രാസായുധ പ്രയോഗം, ട്രംപ് സിറിയയില്‍ 'പണി' തുടങ്ങി!! ചീറിയെത്തിയത് ടോമോഹാക്ക് മിസൈലുകള്‍!!
അമ്പതോളം മിസൈലുകള്‍ അമേരിക്ക സിറിയയില്‍ വര്‍ഷിച്ചു
ദമാസ്‌കസ്: സിറിയക്കു നേരെ അമേരിക്കയുടെ വ്യോമാക്രമണം. സര്‍ക്കാരിന്റെ രാസായുധ പ്രയോഗത്തെ തുടര്‍ന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സിറിയക്കെതിരേ സൈനിക നടപടി പ്രഖ്യാപിച്ചത്. അമ്പതോളം ടോമോഹാക്ക് മിസൈലുകള്‍ അമേരിക്ക സിറിയയില്‍ വര്‍ഷിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ബഷര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരേ അമേരിക്കയുടെ നേരിട്ടുള്ള ആദ്യത്തെ ആക്രമണം കൂടിയാണിത്.

സിറിയിലെ ഷായരത് വ്യോമത്താവളത്തിനു നേരെയാണ് അമേരിക്കയുടെ ആദ്യത്തെ ആക്രമണമുണ്ടായത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണം ആരംഭിച്ചതെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച സിറിയയിലെ വിമത നഗരമായ ഖാന്‍ ശൈഖൂനിലുണ്ടായ രാസായുധ പ്രയോഗത്തില്‍ 100ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെത്തുടര്‍ന്നു ട്രംപും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും സിറിയന്‍ പ്രസിഡന്റിനെ വിമര്‍ശിച്ചിരുന്നു.

അമേരിക്കയിലെ മുന്‍ സര്‍ക്കാരിന്റെ കഴിവുകേടും നിശ്ചയദാര്‍ഢ്യമില്ലായ്മയുമാണ് സിറിയയില്‍ അല്‍ അസദ് സര്‍ക്കാരിന്റെ നീചമായ നടപടിക്കു കാരണമെന്നും ട്രംപ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തുകയും ചെയ്തു. ഈ പ്രസ്താവനയ്ക്കു പിന്നാലെയാണ് ട്രംപ് സൈനിക നടപടി ആരംഭിച്ചത്.












Click it and Unblock the Notifications