കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയുടെ സഹായം ഇസ്രായേലിന് തന്നെ, ഇത്തവണ 1350 കോടി

  • By Soorya Chandran
Google Oneindia Malayalam News

വാഷിങ്ടണ്‍: പലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നത്തില്‍ അമേരിക്ക ആര്‍ക്കൊപ്പമാണെന്ന് ഒരിക്കല്‍ കൂടി പരസ്യമായി തെളിയിച്ചു. മിസൈല്‍ പ്രതിരോധ സംവിധാനത്തിനായി അമേരിക്ക ഇസ്രായേലിന് നല്‍കുന്നത് 1350 കോടി രൂപയാണ്.

അടുത്ത വര്‍ഷത്തേക്കുള്ള ധനസഹായമാണിത്. 1,056 കോടി രൂപയായിരുന്നു വൈറ്റ് ഹൗസ് ആവശ്യപ്പെട്ടത്. എന്നാല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് കുറച്ചുകൂടി ഉദാരമായ സമീപനമെടുത്തു. മൂന്നൂറ് കോടി രൂപ അധികം നല്‍കാന്‍ തീരുമാനിച്ചു.

America and Israel

മൃഗീയ ഭൂരിപക്ഷത്തോടെയാണ് ഇസ്രായേലിനുള്ള ധനസഹായത്തിന് മേലുള്ള വോട്ടെടുപ്പില്‍ തീരുമാനമെടുത്തത്. 395 പേര്‍ അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് വെറും എട്ട് പേര്‍ മാത്രം.

ഇസ്രായേലിന് ഹമാസ് ഉയര്‍ത്തുന്ന ഏറ്റവും വലിയ വെല്ലുവിളി റോക്കറ്റ് ആക്രമണം ആണ്. ഇതിനെ പ്രതിരോധിക്കാനുള്ള സംവിധാനം മെച്ചപ്പെടുത്താനാണ് ഇപ്പോള്‍ അമേരിക്കന്‍ സഹായം. കഴിഞ്ഞ ദിവസം ഹമാസ് ഇസ്രായേലിന് നേരെ നടത്തിയ റോക്കറ്റ് ആക്രമണങ്ങളില്‍ ഒന്ന് പോലും ലക്ഷ്യത്തിലെത്തിയില്ല. എല്ലാ റോക്കറ്റുകളേയും ഇസ്രായേല്‍ സേന മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തു.

ഗാസയില്‍ മരണം ആയിരത്തി എഴുനൂറ് കവിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലിന്റെ ആള്‍ നാശം 63 ആണ്. അതിനിടെ ഇസ്രായേല്‍ സൈനികനെ ഹമാസ് തട്ടിക്കൊണ്ടുപോയതായി വാര്‍ത്തകള്‍ പുറത്തുവന്നു. തട്ടിക്കൊണ്ടുപോയ സൈനികനെ ഹമാസ് ഉടന്‍ മോചിപ്പിക്കണം എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ആവശ്യം.

English summary
The Senate on Friday rushed through a $225 million bill to replenish Israel’s missile defense system, and House approval was expected in the final hours before lawmakers began a summer break.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X