ ഏറ്റവും കുറഞ്ഞ വാക്‌സിനേഷന്‍ ശതമാനമാണ്. അതേസമയം ലോക്ഡൗണ്‍ നടപ്പിലാക്കുക പോലീസിന് വലിയ ബുദ്ധിമുട്ടായിരിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം ജര്‍മനിയില്‍ 16 സംസ്ഥാനങ്ങളാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. ലോക്ഡൗണുകളും സ്‌കൂളുകള്‍ അടച്ചിടണമെന്നാണ് സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ എല്ലാവരോടും വാക്‌സിന്‍ സ്വീകരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

കുറുപ്പ് കണ്ട ഉടനെ എന്നെ വാപ്പച്ചി വിളിച്ചു, ഒരേയൊരു കാര്യം പറഞ്ഞു, അതാണ് സംഭവിച്ചതെന്ന് ദുല്‍ഖര്‍കുറുപ്പ് കണ്ട ഉടനെ എന്നെ വാപ്പച്ചി വിളിച്ചു, ഒരേയൊരു കാര്യം പറഞ്ഞു, അതാണ് സംഭവിച്ചതെന്ന് ദുല്‍ഖര്‍

English summary
unvaccinated people in lockdown as austria imposes new rule after covid cases surging in europe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X