കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടെണ്ണല്‍ ഉടന്‍ തീരില്ല; വെള്ളിയാഴ്ചയാകും, അമേരിക്കന്‍ പ്രസിഡന്റിനെ അറിയാന്‍ കാത്തിരിക്കണം

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അന്തിമ ഫല പ്രഖ്യാപനത്തിന് ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. വെള്ളിയാഴ്ച വരെ സമ്പൂര്‍ണ ഫല പ്രഖ്യാപനം സാധ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പെന്‍സില്‍വാനിയ സ്റ്റേറ്റിലെ വോട്ടുകള്‍ എണ്ണി തീരാനാണ് കൂടുതല്‍ സമയം പിടിക്കുക. വിസ്‌കോന്‍സിന്‍, മിഷിഗണ്‍ സംസ്ഥാനങ്ങളിലെ വോട്ടുകള്‍ ബുധനാഴ്ച അറിയാന്‍ സാധിച്ചേക്കും. റിപബ്ലിക്കന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിക്കുന്നുണ്ട്. അവര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ അന്തിമ ഫല പ്രഖ്യാപനം വീണ്ടും വൈകാനാണ് സാധ്യത.

X

പെന്‍സില്‍വാനിയ സംസ്ഥാനത്തെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട നിയമവും ഫലം വൈകാന്‍ കാരണമാണ്. മെയില്‍ ബാലറ്റുകള്‍ എണ്ണുന്നതിന് അവിടെ പരിധിയുണ്ട്. ഇത്തവണ റെക്കോഡ് പോളിങാണ് പെന്‍സില്‍വാനിയയില്‍ നടന്നിരിക്കുന്നത്. ആയിരക്കണക്കിന് മെയില്‍ ബാലറ്റുകളാണ് ഇതുവരെ സ്വീകരിച്ചത്. ഇനിയും സ്വീകരിക്കാനുണ്ട് എന്നാണ് വിവരം. കൊറോണ പ്രതിസന്ധി കാരണം മിക്ക വോട്ടര്‍മാരും മെയില്‍ വോട്ടിങാണ് രേഖപ്പെടുത്തിയത്. വോട്ടിങ് ദിനമായ നവംബര്‍ മൂന്ന് വരെ മെയില്‍ ബാലറ്റുകള്‍ എണ്ണാന്‍ പെന്‍സില്‍വാനിയ സംസ്ഥാനത്ത് നിയമം അനുവദിക്കുന്നില്ല.

രണ്ടില്‍ ഒന്ന് കൊലപാതകം!! അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് പൊക്കിയ കേസ് ഇങ്ങനെ...രണ്ടില്‍ ഒന്ന് കൊലപാതകം!! അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് പൊക്കിയ കേസ് ഇങ്ങനെ...

വോട്ടെടുപ്പ് ദിനം കഴിഞ്ഞ ശേഷമാണ് ഇവിടെ വോട്ടെണ്ണല്‍ ആരംഭിക്കുക. ഇതിന് ശേഷം മൂന്ന് ദിവസമാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. ഈ നിയമം മാറ്റണമെന്ന് ഡെമോക്രാറ്റുകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍തൂക്കമുള്ള സഭ എതിര്‍ക്കുകയായിരുന്നു. പെന്‍സില്‍വാനിയയില്‍ 20 ഇലക്ട്രല്‍ വോട്ടുകളാണുള്ളത്. ട്രംപും ബൈഡനും ഇഞ്ചോടിച്ച് പോരാടുന്ന വേളയില്‍ ഈ 20 വോട്ടുകള്‍ ജയം നിര്‍ണയിക്കുന്നതില്‍ സുപ്രധാനമാണ്. 2016ല്‍ ഇവിടെ മുന്നിട്ട് നിന്നത് ട്രംപായിരുന്നു. 20 വര്‍ഷത്തിന് ശേഷമാണ് ഒരു റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി പെന്‍സില്‍വാനിയയില്‍ വിജയം നേടിയത്.

അതേസമയം, താനാണ് ജയിച്ചതെന്നും ജോ ബൈഡന്റെ ഡെമോക്രാറ്റുകള്‍ തിരിമറി നടത്തിയെന്നുമാണ് ട്രംപിന്റെ ആരോപണം. വോട്ടെണ്ണലില്‍ ക്രിത്രിമം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ് പറഞ്ഞു. റിപബ്ലിക്കന്‍ പാര്‍ട്ടി ജയിച്ചുകഴിഞ്ഞതാണ്. എന്നാല്‍ ചില തിരിമറികള്‍ നടന്നു. ഇത് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ട്രംപ് പറഞ്ഞു. ട്രംപ് കോടതിയെ സമീപിച്ചാല്‍ നേരിടാന്‍ വിദഗ്ധരായ നിയമ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ പറഞ്ഞു. ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ട്രംപിന് മാജിക് നമ്പറായ 270 കടക്കാനായിട്ടില്ല. ബൈഡനും ട്രംപും തമ്മിലുള്ള ലീഡില്‍ വലിയ വ്യത്യാസമില്ല.

Recommended Video

cmsvideo
jo biden and donald trump twitter fight

English summary
US Election 2020: Pennsylvania Vote Counting Could last until Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X