കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമേഷ്യയില്‍ ഇറാന്റെ വെല്ലുവിളി നേരിടാന്‍ സൗദിയും അമേരിക്കയും കൈകോര്‍ക്കും..ചര്‍ച്ച സജീവം

പശ്ചിമേഷ്യയിലെ വെല്ലുവിളികൾ നേരിടാൻ സൌദിയും അമേരിക്കയും സഹകരിക്കും

  • By അനാമിക
Google Oneindia Malayalam News

റിയാദ്: പ്രതിരോധരംഗത്ത് സഹകരണം ശക്തിപ്പെടുത്താന്‍ സൗദി അറേബ്യ-അമേരിക്ക തീരുമാനം. സൗദി രണ്ടാം കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും ഫോണില്‍ ഇക്കാര്യം സംബന്ധിച്ച വിശദമായ ചര്‍ച്ച നടത്തി. മധ്യേഷ്യയില്‍ ഇറാന്‍ അടക്കം ഉയര്‍ത്തുന്ന വെല്ലുവിളികളും ചര്‍ച്ചയായി. ഇതിനെ ചെറുക്കാന്‍ സംയ്കതമായി പ്രതിരോധ രംഗം ശക്തമാക്കാനാണ് തീരുമാനമായിരിക്കുന്നത്.

arabia

പശ്ചിമേഷ്യയില്‍ തീവ്രവാദത്തെ നേരിടുന്നതില്‍ കാലങ്ങളായി സൗദി അറേബ്യ അമേരിക്കയുടെ പങ്കാളിയാണ്. ഈ ബന്ധം ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടായതോടെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. യമനില്‍ സൗദിയുടെ യുദ്ധക്കപ്പലിന് നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തെ അമേരിക്ക അപലപിച്ചു. തീവ്രവാദത്തിനും വിമത ശക്തികള്‍ക്കും കൊള്ളക്കാര്‍ക്കുമെതിരെ ഭാവിയിലും ഒ്ന്നിച്ചുപോരാടുമെന്ന് ഇരുരാജ്യങ്ങളും പരസ്പരം ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

English summary
US defense secretary and Saudi Deputy crown Prince discussed mutual cooperation on security issues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X