Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈഡനെ ഞെട്ടിച്ച് ട്രംപ്; വമ്പൻ തിരിച്ചുവരവ്.. ഫ്ലോറിഡയും ടെക്സാസും പിടിച്ചു.. അതിനിർണായകം

വാഷിങ്ടൺ; അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വോട്ടുകൾ അല്ല,ഇലക്റ്റർ കോളേജ് എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾക്ക് ആനുപാതികമായ ഇലക്റ്ററൽ വോട്ടുകൾ നേടുന്നവരാണ് വിജയിക്കുന്നത്.ഇതിൽ നിർണായകമാകുന്ന ചില സംസ്ഥാനങ്ങളുണ്ട്. അതിൽ പ്രധാനമാണ് ഏറ്റവും കൂടുതൽ ജനസംഖ്യയും ഇലക്ടറൽ വോട്ടുമുള്ള ഫ്ലോറിഡയും ടെക്സാസും. വോട്ടെണ്ണൽ പുരോഗമിക്കവേ ഞെട്ടിക്കുന്ന വിജയമാണ് ട്രംപ് സംസ്ഥാനങ്ങളിൽ നേടിയിരിക്കുന്നത്.

 ട്രംപിനൊപ്പം നിന്ന് ഫ്ളോറിഡ

ട്രംപിനൊപ്പം നിന്ന് ഫ്ളോറിഡ

29 ഇലക്ടറർ വോട്ടുള്ള സംസ്ഥാനമാണ് ഫ്ളോറിഡ. 1964-ല്‍ ഒഴിച്ച് ഫ്ളോറിഡയിൽ വിജയിക്കുന്ന സ്ഥാനാർത്ഥിയാണ് പ്രസിഡന്റ് പദം അലങ്കരിച്ചിട്ടുള്ളത്. സ്വിങ്ങ് സ്റ്റേറ്റായി കണക്കാക്കുന്ന സംസ്ഥാനത്ത്
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപായിരുന്നു വിജയിച്ചത്. അതേസമയം 2012 ൽ ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിക്കായിരുന്നു വിജയം.

 വമ്പൻ വിജയം

വമ്പൻ വിജയം

ഇക്കുറി വോട്ടണ്ണൽ തുടങ്ങിയപ്പോൾ സംസ്ഥാനത്ത് ജോ ബൈഡനായിരുന്നു മുന്നേറ്റം നടത്തിയിരുന്നത്. എന്നാൽ പിന്നീട് ട്രംപ് ലീഡ് നില തിരിച്ച് പിടിച്ചു. ഇവിടെ 51 ശതമാനം വോട്ടുകൾക്കാണ് ട്രംപ് വിജയിച്ചിരിക്കുന്നത്. അതായത് പോൾ ചെയ്ത വോട്ടിന്റെ 51.28ശതമാനം. 5,638,420 വോട്ടുകളാണ് ട്രംപിന് നേടാനായത്.

 ട്വിസ്റ്റുകൾ നടക്കുമോ?

ട്വിസ്റ്റുകൾ നടക്കുമോ?

ജോ ബൈഡന് ലഭിച്ചതാകട്ടെ 47.82 ശതമാനവും. 5,257, 405 വോട്ടുകൾ. രണ്ടാമത് ഏറ്റവും കൂടുതൽ ഇലക്ടറർ വോട്ടുള്ള ടെക്സാസിൽ കൂടി ട്രംപ് പിടിച്ചതോടെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഇനി പല ട്വിസ്റ്റുകളും പ്രവചിക്കപ്പെടുന്നുണ്ട്. ടെക്സാസിൽ 52ശതമാനം വോട്ടുകൾ നേടിയാണ് ട്രംപ് വിജയിച്ചിരിക്കുന്നത്.

 നിലവിലെ ലീഡ് നില

നിലവിലെ ലീഡ് നില

5,367,203 വോട്ടുകൾ ട്രംപിന് ലഭിച്ചപ്പോൾ 4,795, 297 വോട്ടുകൾ ബൈഡന് കിട്ടി. 38 ഇലക്ടറൽ വോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതോടെ ഇലക്ടറർ വോട്ടിൽ ട്രംപ് വീണ്ടും വമ്പൻ കുതിപ്പാണ് നടത്തിയിരിക്കുന്നത്. നിലവിലെ ലീഡ് നില ജോ ബൈഡൻ 223 ഉം ട്രംപ് 204 മാണ്.

 കൂടുതൽ ഇലക്ടറർവോട്ടുകൾ

കൂടുതൽ ഇലക്ടറർവോട്ടുകൾ

ഏത് നിമിഷവും അട്ടിമറി തന്നെ ഉണ്ടായേക്കാമെന്നുള്ള പ്രവചനങ്ങളും നിരീക്ഷണങ്ങളും ഇതോടെ ശക്തമാണ്. 538 അംഗങ്ങളുള്ള ഇലക്റ്ററല്‍ കോളെജിൽ 270 പേരുടെ പിന്തുണ കിട്ടുന്നയാളാണ് പ്രസിഡന്‍റാകുക. അതേസമയം കൂടുതൽ ഇലക്ടറൽ വോട്ടുകൾ ഉള്ള സംസ്ഥാനങ്ങൾ ഇനിയും എണ്ണാനുണ്ടെന്ന പ്രതീക്ഷയിലാണ് ഡമോക്രാറ്റുകൾ.

Recommended Video

cmsvideo
    Donald trump is going to taste bitter of failure in us president election | Oneindia Malayalam
     ഇനി നിർണായകം

    ഇനി നിർണായകം

    കൂടുതല്ഡ ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള ന്യൂ യോർക്ക്, ന്യൂ ജേഴ്സി, ഇല്ലിനോയി, വെര്‍ജീന, ന്യൂ മെക്സിക്കോ, കൊളൊറാണ്ടോ, മേരിലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജോ ബൈഡനാണ് വിജയിക്കാനായത്. ഫ്ളോറിഡയും ടെക്സാസും നഷ്ടമായ സാഹചര്യത്തിൽ ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രങ്ങളായ പെന്‍സില്‍വാനിയ, മിഷിഗണ്‍, വിസ്‌കോസിന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നിര്‍ണായകമാകും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+