കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീക്കട്ടയില്‍ ഉറുമ്പ്!!! അമേരിക്കന്‍ സൈന്യത്തിന്റെ സൈറ്റും ഹാക്ക്ഡ്

Google Oneindia Malayalam News

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും ശക്തമായ സൈന്യം, രാഷ്ട്രം എന്നീ പദവികളൊക്കെ തങ്ങള്‍ക്കാണെന്ന് പറയുന്നവരാണ് അമേരിക്കക്കാര്‍. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം... അമേരിക്കന്‍ സൈന്യത്തിനും നല്ല ഉഗ്രന്‍ പണി കിട്ടി.

അമേരിക്കന്‍ സൈന്യത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. സിറിയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ എന്നവകാശപ്പെടുന്ന സിരിയന്‍ ഇലക്ട്രോണിക് ആര്‍മി എന്ന ഹാക്കര്‍മാരാണ് പണിയൊപ്പിച്ചത്.

Syrian Electronic Army

സൈബര്‍ സുരക്ഷാ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ആഹ്വാനം ചെയ്ത് മണിക്കൂറുകള്‍ക്കമാണ് അമേരിക്കന്‍ സൈന്യത്തിന്റെ തന്നെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് എന്നത് ഏറെ ശ്രദ്ധേയമാണ്. ജര്‍മനിയില്‍ ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു ഒബാമ.

www.army.mil എന്ന വെബ്‌സൈറ്റ് ആണ് ഹാക്ക് ചെയ്തത്. സംഭവം ഇതുവരെ ശരിയാക്കിയെടുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വെബ്‌സൈറ്റ് പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിയ്ക്കുകയാണ്.

'ഹാക്ക്ഡ് ബൈ സിറിയന്‍ ഇലക്ട്രോണിക് ആര്‍മി', 'തീവ്രവാദികളെ പരിശീലിപ്പിയ്ക്കുന്നത് അവസാനിപ്പിയ്ക്കുക', ' നിങ്ങളുടെ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ്, അവരിതൊന്നും കേള്‍ക്കില്ല' - ഇങ്ങനെയൊക്കെയായിരുന്നു സിറിയന്‍ ഇലക്ട്രോണിക് ആര്‍മി അമേരിക്കന്‍ സൈന്യത്തിന്റെ സൈറ്റ് ഹാക്ക് ചെയ്ത് കുറിച്ചിട്ട വാക്കുകള്‍.

തങ്ങള്‍ അമേരിക്കന്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കാര്യം സിറിയന്‍ ഇലക്ട്രോണിക് ആര്‍മി തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്തു.

English summary
A hacker group backing the Syrian government claimed responsibility for hacking the official website of the US Army, just hours after President Obama called for new cybersecurity laws at the G-7 summit in Germany.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X