ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍!!അമേരിക്കയെ പരിധിയിലാക്കും!!

Subscribe to Oneindia Malayalam

സോള്‍: ഇതുവരെ വിക്ഷേപിച്ചതില്‍ വെച്ച് ഏറ്റവും ശക്തിയേറിയ ഭൂണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചു. ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് അമേരിക്കയെ വരെ പരിധിയിലാക്കാന്‍ ശേഷിയുള്ള ഹ്വാസോങ്-3 എന്ന ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചത്. ജഗാന്‍സ് പ്രവിശ്യയില്‍ നിന്നും വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു പരീക്ഷണം. ആണവായുധങ്ങളെ വഹിക്കാന്‍ ശേഷിയുള്ളതാണ് പുതിയ മിസൈല്‍.

ഈ മാസം ഇതു മൂന്നാം തവണയാണ് ഉത്തരകൊറിയ ഇത്തരത്തിലുള്ള മിസൈല്‍ പരീക്ഷണം നടത്തുന്നത്. 2017 ലെ ഉത്തരകൊറിയയുടെ 14-ാമത് മിസൈല്‍ പരീക്ഷണവുമാണിത്. 3000 കിലോമീറ്റര്‍ ഉയരത്തില്‍ പറന്ന മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എപ്പോള്‍ വേണമെങ്കിലും ആരെയും നേരിടാന്‍ ശേഷിയുള്ളതാണ് പുതിയ ബാലിസ്റ്റിക് മിസൈലെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പറഞ്ഞതായി കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കിം ജോങ് ഉന്‍ തന്റെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

 kinjong-

അതേസമയം തുടര്‍ച്ചയായുള്ള ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തുന്നതാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അറിയിച്ചു. ഉത്തരകൊറിയയക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ദക്ഷിണകൊറിയ യുഎന്നിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ലോകരാഷ്ട്രങ്ങളുടെ മുന്നറിയിപ്പിനെ അവഗണിച്ചാണ് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയത്. പരീക്ഷണത്തെ തുടര്‍ന്ന് ജപ്പാനും ദക്ഷിണ കൊറിയയും സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

English summary
US, Japan detect missile launch from North Korea, Pentagon claims 1000-km range
Please Wait while comments are loading...