കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടു; വിക്ഷേപിച്ചയുടന്‍ പൊട്ടിത്തെറിച്ചു

  • By Anwar Sadath
Google Oneindia Malayalam News

സോള്‍: മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനിര്‍ത്തി ഉത്തര കൊറിയ തുടരെ നടത്തുന്ന മിസൈല്‍ പരീക്ഷണങ്ങളില്‍ അവസാനത്തേത് പരാജയപ്പെട്ടു. ഉത്തര കൊറിയ ഒടുവില്‍ വിക്ഷേപിച്ച മസൈന്‍ ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് 12.03 നായിരുന്നു പരീക്ഷണം നടത്തിയതെന്ന് അമേരിക്കയും റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷണം അമേരിക്കയ്ക്കു ഭീഷണിയല്ലെന്നും അവര്‍ അറിയിച്ചു. ബാലസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കുന്നതില്‍ ഉത്തരകൊറിയയെ നേരത്തെ വിലക്കിയിട്ടുള്ളതാണ്. എന്നാല്‍ വിലക്കു ലംഘിച്ചാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്.

north-korea

യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം ലംഘിക്കുന്നതാണ് ഉത്തര കൊറിയയുടെ നടപടി. രണ്ടാം ആണവപരീക്ഷണം നടത്തിയതിനെതിരെ ഉത്തര കൊറിയ്ക്ക് ലോകരാജ്യങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു. എന്നാല്‍, അണുവായുധങ്ങളുടെ എണ്ണവും ശക്തിയും ഇനിയും കൂട്ടുമെന്നാണ് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്.

ഉത്തര കൊറിയയുടെ ഇപ്പോഴത്തെ നീക്കത്തില്‍ ജപ്പാന്‍ ആശങ്ക അറിയിച്ചു. വിഷയത്തില്‍ രാജ്യത്തിന്റെ സുരക്ഷ ഉറപ്പു വരുത്താന്‍ ദക്ഷിണ കൊറിയയും യുഎസുമായി സഹകരിക്കാനാണ് ജപ്പാന്റെ തീരുമാനമെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രി പറഞ്ഞു.

English summary
US detects failed North Korean ballistic missile launch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X