• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡിലെ തര്‍ക്കത്തിനിടെ വെടിവെപ്പ്; നടിയും ഭര്‍ത്താവും രക്ഷപ്പെട്ടത് തലനാരിഴക്ക്

Google Oneindia Malayalam News

ലോസ് ഏഞ്ചല്‍സ്: അമേരിക്കന്‍ നടി ഡെനിസ് റിച്ചാര്‍ഡ്‌സിനും ഭര്‍ത്താവ് ആരോണ്‍ ഫിപ്പേഴ്സിനും നേരെ നടുറോഡില്‍ വെടിവെപ്പ്. തിങ്കളാഴ്ചയാണ് സംഭവം. ഷൂട്ടിംഗിനായി സ്റ്റുഡിയോയിലേക്ക് പോകുകയായിരുന്നു ഡെനിസ് റിച്ചാര്‍ഡ്‌സിനും ആരോണ്‍ ഫിപ്പേഴ്സിനും നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.

ആരോണ്‍ ഫിപ്പേഴ്‌സ് ആയിരുന്നു വാഹനമോടിച്ചിരുന്നത്. പാര്‍ക്കിംഗ് നോക്കുന്നതിനായി വാഹനം നിര്‍ത്തിയപ്പോള്‍ പിറകിലെ വാഹനത്തില്‍ വന്നയാള്‍ പ്രകോപിതനാകുകയായിരുന്നു. പിന്നീട് ഡെനിസ് റിച്ചാര്‍ഡ്‌സിനും ആരോണ്‍ ഫിപ്പേഴ്സും സഞ്ചരിച്ച വാഹനത്തെ മറികടന്നെത്തി ട്രക്കിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

1

Image Credit: Instagram@deniserichards


ഒഴിഞ്ഞ് മാറിയതിനാല്‍ തലനാരിഴക്കാണ് ഇരുവരും രക്ഷപ്പെട്ടത്. വെടിവെച്ച ശേഷം യാതൊരു സങ്കോചവുമില്ലാതെ അക്രമി വാഹനമോടിച്ച് പോകുകയും ചെയ്തു. ട്രക്കിന്റെ ഡ്രൈവിംഗ് സീറ്റിന്റെ പിന്‍ഭാഗത്താണ് വെടിയേറ്റത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്ന് ടിഎംസെഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ആക്രമണത്തില്‍ ഞെട്ടിപ്പോയ ഡെനിസ് റിച്ചാര്‍ഡ്സ് കരഞ്ഞുകൊണ്ടാണ് സെറ്റിലെത്തിയത്.

മദമിളകിയ 'കബാലി' റോഡില്‍ കലിപ്പില്‍, രക്ഷപ്പെടാന്‍ 8 കിലോമീറ്റര്‍ റിവേഴ്‌സ് ഗിയറില്‍ പോയി ബസ്, വീഡിയോമദമിളകിയ 'കബാലി' റോഡില്‍ കലിപ്പില്‍, രക്ഷപ്പെടാന്‍ 8 കിലോമീറ്റര്‍ റിവേഴ്‌സ് ഗിയറില്‍ പോയി ബസ്, വീഡിയോ

2

Image Credit: Instagram@deniserichards

കാര്യം തിരക്കിയ ക്രൂ അംഗങ്ങള്‍ ഡെനിസിന്റെ വാഹനത്തിലെ ബുള്ളറ്റ് കൊണ്ട പാട് കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ലോസ് ഏഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. സ്ലോസണിന്റെയും വെസ്റ്റേണ്‍ അവന്യൂസിന്റെയും കവലയ്ക്ക് സമീപം വെച്ചാണ് അക്രമി വെടിയുതിര്‍ത്തത് എന്ന വ്യക്തമായിട്ടുണ്ട്. അക്രമത്തിന് ശേഷം 12 മണിക്കൂറോളം ഷൂട്ടിംഗില്‍ പങ്കെടുത്താണ് ഡെനിസ് മടങ്ങിയത്.

ആഗ്രഹിച്ചതെന്തും നടക്കും, കൂടാതെ പ്രശസ്തിയും.. ഐശ്വര്യദേവത തൊട്ടുമുന്നില്‍; ഈ രാശിക്കാര്‍ക്കിനി നല്ലകാലംആഗ്രഹിച്ചതെന്തും നടക്കും, കൂടാതെ പ്രശസ്തിയും.. ഐശ്വര്യദേവത തൊട്ടുമുന്നില്‍; ഈ രാശിക്കാര്‍ക്കിനി നല്ലകാലം

3

Image Credit: Instagram@deniserichards

ഈ സമയമത്രയും ഭര്‍ത്താവ് ആരോണ്‍ ഫിപ്പേഴ്സും സെറ്റിലുണ്ടായിരുന്നു. ജോലി പൂര്‍ത്തിയാക്കിയ ശേഷം സറ്റില്‍ ഉണ്ടായിരുന്ന ഒരു ഓഫ് ഡ്യൂട്ടി പൊലീസ് ആണ് ഡെനിസ് റിച്ചാര്‍ഡ്‌സിനെയും ആരോണ്‍ ഫിപ്പേഴ്‌സിനെയും തിരികെ കൊണ്ടുപോയത്. അക്രമിയെ കണ്ടെത്താനായി സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ഉള്ളവ പരിശോധിക്കും എന്ന് ലോസ് ഏഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

വരുമാനം കോടികള്‍, ആഡംബര വാഹനങ്ങളുടെ നീണ്ടനിര, കൊട്ടാരം...; സാനിയയുടെയും മാലിക്കിന്റേയും ആസ്തി കേട്ടോവരുമാനം കോടികള്‍, ആഡംബര വാഹനങ്ങളുടെ നീണ്ടനിര, കൊട്ടാരം...; സാനിയയുടെയും മാലിക്കിന്റേയും ആസ്തി കേട്ടോ

4

Image Credit: Instagram@deniserichards

നടി എന്ന് കൂടാതെ അമേരിക്കയിലെ മുന്‍ ഫാഷന്‍ മോഡലുമാണ് ഡെനിസ് റിച്ചാര്‍ഡ്‌സ്. സ്റ്റാര്‍ഷിപ്പ് ട്രൂപ്പേഴ്സിലെ കാര്‍മെന്‍ ഇബാനെസ്, വൈല്‍ഡ് തിംഗ്സിലെ കെല്ലി വാന്‍ റയാന്‍, ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ് എന്ന ചിത്രത്തിലെ ബോണ്ട് ഗേള്‍ ക്രിസ്മസ് ജോണ്‍സ് എന്നിവയാണ് ഏറ്റവും ശ്രദ്ധേയമായ വേഷങ്ങള്‍.

English summary
US actress Denise Richards and husband narrowly escaped from a man's open fires at road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X