കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുടിയുടെ പേരില്‍ ബഹളം, യുവാവ് കൊലപ്പെടുത്തിയത് കുടുംബത്തിലെ 8 പേരെ!

  • By Muralidharan
Google Oneindia Malayalam News

മോസ്‌കോ: ആറു വയസ്സുകാരനായ മകന്റെ മുടി മുറിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് ഒരു കുടുംബത്തിന്റെ കൂട്ടക്കുരുതിയില്‍. ആറ് മക്കളെയും ഗര്‍ഭിണിയായ ഭാര്യയെയും വൃദ്ധയായ മാതാവിനെയുമാണ് ദേഷ്യം പൂണ്ട യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്. റഷ്യയിലെ മോസ്‌കോയിലാണ് ഊ ദുരന്തം സംഭവിച്ചത്.

പാരറ്റ് ഹെയര്‍കട്ട് എന്ന് വിളിക്കപ്പെടുന്ന പ്രത്യേക തരം ഹെയര്‍കട്ടാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായത് എന്ന് കൊലപാതകം നടത്തിയ ഒലേഗ് ബെലോവ് എന്ന യുവാവ് കോടതിയില്‍ പറഞ്ഞു. 32 കാരിയായ ഭാര്യ യൂലിയ തന്നില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. തനിക്കിഷ്ടമില്ലാത്ത രീതിയില്‍ മകന്റെ മുടി മുറിക്കാനും യൂലിയയ്ക്ക് ആഗ്രഹമുണ്ടായിരുന്നു.

murder-crime

തമാശ പറയുകയാണോ എന്ന് ആദ്യം താന്‍ ഭാര്യയോട് ചോദിച്ചു. പിന്നീട് മുടി മുറിക്കുന്ന കത്രിക പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. അങ്ങനെയാണ് വഴക്ക് തുടങ്ങിയത്. വഴക്ക് മൂത്ത് ഒലേഗ് ബെലോവ് ഭാര്യയെ അടിച്ചു. രണ്ട് തവണ അടിയേറ്റ് ഭാര്യ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പിന്നാലെ ചെന്ന ഒലേഗ് ബെലോവ് ഭാര്യ യൂലിയയെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ഭാര്യയ്ക്ക് പിന്നാലെ ഇയാള്‍ ആറ് മക്കളെയും വെട്ടിക്കൊന്നു. ഒലേഗ് ബെലോവിന്റെ 73 കാരിയായ അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. ഇവരെയും കൊലപ്പെടുത്തി. 21 തവണയാണ് ഇയാള്‍ മാതാവിനെ വെട്ടിയത്. യൂലിയയുടെ മാതാവിനെയും കൊലപ്പെടുത്താന്‍ ഒലേഗ് ബെലോവ് ശ്രമിച്ചെങ്കിലും അപ്പോഴേക്കും പോലീസ് സ്ഥലത്തെത്തി ഇയാളെ കീഴ്‌പ്പെടുത്തി.

English summary
Upset over son’s hair cut Russian man hacks family members to death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X