ഉത്തരകൊറിയയെ ആക്രമിക്കുമോ...? കാത്തിരുന്ന് കാണാമെന്ന് ട്രപ്.. എന്താണ് മനസ്സിലിരുപ്പ്..?
വാഷിങ്ടണ്‍: ഉത്തരകൊറിയയെ ആക്രമിക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്നു കാണാം എന്ന് ട്രംപിന്റെ മറുപടി. ഉത്തരകൊറിയ പുതിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.
അമേരിക്കക്കോ സഖ്യകക്ഷികള്‍ക്കോ ഉത്തരകൊറിയയുടെ ഭാഗത്തു നിന്നും ഏതെങ്കിലും വിധത്തിലുള്ള ഭീഷണിയുണ്ടായാല്‍ സൈനിക പ്രതികരണം നടത്തുമെന്നു തന്നെയാണ് പെന്റഗണ്‍ മേധാവി ജെയിംസ് മാറ്റിസ് അറിയിച്ചിരിക്കുന്നത്.

കൊറിയയെ മാത്രമല്ല ഉപരോധിക്കുക
തുടരെത്തുടരെ ആണവ പരീക്ഷണങ്ങള്‍ നടത്തി ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം ഞെട്ടിക്കുകയാണ് ഉത്തരകൊറിയ. ഉത്തരകൊറിയയുമായി അടുത്തു ബന്ധമുള്ള മറ്റു രാജ്യങ്ങള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് അറിയിച്ചു.

ഭൂമിയെ പ്രകമ്പനം കൊള്ളിച്ച ഹൈഡ്രജന്‍ ബോബ്
ഉത്തരകൊറിയ നടത്തിയ ആണവ പരീക്ഷണങ്ങളില്‍ ഏറ്റവും വലുതാണ് ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണം. അതിശക്തമായ സ്‌ഫോടന ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് ആണ് പരീക്ഷിച്ചത്.

മുന്നറിയിപ്പ്
ഉത്തര കൊറിയ നത്തുന്ന അണ്വായുധ പരീക്ഷണങ്ങളെല്ലാം അമേരിക്കക്കുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. കൊറിയ പരീക്ഷിക്കുന്ന മിസൈലുകളൊല്ലം തന്നെ അമേരിക്കയില്‍ പതിക്കുന്ന ദീര്‍ഘദൂര മിസൈലുകളാണ്. ഇതാണ് അമേരിക്കയുടെ ആശങ്കക്ക് കാരണം.

ഉപരോധം
ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണ് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ തുടരെത്തുടരെ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. അതിനും പുറമെയാണ് ഇപ്പോളത്തെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം. ഐക്യരാഷ്ട്ര സംഘടനയും ഉത്തരകൊറിയക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

ബ്രിട്ടനും കൊറിയക്കെതിരെ
തുടരെത്തുടരെ ആണവ പരീക്ഷണങ്ങള്‍ നടത്തി ലോകത്തെ ഞെട്ടിക്കുന്ന ഉത്തരകൊറിയയെ സമ്മര്‍ദ്ദത്തിലാക്കണമെന്ന് ലോകനേതാക്കളോട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ആവശ്യപ്പെട്ടു. ഉത്തരകൊറിയയുടെ ഇത്തരം നടപടികള്‍ ഒരു വിധത്തിലും അംീകരിക്കാനാകില്ലെന്നും തെരേസ മേ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications