കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാന് അമേരിക്ക 5.4 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൈമാറി

  • By Anwar Sadath
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഭീകരവിരുദ്ധ പോരാട്ടത്തിന്റെ മറവില്‍ പാക്കിസ്ഥാന് അമേരിക്ക 5.4 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൈമാറിയതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് അമേരിക്ക പാക്കിസ്ഥാനുമായി ഇടപാട് നടത്തിയതെന്ന് ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയ യു.എസ് കോണ്‍ഗ്രസിലെ റിസേര്‍ച് സര്‍വീസ് അംഗങ്ങള്‍ പറയുന്നു.

അന്താരാഷ്ട്ര രംഗത്ത് ഭീകരരെ കയറ്റി അയക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നായ പാക്കിസ്ഥാന് അമേരിക്ക കോടിക്കണക്കിന് രൂപയുടെ ആയുധങ്ങള്‍ സൗജന്യ നിരക്കില്‍ വിതരണം ചെയ്തത് ദുരൂഹതയുണര്‍ത്തുന്നതാണ്. ഇന്ത്യ അമേരിക്കയുടെ സുപ്രധാന പങ്കാളിയാണെന്ന് പറയുമ്പോഴും ഇന്ത്യയുടെ പ്രഥമ ശത്രുക്കള്‍ക്ക് അമേരിക്ക വന്‍ തോതില്‍ ആയുധങ്ങള്‍ നല്‍കുന്നത് നേരത്തെയും ചര്‍ച്ചയായിരുന്നു.

nawaz-sharif-and-barack-obama

പാകിസ്ഥാന്റെ ദേശീയ ഫണ്ടില്‍ നിന്നാണ് ആയുധ ഇടപാടിനുള്ള പണം അമേരിക്കയ്ക്ക് നല്‍കിയത്. എന്നാല്‍ ഭീകര വിരുദ്ധ പോരാട്ടങ്ങള്‍ക്കായി അമേരിക്ക പാക്കിസ്ഥാന് 3.6 ബില്യണ്‍ ഡോളര്‍ നല്‍കിയിരുന്നു. അതായത്, ആയുധ ഇടപാടിനായി പാക്കിസ്ഥാന്‍ അമേരിക്കയ്ക്ക് നല്‍കിയ പണത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും തിരിച്ചുകിട്ടിയെന്നര്‍ഥം.

2015 ഏപ്രിലില്‍ മാത്രം പാകിസ്ഥാന്‍ 952 മില്യണ്‍ ഡോളറിന്റെ ആയുധ ഇടപാട് അമേരിക്കയുമായി നടത്തിയിട്ടുണ്ട്. ഇതുപ്രകാരം 14 എ.എച്ച്1റെഡ് വൈപര്‍ ഹെലികോപ്ടറുകളുും 1000 ഹെല്‍ഫയര്‍ മിസൈലുകളും ഹെലികോപ്ടര്‍ എഞ്ചിനുകളും ഇലക്‌ട്രോണിക് ഭാഗങ്ങളും പാക്കിസ്ഥാന് ലഭിക്കും.

English summary
US has given Pakistan arms worth $5.4 bn since 2001
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X