• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്ത് വന്നാലും ഞാന്‍ വീണ്ടും ജയിക്കും, വരുന്നതെല്ലാം വ്യാജ സര്‍വേകളാണെന്ന് ട്രംപ്!!

വാഷിംഗ്ടണ്‍: യുഎസ്സില്‍ അവസാന ദിന പ്രചാരണം ശക്തമാക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത തവണയും താന്‍ തന്നെയാണ് അധികാരത്തില്‍ വരാന്‍ പോകുന്നതെന്ന് ട്രംപ് പറഞ്ഞു. അതേസമയം താന്‍ നാണംകെട്ട തോല്‍വിയിലേക്കാണ് പോകുന്നതെന്ന സര്‍വേകളെ ട്രംപ് തള്ളി. കഴിഞ്ഞ നാല് വര്‍ഷത്തെ പ്രശ്‌നങ്ങള്‍ക്ക് അടിവരയിടാനായിരുന്നു ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ ആരോപണം. ഇതിന് പിന്നാലെയാണ് സര്‍വേകളെ തള്ളി ട്രംപ് രംഗത്തെത്തിയത്. ഞാന്‍ ഈ വ്യാജ പോളുകള്‍ ശ്രദ്ധിക്കാറുണ്ട്. പക്ഷേ എന്തൊക്കെയാണെങ്കിലും ഞങ്ങളാണ് ജയിക്കാന്‍ പോകുന്നതെന്നും ട്രംപ് പറഞ്ഞു.

അതേസമയം ഹിലരി ക്ലിന്റണോട് മത്സരിച്ചത് പോലെയല്ല ട്രംപിന് ഇത്തവണ കാര്യങ്ങളെന്നാണ് വ്യക്തമാകുന്നത്. ജോ ബൈഡനെ മോശക്കാരനാക്കി കാണിക്കാനാണ് ട്രംപ് പ്രചാരണത്തില്‍ ഉടനീളം ശ്രമിച്ചത്. സ്ലീപ്പി ജോ, അഴിമതിക്കാരന്‍, അവനെ ജയിലില്‍ അടക്കം തുടങ്ങിയ പ്രചാരണ വാക്യങ്ങള്‍ കൊണ്ടാണ് ട്രംപ് ബൈഡനെ നേരിട്ടത്. 2016ല്‍ സ്വീകരിച്ച അതേ നെഗറ്റീവ് ക്യാമ്പയിന്‍ തന്നെയായിരുന്നു ഇത്. കഴിഞ്ഞ തവണ അഹങ്കാരിയായ അഴിമതിക്കാരായ ദയയില്ലാത്ത ഒരു വ്യവസ്ഥിതിക്കെതിരെയുള്ള വിമത സ്ഥാനാര്‍ത്ഥിയായിട്ടാണ് ട്രംപ് തന്നെ അവതരിപ്പിച്ചിരുന്നത്.

നിങ്ങള്‍ ഒരു ഔട്ട്‌സൈഡറെ പ്രസിഡന്റായി തെരഞ്ഞെടുത്തു, അയാള്‍ പ്രഥമം അമേരിക്ക എന്ന കാര്യമാണ് നടപ്പാക്കി വരുന്നത്. പുറത്തിറങ്ങി വോട്ട് ചെയ്യൂ. അത് മാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിലെ കൃത്രിമത്വമാണ് ട്രംപ് പ്രധാനമായം പ്രചാരണത്തില്‍ ഉന്നയിച്ചിരിക്കുന്നത്. മെയില്‍ ഇന്‍ വോട്ടുകള്‍ വന്‍ തോതിലുള്ള തട്ടിപ്പിലേക്കാണ് നയിക്കുകയെന്ന് ട്രംപ് പറയുന്നു. അതേസമയം ശരിയായ രീതിയില്‍ വോട്ടെടുപ്പ് നടത്താത്ത ഇടങ്ങളിലെ വോട്ടുകള്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്ന നടപടിക്ക് താന്‍ പിന്തുണ നല്‍കുമെന്നും ട്രംപ് പറയുന്നു. ടെക്‌സസില്‍ ഡ്രൈവ് ത്രൂ വോട്ടുകള്‍ അസാധുവാക്കുന്ന കാര്യമാണ് ട്രംപ് സൂചിപ്പിച്ചത്.

റിപബ്ലിക്കന്‍ പാര്‍ട്ടി ഡ്രൈവ് ത്രൂ വോട്ടുകള്‍ക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. ഒന്നേകാല്‍ ലക്ഷത്തോളം വോട്ടുകള്‍ ഇതോടെ അസാധുവാകാന്‍ സാധ്യതയുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് നിയമങ്ങള്‍ക്കെതിരെയുള്ള ട്രംപിന്റെ വാദങ്ങള്‍ മറ്റ് പല ആരോപണങ്ങള്‍ക്കും കാരണമായിട്ടുണ്ട്. വ്യാജമായി ട്രംപ് നേരത്തെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാല്‍ ഇത് വ്യാജ റിപ്പോര്‍ട്ടാണെന്ന് ട്രംപ് പറയുന്നു. തെരഞഞ്ഞെടുപ്പിന് ശേഷം ഫലം വരാന്‍ കുറച്ച് ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. അതേസമയം ബൈഡന് വേണ്ടി പോപ്പ് ഗായിക ലേഡി ഗാഗയും ബരാക് ഒബാമയും അടക്കമുള്ളവര്‍ രംഗത്തുണ്ട്.

English summary
us election 2020: my victory is certain says donald trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X