കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന് മുമ്പില്‍ മുട്ടുമടക്കി അമേരിക്ക; പ്രതികാരനടപടി അവസാനിപ്പിക്കും, യൂറോപ്പില്‍ നിന്ന് ചരക്കെത്തും

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍/ടെഹ്‌റാന്‍: കൊറോണ വൈറസ് രോഗം കൂടുതലായി വ്യാപിക്കുന്ന രാജ്യമാണ് അമേരിക്ക. രണ്ടാഴ്ചക്കകം അമേരിക്കയില്‍ മരണ സംഖ്യ കുത്തനെ ഉയരുമെന്നാണ് പ്രസിഡന്റ് ട്രംപ് തന്നെ പറയുന്നത്. രണ്ട് ലക്ഷത്തിലധികം അമേരിക്കക്കാര്‍ മരിച്ചുവീഴുമെന്നാണ് വിലയിരുത്തല്‍. രണ്ടാംലോക യുദ്ധത്തിന് ശേഷം ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കൂട്ടത്തോടെ മരിക്കുന്നത് സംഭവം ഇതാണെന്ന് ഐക്യരാഷ്ട്രസഭയും പറയുന്നു. ശത്രുതയിലുള്ള എല്ലാ രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.

ഈ സാഹചര്യത്തിലാണ് അമേരിക്ക മരുന്നുകള്‍ ഇറാന് എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തത്. വേണ്ടെന്നായിരുന്നു ഇറാന്റെ നിലപാട്. നിങ്ങളുടെ മരുന്ന് ഞങ്ങള്‍ക്ക് വേണ്ടെന്നും ഉപരോധം അവസാനിപ്പിച്ച ശേഷം മതി മറ്റു ചര്‍ച്ചകളെന്നുമാണ് ഇറാന്‍ വ്യക്തമാക്കിയത്. ഇപ്പോള്‍ ഇറാന്റെ ആവശ്യം അമരിക്ക അംഗീകരിക്കുന്നുവെന്നാണ് വിവരം. വിശദാംശങ്ങള്‍....

ആദ്യം കരാറിലൊപ്പിട്ട അമേരിക്ക

ആദ്യം കരാറിലൊപ്പിട്ട അമേരിക്ക

ഇറാന്‍ ആണവയാധം നിര്‍മിക്കുന്നുവെന്നാരോപിച്ചാണ് അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാനെതിരെ ഉപരോധം കൊണ്ടുവന്നത്. എന്നാല്‍ 2015ല്‍ പ്രസിഡന്റ് ഒബാമ ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൈയ്യെടുത്ത് ഇറാനുമായി ചര്‍ച്ച നടത്തുകയും ആണവ കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. അമേരിക്കക്ക് പുറമെ ലോകത്തെ അഞ്ച് വന്‍ശക്തികളും കരാറിലൊപ്പിട്ടു.

കാര്യങ്ങള്‍ തകിടം മറിഞ്ഞു

കാര്യങ്ങള്‍ തകിടം മറിഞ്ഞു

ഒബാമ പോയി ട്രംപ് വന്നതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഇറാനെതിരായ നീക്കങ്ങള്‍ അമേരിക്ക ശക്തിപ്പെടുത്തി. ആണവ കരാറില്‍ നിന്ന് അമേരിക്ക മാത്രം പിന്‍മാറി. മറ്റു വന്‍ ശക്തികളെല്ലാം കരാറുമായി മുന്നോട്ട് പോകുകയും ചെയ്തു. ട്രംപ് ഇറാനെതിരായ ഉപരോധം പുനസ്ഥാപിക്കുകയും ചെയ്തു.

ട്രംപിന്റെ നിലപാട്

ട്രംപിന്റെ നിലപാട്

അമേരിക്കയുടെ ഏകപക്ഷീയമായ പിന്‍മാറ്റം ഏറെ വിവാദമായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ ട്രംപിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഇറാനെതിരെ ഉപരോധം ശക്തമാക്കുകയാണ് അമേരിക്ക ചെയ്തത്. ഇതോടെ ഇറാനിലേക്ക് മരുന്നുകള്‍ പോലും എത്താതായി. മാത്രമല്ല, ഇറാനുമായി ഇടപാട് നടത്തുന്നതില്‍ നിന്ന് മറ്റു രാജ്യങ്ങളെയും അമേരിക്ക വിലക്കി.

കൊറോണയുടെ വരവ്

കൊറോണയുടെ വരവ്

ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുത ശക്തിപ്പെട്ടിരിക്കെയാണ് ചൈനയിലെ വുഹാനില്‍ കൊറോണ വ്യാപിച്ചത്. അധികം വൈകിയില്ല, ഇറാനിലും യൂറോപ്പിലും അമേരിക്കയിലും കൊറോണ എത്തി. വൈറസിന്റെ ആദ്യ ഇരകളില്‍ കൂടുതല്‍ ചൈനയും ഇറാനും ഇറ്റലിയുമായിരുന്നു. ഇപ്പോള്‍ സ്‌പെയിനും അമേരിക്കയും കൂടി ഈ പട്ടികയിലേക്കെത്തി.

