ട്രംപിന്റെ യാത്രാ നിരോധനം പാകിസ്താനെതിരേയും; പാക് പ്രതിനിധിക്ക് വിസ നിഷേധിച്ചു

  • Written By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യാത്രാ നിരോധന നടപടികള്‍ തുടരുന്നു. പാകിസ്താന്‍ സര്‍ക്കാര്‍ പ്രതിനിധിക്ക് അമേരിക്ക വിസ നിഷേധിച്ചു. പാക് സെനറ്റ് ഉപാധ്യക്ഷന്‍ മൗലാനാ ഗഫൂര്‍ ഹൈദരിക്കാണ് വിസ നിഷേധിച്ചത്. തുടര്‍ന്ന് പാക് ഭരണകൂടം അമേരിക്കയില്‍ നടക്കുന്ന യുഎന്‍ യോഗം ബഹിഷ്‌കരിച്ചു.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടക്കുന്ന ഇന്റര്‍ പാര്‍ലമെന്ററി യൂനിയന്‍ യോഗത്തില്‍ പങ്കെടുക്കാനാണ് അബ്ദുല്‍ ഗഫൂര്‍ ഹൈദരിയും ലഫ്.ജനറല്‍ സലാഹുദ്ദീന്‍ തിര്‍മിസിയുമാണ് പാക് പ്രതിനിധികളായി അമേരിക്കയിലേക്ക് പോവേണ്ടിയിരുന്നത്. പാകിസ്താനിലെ പ്രധാന ഇസ്ലാമിക പാര്‍ട്ടികളിലൊന്നായ ജംഇയ്യത്ത് ഉലമാ ഇസ്ലാമിന്റെ സെക്രട്ടറി ജനറല്‍ കൂടിയാണ് ഹൈദരി.

Paksenatvicechairman

സാങ്കേതിക തടസം മൂലമാണ് വിസ നിഷേധിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. സലാഹുദ്ദീന് രണ്ടുദിവസം മുമ്പാണ് വിസ അനുവദിച്ചത്. ഹൈദരിക്ക് വിസ നിഷേധിച്ച സാഹചര്യത്തില്‍ പാക് ടീം യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സെനറ്റ് ചെയര്‍മാന്‍ റസാ റബ്ബാനി യോഗം ബഹിഷ്‌കരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് കോടതി ഇടപെട്ട് ഉത്തരവ് റദ്ദാക്കിയിരിക്കെയാണ് പാകിസ്താന്‍ പ്രതിനിധികള്‍ക്ക് വിസ തടഞ്ഞിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് വിസക്ക് അപേക്ഷിച്ചിട്ടും ഇതുവരെ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യാത്ര റദ്ദാക്കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു.

English summary
Pakistan's Senate deputy chairman and leader of one of the largest Islamic parties was denied a US visa, leading to the cancellation of a two-member delegation's planned visit to New York to attend a meeting of the Inter-Parliamentary Union at the UN headquarters. Maulana Abdul Ghafoor Haideri, the deputy chairman and the secretary general of Jamiat Ulema Islam, was scheduled to lead a two-member Senate delegation at IPU meeting being held on February 13 and 14 at the UN.
Please Wait while comments are loading...