 സഹായം അഭ്യര്‍ഥിച്ച് അമേരിക്ക

സഹായം അഭ്യര്‍ഥിച്ച് അമേരിക്ക

അമേരിക്കയില്‍ ദിവസവും നൂറ് കണക്കിന് പേരാണ് കൊറോണ വൈറസ് മൂലം മരിച്ചുവീഴുന്നത്. ആശുപത്രികളിലും മറ്റും സൗകര്യങ്ങള്‍ ഏറെയുണ്ടെങ്കിലും തികയാതെ വരികയാണ്. അമേരിക്കയിലെ പ്രമുഖ കേന്ദ്രമായ ന്യൂയോര്‍ക്കിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. തങ്ങളെ സഹായിക്കണമെന്ന് ന്യൂയോര്‍ക്ക് മേയര്‍ കഴിഞ്ഞദിവസം യാചിച്ചത് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സമ്മര്‍ദ്ദം ശക്തമായി

സമ്മര്‍ദ്ദം ശക്തമായി

ഈ വേളയിലാണ് ഇറാന്‍ വിഷയം വീണ്ടും ചര്‍ച്ചയായത്. മരുന്നുകള്‍ എത്തിക്കാന്‍ സാധിക്കാത്തതാണ് ഇറാനില്‍ മരണ സഖ്യ 2500 കവിയാന്‍ ഒരു കാരണം. അമേരിക്ക ഉപരോധം പിന്‍വലിക്കണമെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. ഐക്യരാഷ്ട്രസഭയും സമാനമായ ആവശ്യം ഉന്നയിച്ചു.

അമേരിക്ക നിലപാട് മാറ്റി

അമേരിക്ക നിലപാട് മാറ്റി

എന്തുവന്നാലും ഇറാനെതിരായ ഉപരോധം പിന്‍വലിക്കില്ലെന്നാണ് അമേരിക്ക ഇതുവരെ സ്വീകരിച്ച നിലപാട്. ഉപരോധം പിന്‍വലിക്കാതെ അമേരിക്കയുമായി യാതൊരു ചര്‍ച്ചയില്ലെന്ന് ഇറാനും വ്യക്തമാക്കി. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അമേരിക്ക നിലപാട് മാറ്റിയിരിക്കുന്നു. ഉപരോധം പിന്‍വലിച്ചേക്കുമെന്ന് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ സൂചിപ്പിച്ചു.

പോംപിയോ പറയുന്നത്

പോംപിയോ പറയുന്നത്

ഇറാനെതിരായ ഉപരോധത്തില്‍ ഇളവ് വരുത്തുമെന്നാണ് മൈക്ക് പോംപിയോ പറഞ്ഞത്. ഇക്കാര്യം അമേരിക്കന്‍ ഭരണകൂടത്തിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. മാനുഷിക സഹായവും മരുന്നുകളും എത്തിക്കുന്നതിനുള്ള തടസം നീക്കുന്ന കാര്യമാണ് പരിഗണിക്കുന്നതെന്ന് പോംപിയോ പറഞ്ഞു. മറ്റു ചില രാജ്യങ്ങള്‍ക്കെതിരായ ഉപരോധത്തിലും അമേരിക്ക ഇളവ് വരുത്തും.

500 കോടി ഡോളര്‍ വേണമെന്ന ഇറാന്‍

500 കോടി ഡോളര്‍ വേണമെന്ന ഇറാന്‍

ഇറാന്റെ പ്രതിസന്ധി മനസിലാക്കിയ ലോകരാജ്യങ്ങള്‍ ഉപരോധത്തില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇറാന്‍ സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യെ സമീപിച്ചത്. 500 കോടി ഡോളര്‍ വേണമെന്നായിരുന്നു ആവശ്യം. 1960ന് ശേഷം ആദ്യമാണ് ഐഎംഎഫിനോട് ഇറാന്‍ പണം ആവശ്യപ്പെടുന്നത്.

പുനരാലോചന നടത്തും

പുനരാലോചന നടത്തും

ഇറാനെതിരായ ഉപരോധം സംബന്ധിച്ച് തീര്‍ച്ചയായും പുനരാലോചന നടത്തുമെന്ന് മൈക്ക് പോംപിയോ പറഞ്ഞു. അമേരിക്കയുടെ സഹായം ഒരിക്കലും സ്വീകരിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍ തങ്ങളെ സഹായിക്കണമെന്നില്ല. ആദ്യം ഉപരോധം പിന്‍വലിക്കുകയാണ് വേണ്ടത് എന്നാണ് ഇറാന്‍ ആത്മീയ നേതാവും പ്രസിഡന്റും പ്രതികരിച്ചത്.

യൂറോപ്പില്‍ നിന്ന് ചരക്കുകള്‍ എത്തും

യൂറോപ്പില്‍ നിന്ന് ചരക്കുകള്‍ എത്തും

അതേസമയം, ഇറാനും യൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ ബാര്‍ട്ടര്‍ സംവിധാനം നിലവില്‍ വന്നു. യൂറോപ്പില്‍ നിന്ന് ഇറാനിലേക്ക് അവശ്യ വസ്തുക്കള്‍ എത്തും. പകരം ഇറാന്‍ പണം നല്‍കില്ല. എന്നാല്‍ എണ്ണയുള്‍പ്പെടെയുള്ള ചരക്കുകള്‍ യൂറോപ്പിലേക്ക് കയറ്റി അയക്കും. ഇന്‍സ്റ്റെക്‌സ് എന്ന സംവിധാനത്തിന്റെ ഭാഗമായിട്ടാണ് പുതിയ ഇടപാടുകള്‍.

ഹജ്ജ് തീര്‍ഥാടനം അനിശ്ചിതത്വത്തില്‍; സൗദി അറേബ്യ നിലപാട് വ്യക്തമാക്കി, മുസ്ലിം ലോകം ആശങ്കയില്‍ഹജ്ജ് തീര്‍ഥാടനം അനിശ്ചിതത്വത്തില്‍; സൗദി അറേബ്യ നിലപാട് വ്യക്തമാക്കി, മുസ്ലിം ലോകം ആശങ്കയില്‍

English summary
US could rethink sanctions on Iran to help fight virus: Pompeo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X